Showing posts with label ഹാസ്യം. Show all posts
Showing posts with label ഹാസ്യം. Show all posts

Tuesday, July 30, 2013

സ്വാതന്ത്ര്യം

ഒടുക്കം അങ്ങനെയും സംഭവിച്ചു .. എങ്ങനെ എന്ന് എന്നോട് ചോദിക്കെരുത് . ചോദ്യങ്ങളൊക്കെ നിങ്ങള്ക്കുള്ളതാണ് .. ഉത്തരവും.. ഞാനൊക്കെ വെറുതെ ഓരോന്ന് പറയും .. 
courtesy: google.com


ഉടുപ്പ് ഇടുന്നത് സ്വാതന്ത്ര്യം ഇടാത്തതും സ്വാതന്ത്ര്യം .. പെണ്ണ് കെട്ടുന്നത് സ്വാതന്ത്ര്യം കേട്ടാതെ ഇരിക്കുന്നതും അതെന്നെ ..
അപ്പൊ പിന്നെ പെണ്ണ് പെണ്ണിനെ കെട്ടിയാലും ആണ് ആണിനെ കെട്ടിയാലും സ്വാതന്ത്ര്യം ..!!

ഈ സ്വാതന്ത്ര്യം എന്നാ വാക്കിനോട് ഇപ്പോഴാണ് എനിക്കൊരു മതിപ്പ്  തുടങ്ങിയത് .ഇതൊക്കെ പണ്ടേ വരേണ്ടതല്ലേ .. അതെങ്ങനാ അപ്പോഴല്ലേ സായിപ്പമ്മാർ ഈ നാട് മുടിച്ചു മുങ്ങിയത് .. 
അവരോടു കലിപ്പ് കാണാതിരിക്കൂലല്ലോ .. അതോടെ എല്ലാം പോയിപ്പോയതാ ..
ഇപ്പോഴല്ലേ സംഗതി തിരുമ്പി വന്നത് ...

പടച്ചോനെ സംഗതി പാളുമോ .. മക്കള് രണ്ടെണ്ണം ആണ് വളർന്നു വരുന്നത് ..
സ്വാതന്ത്ര്യം മണ്ണാങ്കട്ട ആണ് ..



Monday, June 3, 2013

അല്ല പിന്നെ


അല്ല പിന്നെ , ഈ ഉണ്ണാക്കന്മാർ വിചാരിച്ചാലൊന്നും ഈ ശ്രീനി മോനെ തോപ്പിക്കാനാവില്ല മക്കളെ..!
കാട്ടിലെ തടി, തേവരുടെ ആന .. പിന്നെന്താ വെട്ടിയാൽ ..!!


Tuesday, May 28, 2013

സാധാ മലയാളി

http://www.dinodia.com/ImageBigView.asp?ImageID=55312

ഒരു സാധാ മലയാളിയായ എനിക്ക് നല്ലവണ്ണം കുശുമ്പ് കുന്നായ്മ എല്ലാം ഉണ്ട് .
ചെറ്റത്തരം ചെയ്തിട്ട് എന്റെ കുന്നായ്മയെ കുറ്റം പറഞ്ഞു രക്ഷപ്പെടുന്ന നവ ലോക സംസ്കൃതിയുടെ പിതാ മഹാന്മാരോട് കടുത്ത വിദ്വേഷവും ഉണ്ട് .

കുഷ്മാണ്ടന്മാരായ ആളുകളുടെ പാശ്ചാത്യ സംസ്കാര നാടകം കാണുമ്പോൾ സങ്കടവും വരാറുണ്ട്.
സ്വാതന്ത്ര്യം വിളമ്പുന്ന ഉടുവടകൾ ഇട്ടു അർമ്മാദിക്കുന്ന അഖില ലോക സ്വാതന്ത്ര്യ സമര സേനാനികൾ ആയ യുവതി യുവാക്കളായ സമൂഹത്തിലെ വമ്പന്മാരോട് കലിപ്പും തോന്നാറുണ്ട്.

അകത്തു നിന്നും തിന്നു പുറത്തു പോയി തൂറിയിരുന്ന സംസ്കാരത്തെ അപരിഷ്ക്രുതമെന്നു ആർത്ത് വിളിക്കുമ്പോൾ തല കുനിക്കാറും  ഉണ്ട്.

എന്ത് ചെയ്യാനാ.. ഞാനൊരു സാധാ മലയാളി മാത്രം ആയിപ്പോയില്ലേ .
എല്ലാരും കുറ്റം പറയുന്ന സംസ്കാരം എന്നത് കേട്ട് കേള്വി പോലും ഇല്ലാത്ത നികൃഷ്ട വർഗ്ഗത്തിന്റെ സന്തതി.!!



പിന്നാലെ : മലയാളത്തിനു ശ്രേഷ്ഠ പദവി കിട്ടി . മലയാളിക്ക് ഒരു ചുക്കും കിട്ടീല ..!!

Friday, March 22, 2013

സാറിന്റെ പൌറേ


കാളപൂട്ട്‌ കണ്ടം ഞങ്ങളുടെ വെംബ്ളി ആയിരുന്ന കാലത്ത്‌ ഒരുപാട്‌ കളികൾ അവടെ അരങ്ങേറിക്കൊണ്ടെയിരുന്നു. അഞ്ചടിക്കളി മുതൽ എൽപി സ്കൂൾ , യു പി സ്കൂൾ , 10 ആം ക്ളാസ്സ്‌, പ്ളസ്‌ ടു അങ്ങനെ കൊറെ വിഭാഗങ്ങൾ...!
എപ്പൊ ഏതു കളി നടക്കുമെന്നു പോലും ഒരു പിടിത്തവും ഇല്ലാതെ കളികൾ മുറക്കു നടന്നു കൊണ്ടേയിരുന്നു..

നട്ടുച്ചക്കു എൽ പി ആവും, രാവിലെ 10 ആവും.. അങ്ങനെ അങ്ങനെ..
ആ വഴിക്കു പൊകുന്ന എതൊരു മുതിർന്ന ആളെയും പിള്ളാർ പിടിച്ച്‌ റെഫെറീ ആക്കിക്കളയും...!! അമ്മാതിരി കളി ആയിരുന്നു..




അതിൻറെ ഇടക്ക്‌ 10 ൻറെ കളി നടക്കുന്ന സമയത്ത്‌ ആ വഴി മുതിർന്ന ആരും വരാതെ ഇരിക്കുംബൊളാണു കുട്ടിൻറെ വരവു...!!

പിള്ളാർ ആണെങ്കി ഒരു എതു മന്തൻ വന്നാലും അയാളെ കൊളീന ആക്കാനുള്ള പ്ളാനിലും ആണു...!!

കുട്ടിനെ കണ്ടതോടെ പിള്ളാർക്കും സമാധാനമായി.. സ്വന്തമായി ബൂട്ട്‌ ഒക്കെ ഇട്ട്‌ കളിക്കുന്ന മാരക കളിക്കാരനെ തന്നെ ആണല്ലൊ റെഫെറീ ആയി കിട്ടിയത്‌...

കുട്ടിനെ വിളിച്‌ അവർ കാര്യം പറഞ്ഞു...!

കുട്ടിക്ക്‌ ഉള്ളിലൊരു പേടിയൊക്കെ തോന്നി എങ്കിലും കുട്ടി സമ്മതിചു...
​‍്‌


കളി  തുടങ്ങി..

വെള്ളില യും കമ്മറ്റി ടീമും തമ്മിലാണു കളി. 
കുട്ടി എന്തായാലും നമ്മടെ സൈഡ് ആവും എന്ന പ്രതീക്ഷയിലാണു നാട്ടിലെ കുട്ടികൾ( committee)...

പെട്ടെന്നു ഒരു അലർച്ച...
സാറേ..റേ ..റേ..റേ...!!
കമ്മറ്റി ടീമിലെ പയ്യൻ  വെള്ളില ടീമിന്റെ പോസ്റ്റിൽ പോയി ഫൌൾ ചെയ്തതാ..!
കുട്ടി ഞെട്ടിപ്പോയി..!!!
അള്ളോ.. ഞമ്മളെ തന്നെ.. സാറേ ന്നു...
കുട്ടിക്കു ആകെ രോമാഞ്ചം, രോമം ഇല്ലാത്തിടത്ത്‌ തോലാഞ്ചം, കുളിരു, എന്നു വേണ്ട ആകെപ്പാടെ ആവേശം..!!!
ആ കളിക്കാരനോടു കുട്ടിക്ക്‌ അതിരറ്റ വാൽസല്യം തോന്നിപ്പോയി..
ഓനെ കെട്ടിപ്പിടിച്ച്‌ നാലു ഉമ്മ കൊടുത്താലോ എന്ന്‌ വരെ കുട്ടി വിചാരിച്ചു പൊയി....!!!
പിന്നെ കുട്ടി കണക്കൊന്നും നോക്കീല..
കമ്മറ്റി ചെക്കമ്മാർ അന്തം വിട്ട് നിക്കുംബോൾ കുട്ടി വെള്ളിലക്കാർക്കു അനുകൂലമായി ഫൌൾ വിളിച്ചു...!!
നേരെ കമ്മറ്റി ടീമിനു എതിരായി പെനാൽട്ടി..!!!!!

“ഹല്ല പിന്നെ ജീവതത്തിൽ ആദ്യായ്ട്ട്‌ ഒരാൾ സാറെ എന്നു വിളിച്ചതാ...!!!”

കുട്ടിയുടെ ഉത്തരം കേട്ട് ചിരിക്കണൊ കരയണൊ എന്നരിയാതെ എല്ലാരും..!

Wednesday, March 20, 2013

മയ ഇല്ലെങ്കി ചട്ടം ചട്ടം കളി ഇന്ടാവുന്നതാണ്..




മായിൻ കുട്ടിക്കു ആകെ ജീവിതത്തിൽ ഉള്ള ഒരു ആഗ്രഹമാണു നാളെ കുറ്റീരി പാടത്ത്‌ സാഫല്യമാവാൻ പോവുന്നത്‌.  നാളെയാണു കുഞ്ഞായൻ മെമ്മോരിയൽ  അഖില കേരള  സെവെൻസ്‌ ഫുട്ബാൾ ടൂർണമെന്റിന്റെ ഉല്ഘാടനം. ജനിചു വീണതു തന്നെ പന്ത്‌ കളിക്ക്‌ അനൌന്‍സ്മെന്റ്  ചെയ്യാനാണെന്ന്‌ ഇടക്കിടെ കിനാവു കണ്ട്‌ നടന്നിരുന്ന മായിൻ കുട്ടിയുടെ ആജീവനാന്ത  ആഗ്രഹമാണു നടക്കാൻ പോകുന്നത്‌.

ഇങ്ങക്കൊക്കെ വല്ല വിചാരവും ഉണ്ടൊ, ഓൻ കൊല്ലം കൊറെ ആയി മക്കളെ ഈ ആഗ്രഹം ഉള്ളിലാക്കി അങ്ങാടീക്കുടെ നടക്കാൻ തുടങ്ങീട്ട്‌.
ഓന്റെ ബാപ്പ പലവട്ടം ഓനെ സൌദിയില്‍ ഉള്ള  ഓന്റെ മൂത്താപ്പാന്റെ ബൂഫിയ നോക്കി നടത്താൻ വിസ അയച്ചിട്ടു , ഓൻ കുലുങ്ങീട്ടില്ല എന്താ കാരണം...?
സൌദി  ഇന്നു വരും, മൂത്താപ്പ 6 മാസം ലീവ്‌ കയിഞ്ഞാ പോവും, പക്ഷെ മോനെ, ഞമ്മടെ മൊഞ്ചിലുള്ള ആ അനൌന്‍സ്മെന്റ്, അതു എപ്പൊളും നടന്നോളനമെന്നില്ല .. അയിനു കുഞ്ഞായൻ മെമ്മോറിയൽ തന്നെ വരണം. !!
ഒടുവിൽ സ്ഥിരം അനൌന്‍സ്മെന്റ് പുഞ്ചിരി അയമു രാവിലെ ഇഞ്ചി തിന്നാത്തത്‌ കൊണ്ട്‌ ലീവ്‌ എടുത്തപ്പൊ മായിൻ ആദ്യം പാഞ്ഞത്‌ സലാമാക്കാന്റെ ഐസും പീടികയിലേക്കാണു. ഒരു കട്ട ഐസു എടുത്ത്‌ വെള്ളത്തിൽ  ഇട്ടു ആക്രാന്തത്തോടെ കുടിച്ചപ്പൊ മായിന്റെ കണ്ണിൽ കണ്ണീർ നിറഞ്ഞു ..
വെള്ളം തരിപ്പിൽ പോയതാ.. അല്ലാതെ വേറെ ഒന്നും അല്ല.. സത്യം !
അങ്ങനെ വൈകുന്നേരം മൂന്നര മണിക്കു തന്നെ ഗ്രൗണ്ടില്‍ എത്തിയ  മായിൻ നേരം പോകാഞ്ഞിട്ട്‌ പരവേശൻ ആയി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആറര മണിക്ക്‌ അനൌന്‍സ്മെന്റ് തുടങ്ങനമെന്നു പറഞ്ഞു  ആരൊ ജെനെറേറ്റർ ഓൺ ആക്കിയതും  മായിൻ മൈക്ക്‌ കയ്യിലെടുത്തു..!!
എല്ലാരും ഞെട്ടിത്തരിചു. !!
( ഇനിയുള്ള ഭാഗം കേട്ട്‌ മലപ്പുറത്ത്‌ കാരായ പന്ത്‌ കളി പ്രെമികൾ ക്ഷെമിക്കുക. ഇത്‌ നമ്മളെല്ലാരും വൈകുന്നേര വെടികളിൽ പലവട്ടം പല നാട്ടിൽ എന്ന പേരിൽ, പാങ്ങ്‌, ആമയൂർ ഒളവട്ടൂർ അങ്ങനെ, കേട്ടിട്ടുള്ള്താവും,   ഇതു അത്‌ കേൾക്കാത്തവർക്കുള്ളതാണു.....) നേരിയ മഴഛാറ്റൽ കണ്ടതോടെ മായിന്റെ ആവേശം കൂടി..


“ ഈ കളിക്കുള്ള പന്തുകൾ സ്പോൻസെർ ചെയ്യുന്നത്, മയൂര പന്തുമ്പീടിയ, ഓല്ക്കെന്നെ മഞ്ചേരീലും ഒരു പീടിയ ഇണ്ടെത്രെ..!!”

പുറകിൽ നിന്ന അന്ത്രുമാൻ മായിനെ ഒരൊറ്റ തൊണ്ടൽ...!!
മായിൻ കത്തിക്കയറി..

“മയ ഇല്ലെങ്കി ചട്ടം ചട്ടം കളി ഇണ്ടായിരിക്കുന്നതാണു,
തായെ കണ്ടത്തിൽ വെള്ളം ഇണ്ടെങ്കി മേലെ കണ്ടത്തിൽ
കളി ഇണ്ടാകുന്നതാണു..!!”


...
...മായിൻ അന്നു സൌദിയിലേക്കു കയറിയതാണു. പിന്നെ ഇന്നേ വരെ നാട് കണ്ടിട്ടില്ല..!!!

Thursday, June 21, 2012

എന്നാലും 28 കോടി.. എന്റമ്മോ


ബഹുമാനപ്പെട്ടവരും നമ്മുടെ എല്ലാം പ്രിയപ്പെട്ടവരും എല്ലാറ്റിനുമുപരി നമ്മുടെ എല്ലാം പട്ടയടി ഒറ്റയടിക്ക് നിരോധിച്ചു ഡല്‍ഹിയിലേക്ക് മുങ്ങിയ സാമദ്രോഹിയും ആയ പ്രതിരോധ മന്ത്രി ശ്രീ എ കെ ആന്റണി സാറിന്റെയും മറ്റൊരു സഹൃദയന്‍ വയലാര്‍ രവി സാഹിബും കൂടി നടത്തിയ പെയിന്റിംഗ് ടാലെന്റ്റ്‌ ഹന്ട്ട് കേട്ടറിഞ്ഞു എന്റെ ഹൃദയം തകര്‍ന്നോലിച്ചു ഒരു മാതിരി കോലം ആയിപ്പോയി .

 28 കോടി എന്നൊക്കെ നമ്മുടെ സൊന്തം ആയ നേതാക്കംമാര്‍ക്ക് വെറും ഒച്ച ആണെന്നത് എനിക്കരിയഞ്ഞിട്ടല്ല ..

എന്നാലും എയര്‍പോര്‍ട്ട് കളില്‍ നമ്മുടെ സൊന്തം ഭാര്യയുടെ ചിത്രം ലങ്കി വിളങ്കി നില്‍ക്കുന്നത് കാണുക എന്നതിനേക്കാള്‍ സന്തോഷം മറ്റെന്തുണ്ട്..??

സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം എന്ന് ഇനി ആരെങ്കിലും പറഞ്ഞാല്‍ അവന്റെ മോന്തായം നോക്കി ഒന്ന് കൊടുക്കണം.. ഹല്ലാ പിന്നെ..

കക്കൂസുകള്‍ ഉണ്ടാക്കാന്‍ കൊടികള്‍ ഉള്ള  രാജ്യതെന്തു കുന്തമാടോ പ്രതിസന്ധി..??
ഇതൊക്കെ ആഗോള സാമ്പത്തിക കുത്തകകളുടെ വെറും ഗോസ്സിപ്പ് മാത്രം ആണെടോ ..!!

മഹതി എലിസബെത് ഒരു   ദാവിന്സിനി ആവട്ടെ എന്ന്   ആശംസിക്കട്ടെ..

ഇനിയും അവരുടെ മഹത്തായ രചനകള്‍ സ്വന്തമാക്കാന്‍ എത്രയെത്ര സര്‍ക്കാര്‍ ആപ്പീസുകള്‍ നിരന്നു കിടക്കുന്നു..!!

വേണമെങ്കില്‍ മറ്റു മന്ത്രിനി മാര്‍ക്കും ഇത്തരം വഴിയിലൂടെ സഞ്ചരിക്കാവുന്നതാണ്..

 മഹത്തായ ആ കലാ സൃഷ്ടി ക്ക് എല്ലാവിധ ആശംസകളും നേരട്ടേ ..!!


എന്നാലും 28 കോടി.. എന്റമ്മോ.. :(
കണ്ണീരു വരുന്നു... പികാസ്സോ ഒന്നും കേള്‍ക്കണ്ട.. :-


Monday, June 18, 2012

എന്റെ സ്വന്തം രാഷ്‌ട്രപതി..!

ശ്രെദ്ധിക്കുക : ഒരു പാവപ്പെട്ട  ഭക്തന്റെ അപേക്ഷ എന്നാ നിലയില്‍ ഇത് തള്ളിക്കളയരുത് എന്ന ഒരു അഭ്യര്‍ത്ഥന ആദ്യമായി ഞാന്‍ ഉണര്തട്ടെ..!!



സാമൂഹ്യ സദാചാര സാംസ്‌കാരിക വര്‍ഗീയ കാമ മൌലിക വാദികളുടെ ദുഷിച്ച പ്രവൃത്തികളാല്‍ മലിനപ്പെട്ട നമ്മുടെ ഭാരത സമൂഹത്തിനു ഇന്ന് അതിന്റെ പ്രഥമ പൌരന്‍ ആവാന്‍ ആരാണ് അവകാശി എന്നാ മരീചിഅകക്ക് മുന്നില്‍ തല പുകച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍  അതിനു ഏറ്റവും അനുയോജ്യന്‍ ആയ ഒരു മഹത് വ്യക്തിയെ ഞാന്‍ ഉയര്തിക്കാട്ടുകയാണ്.

razi
കാമ പൂരണ ശാസ്ത്രത്തില്‍ എല്ലാ ബിരുദവും ഒരു വിരുതക്കി മാറ്റിയ മഹന്‍ സ്വാമി നിത്യാനന്ദ ...
എല്ലാ അര്‍ത്ഥത്തിലും ഇന്ന് നമുക്ക് അദ്ദേഹത്തിന്റെ സേവനം അത്യാവശ്യമയിരിക്കെ.. കുഞ്ഞിന്റെ ലാളനകള്‍ ഏല്‍ക്കാന്‍ ശാസ്ത്ര കുതുകിനികള്‍ വരി വരിയായി നില്‍ക്കെ...
ഈ ഭാരത മാതാവിനെ നമുക്ക് ആ പവിത്രമായ കൈകളില്‍ ഏല്പിക്കാന്‍ സമയമായി എന്നാണ് എനിക്ക് തോന്നുന്നത് ( എന്റെ മാത്രം തോന്നല്‍ ആയി തോന്നിയാല്‍ അത് രാജ്യത്തിന്‍റെ നന്മയെ കാംക്ഷിക്കുന്നവര്‍ക്ക് ഭൂഷണമല്ല എന്നാണ് എന്റെ അഭിപ്രായം ..!! )

യൂ പീ എ സര്‍ക്കാരിന്റെ ജന"സുഖ" നടപടികളായ എണ്ണ വില വര്‍ധന, ദാരിദ്ര്യ രേഖ പുനര്‍ നിര്‍ണയം, എന്നിത്യാദി നടപടികള്‍ക്ക് പുറമേ പ്രഥമ പൌരന്റെ സുഖ പരിപാടികള്‍ കൂടി നമ്മള്‍ ആസ്വദിക്കേണ്ട സമയം അതിക്രമിചിരിക്കുന്നു....

ഇത് എന്റെ ഒരു എളിയ അഭിപ്രായം മാത്രമായി കണ്ടു മതിയായ തീരുമാനം എടുക്കാന്‍ സദാചാര മൌലിക വാടികളോട് അഭ്യര്‍ത്ഥിക്കുന്നു,

ഒപ്പ്,


Wednesday, May 30, 2012

അല്ല പിന്നെ..!!


Courtesy : http://carhumor.net/increasing-fuel-prices/

പെട്രോളിന് പിന്നേം വില കൂടിയെത്രേ..
പിന്നെ ഇതൊക്കെ നമ്മളെത്ര കണ്ടതാ..
എന്നാലും ആകെ ഒരു സമാധാനമേ ഉള്ളൂ..
മ്മടെ സച്ചിന്‍ മോന് സെഞ്ചുറിയും പോരാത്തതിനു നെഞ്ചത്തൊരു രാജ്യസഭ അംഗത്വവും കിട്ടീന് ശേഷമല്ലേ..
ഭാഗ്യം.. മൂപെരെങ്ങാന്‍ ആ കുന്തം അടിചിരുന്നില്ലെങ്കി 
ആ മന്ത്രി ജയപാലന്‍ കേറി സകല പേരും നേടിയേനെ...
ഭാഗയ്തിനു  മൂപിലാന്‍ നാട് വിട്ടത് നന്നായി..
ഇനി സച്ചിന്‍ മോനും സുന്ദരി മോള്‍ രേഖ ചേച്ചിയും മ്മളെ ഭരിക്കട്ടെ..

ഇതിന്റെ ഒക്കെ ഇടക്ക ലവമ്മാര്ടെ പെട്രോള്‍ വില കൂടിയതിന്റെ കച്ചറ...
ഇവര്‍ക്കരിയില്ലല്ലോ ഡോളര്‍ ന്റെ മൂലം അല്ല സോറി മൂല്യം കുഴി തോണ്ടിയത്..
മൂല്യം ആയതു നന്നായി.. ഇല്ലെങ്കി തുന്നിടെണ്ടി വന്നേനെ മ്മടെ പ്രധാന മന്ത്രിടെ..

ഈ അപകടാവസ്ഥയില്‍ അംബാനി ഇക്കാന്റെ മോന്റെ LKG ഫീ ആരാ അടക്കാ..??
വല്ല വിചാരോം ഇണ്ടോ..??
മമത അമ്മയിക്കോ  ജയലളിത ചെചിക്കോ ഇത് വല്ലോം അറിയുവോ..?
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിക്കാന്‍ പെട്രോള്‍ വേണോ എന്തെരോ..
എനിക്ക് ഇതൊക്കെ ആലോചിച്ചു തലവേദന വന്നു ആപ്പീസിലെ പണി മൊത്തം കൊളായി...
ഇതൊക്കെ ആരറിയുന്നു...

പെട്രോള്‍ വില ഇനീം കൂടട്ടെ എന്നാണ് എന്റെ ആഗ്രഹം...
അതിന്റെ പേരില്‍ എത്രയെത്ര ലീവുകളാണ് നമ്മുടെ മുന്നില്‍ നീണ്ടു കിടക്കുന്നെ..?
ഇത് വല്ലോം ആരെങ്കിലും വിജാരിക്കുണ്ടോ..?
എവടെ..

എല്ലാര്ക്കും പാവപ്പെട്ട  എണ്ണ കടക്കാരെ ഇങ്ങനെ എല്ലാരും കൂടെ സങ്കടതിലാക്കാതെ..


ഇങ്കുലാബ് സിന്ദാബാദ്..
ഹര്‍ത്താല്‍ ഐക്യം സിന്ദാബാദ്..!!

Saturday, March 24, 2012

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ അഥവാ ഐസ് കീശയിലിട്ട കഥ

ഓര്‍ത്താല്‍ ചളിപ്പും ജാള്യതയും കൂടിക്കലര്‍ന്നൊരു നഷ്ടബോധം തോന്നുന്ന കൊറേ അനുഭവങ്ങള്‍ എന്റെ കുട്ടികാലതും എല്ലാരേം പോലെ ഉണ്ടായിട്ടുണ്ട്.

സത്യം പറഞ്ഞാല്‍ അതൊക്കെ ഇവിടെ പോസ്റ്റ്‌ ചെയ്താല്‍ എന്റെ ബാല്യകാല സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ക്ക് കനം കൂടുമെന്നല്ലാതെ എന്നിക്കെന്തു ലാഭം ..?


എങ്കിലും കുന്തം ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കീട്ടുന്ടെങ്കില്‍ അതില്‍ ഒരു പോസ്റ്റ്‌ ഇടാന്‍ ഇതൊക്കെ അല്ലാതെ വേറെ എന്ത് മാര്‍ഗം..

ഇത്രേം പറഞ്ഞത് ആമുഖം..
നമുക്ക് വിഷയത്തിലോട്ട്‌ കടക്കാം..
തീര്‍ച്ചയായും എന്റെ ജിക്ഞ്ഞാസ നിറഞ്ഞ മനസ്സില്‍ ഉണ്ടായ ഒരുപാട് സംശയങ്ങള്‍ എന്നെ ചാടിച്ച കൊറേ കുണ്ടാമണ്ടിതരങ്ങള്‍.. അവയോടു അനുബന്ധിച്ച് എനിക്കുണ്ടായ ചീതപേരുകള്‍... ,
കുട്ടിക്കാലത്ത് ഇങ്ങനെ ഒന്നും ഇല്ലാത്ത ആരുണ്ട്... ?

നാട്ടിലെ , ഞാന്‍ മുന്പെതോ ബ്ലോഗില്‍ പറഞ്ഞ പോലത്തെ പക്കാ നാട്ടിന്‍പുറത്തെ ഗവ: എല്പീ സ്കൂളില്‍ പഠിച്ചു വളര്‍ന്നു വലുതായി നാലാം ക്ലാസ്സ് പാസ്സായപ്പോള്‍ കൊറച്ചൂടെ അപ്പുറത്തുള്ള യുപി  സ്കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്..

വള്ളി നിക്കെര്‍ വിട്ടു പാന്റ്സ് ഇട്ടു തുടങ്ങിയ ഗമ നല്ലോണം ഉണ്ടായിനു അന്ന്..
തൊട്ടപ്പുറത്തെ എല്‍പി സ്കൂളിലെ പിള്ളേരെ കാണുമ്പോള്‍ അത് നന്നായി  കാണിച്ചിരുന്നു...


സ്കൂള്‍ ഇന്റെര്‍വല്‍ നു വിടുമ്പോള്‍ കയ്യിലുള്ള 20 - 50  പൈസ കൊണ്ട് അച്ചാറും ഐസും തിന്നു ജോളിയടിച്ച്‌ നടക്കുക.. മഴയത് ഗ്രൗണ്ടില്‍ ചെന്ന് ഉരുണ്ടു ചാടി മറിഞ്ഞു ചന്ദന കളര്‍  യുണിഫോം മഞ്ഞ നിറം ആക്കുക..
അത് കണ്ടു ഓടിക്കാന്‍ വരുന്ന ഹെഡ് മാസ്റ്റര്‍ നെ കണ്ടു ഓടുക.. ഒടുക്കം ക്ലസ്സിലിട്ടു പിടിക്കുമ്പോള്‍ കരഞ്ഞു കൊണ്ട് ചന്തിക്ക് കിട്ടിയ അടിയുടെ പാട് തൊട്ടു സങ്കടത്തോടെ മൂലയ്ക്ക് ഇരിക്കുക...


ഇതൊക്കെ പ്രധാന ജോലിയും ക്ലാസ്സില്‍ കേറിയാല്‍ ആര്‍ത്തട്ടഹസിച്ചു പദ്യം, ഗുണന പട്ടിക തുടങ്ങിയവ ചൊല്ലുക.. ഒടുക്കം ദേശീയ ഗാനം കഴിയാന്‍ ക്ഷമകെട്ടു കാത്തിരിക്കല്‍.... തുടങ്ങിയ അനാവശ്യ പ്രവര്‍ത്തികളും കൂടെ ആയാല്‍ അന്നത്തെ സ്കൂള്‍ ജീവിതം മുഴുവനായി..


ഇടയ്ക്കു അപ്പുറത്തെ ക്ലാസ്സിലെ സുന്ദരിയോടെ പ്രേമം തോന്നിയിട്ട് അവയ്ക്ക് മുട്ടായി മേടിച്ചു കൊടുത്തതും അത് അവള്‍ടെ അങ്ങളെടെ കയ്യിലെതിയതും അവന്‍ വന്നു തെറി വിളിച്ചതും കൂടെ കൂട്ടിയാല്‍ സംഗതി പാതിയായി..


എന്നും ഇന്റെര്‍വല്‍ നു ഐസ് തിന്നു തീര്‍ന്നിട്ടെ ബെല്‍ അടിക്കാര്‍ ഉണ്ടായിരുന്നുള്ളൂ .. പക്ഷെ അന്ന് എന്തോ തീര്‍ന്നില്ല.. കൂടെ ഉണ്ടായിരുന്ന രതീഷും ബിജുവും അനൂപും എല്ലാം ഐസ് വലിച്ചെറിഞ്ഞു ക്ലാസ്സിലേക്ക് ഓടി.


സയന്‍സും ഫിസിക്സും ഒന്നും അറിയതോണ്ട് എനിക്ക് ഐസ് വലിചെരിയുന്നതിന്റെ ആ തിയറി  എനിക്ക് മനസ്സിലായതും ഇല്ല..
കുന്തം ഈ സാധനം വലിച്ചെറിയാന്‍ തോന്നണില്ല.. അന്നാണെങ്കില്‍  ഏതോ യതീംഖാനയുടെ കുറ്റിയില്‍ നിന്ന് വല്ല്യുപ്പ കാണാതെ അടിച്ചു മാറ്റിക്കൊണ്ട് vanna  50 പൈസ ആണ്..
ഒലക്ക ..!!
ബെല്‍ അടിച്ചു.. ഇനി ഇപ്പൊ എന്ത് cheyyum.. :(
ആകെ പ്രശ്നമായല്ലോ.. പടച്ചോനെ..

പെട്ടെന്ന് തലയില്‍ bulb കത്തി..!!!

സാധാരണ നമ്മളെന്തെങ്കിലും medichal  എന്ത് cheyyum..??

ഒന്നും ചെയ്യാനില്ല എടുത്തു പോക്കറ്റില്‍ ഇടുക  ... ക്ലാസ്സില്‍ പോവുക ...
അതാണല്ലോ പേന മേടിക്കുമ്പോഴും പെന്‍സില്‍ മേടിക്കുമ്പോഴും അച്ചാര്‍ മേടിക്കുമ്പോഴും ചെയ്തത്..

ഐസ് നു എന്താ കൊമ്പുണ്ടോ..?
ചുമ്മാ എടുത്തു കീശയില്‍ ഇടണം ഹല്ലാ പിന്നെ ..!!

സംഗതി പെട്ടെന്ന് കഴിഞ്ഞു..


ക്ലാസ്സില്‍ ഒലക്ക ഞാന്‍ മുന്‍പിലെ ബെഞ്ചില്‍ ആയിരുന്നു.. അതൊരു വല്ലാത്ത സ്ഥലമാണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി.. എന്റെ പാന്റ് നനഞ്ഞത്‌ ടീച്ചര്‍ കണ്ടു പിടിച്ചു.. വൃത്തികെട്ട ടീച്ചര്‍.. :(

allenkil അവര്‍ക്ക് എന്റെ പാന്റില്‍ നോക്കേണ്ട വല്ല കാര്യവും ഉണ്ടോ..??
എന്റെ സൌന്ദര്യത്തില്‍ അപ്പുറത്തെ ക്ലാസ്സിലെ ആ kutti veenillenkilum ടീച്ചര്‍ അതില്‍ വീണു പോയതാവും എന്ന് ഓര്‍ത്തിട്ടു ഇച്ചിരെ രോമാഞ്ചം തോന്നിയിരുന്നതും ടീച്ചറുടെ "റാസി ഇവിടെ വാ " എന്നാ കനപ്പെട്ട ശബ്ദത്തിനു മുന്നില്‍ അലിഞ്ഞു പോയി..

enthayalum സംഗതി ടീച്ചര്‍ pokki.. പണ്ടാരം പിടിച്ച ഐസ് ഉരുകി വെള്ളം ആവുകേം ചെയ്തു.. അല്ല ഇതിനെന്താ പെന്‍സില്‍ pole.. പേന pole ഉരുകാതെ നിന്നൂടെ..??

എന്റെ സങ്കടം അന്നും ഇന്നും ഒരുത്തനും മനസ്സിലക്കീല..

പകരം എന്നെ കളിയാക്കാനാണ് ഈ ദുഷ്ട ശക്തികള്‍ ശ്രേമിച്ചത്...

അങ്ങനെ എന്റെ പോക്കറ്റില്‍ നിന്ന് ശിഷ്ട്ടങ്ങളായ കോലും സെമിയനും കിട്ടിയതോടെ ക്ലാസ്സിലെ കണ്ണില്‍ ചോര ഇല്ലാത്ത എന്റെ ചെങ്ങായിമാരെന്ന വ്യാജേനെ കൂടെ നടന്നു എന്റെ കാശിനു ഐസ് കൊറേ തിന്ന നന്ദികെട്ട വര്‍ഗം മൊത്തം ആര്‍ത്തു ചിരിച്ചു..

ഒരു ശാസ്ത്ര സത്യം മനസ്സിലാക്കാന്‍ പണ്ട് എഡിസണ്‍ കോഴി മുട്ടയ്ക്ക് അടയിരുന്നിരുന്നു എന്നാ എന്റെ വാദഗതികള്‍ക്കൊന്നും ഒരു പരിഗണനയും ആ ക്രൂരന്മാരായ സുഹൃത്തുക്കളില്‍ നിന്ന് കിട്ടിയില്ല..

അങ്ങനെ എന്റെ ജീവിതത്തിലെ ഒരു മഹത്തായ അദ്ധ്യായം ആവേണ്ടിയിരുന്ന ആ പരീക്ഷണം എന്റെ ക്രൂരന്മാരും ചതിയന്മാരുമായ ചെങ്ങായ്മാര്‍ നശിപ്പിച്ചു...:(

Saturday, January 14, 2012

ഓര്ടെ "അമ്മേടെ " ക്രിക്കറ്റ്‌ .




സില്‍മ വിട്ടു നമ്മടെ മോയലാളിമാര്‍ ഇപ്പൊ വല്ല്യ ക്രിക്കറ്റ്‌ കളിക്കാരൊക്കെ ആയെത്രേ..!
നമ്മള്‍ ഇതൊക്കെ അറിഞ്ഞു വരാന്‍ വൈകിപ്പോയി.. എന്താ ചെയ്യാ.. 
അണ്ണമ്മാര്‍ പച്ചക്കറി തെരല്‍ നിര്‍ത്തിയത് തൊട്ടു പട്ടിണി കെടന്നു കെടന്നു ഞാന്‍ വണ്ണം വെച്ച് പോയില്ലേ.. ( പച്ചക്കറി കിട്ടാതോണ്ട് ഫുള്‍ ടൈം കോയീം പോത്തും അല്ലെ തീറ്റ..:(  )

ഇവരെന്തേ ക്രിക്കറ്റ്‌ തന്നെ കളിച്ചു എന്നൊന്നും ചോയ്ക്കെരുത്.. പള്ള കണ്ടു പന്താണെന്ന് തെറ്റിദ്ധരിച്ചു നാഭിക്കു അടി കിട്ടനത് ഒഴിവാക്കാനാവും ന്നു  ഇന്നലെ സുലൈമാന്‍ പറഞ്ഞാരുന്നു..

കളിയ്ക്കാന്‍ പൂരപ്പറമ്പ് പോരെന്നു ചോയ്ക്കെരുത്.. വളര്‍ന്നു വരുന്ന യുവ മുകുളങ്ങളെ തളര്തല്ലേ ( വയസ്സ് ചോദിക്കെരുത്..!!)
കളിച്ചു കളിച്ചു സില്‍മ നടന്മാരുടെ ഒളിമ്പിക്സില്‍ പങ്കെടുത് സ്വര്‍ണം നേടാനുള്ളതാണ്..!!

അതിന്റെ ഇടക്കാണ്‌ ചീള് ഫുട്ബാള്‍ പിള്ളാരുടെ വരവ്..പിന്നെ ഐ- ലീഗ്  ആനെത്രേ.. ത്ഫൂ !!
ഇവരൊക്കെ കളിചിട്ടെന്ത് മല മറിക്കാന.. ?
അല്ലെങ്കി തന്നെ ക്രിസ്ത്യനോ റൊണാള്‍ഡോ , മെസ്സി, മറഡോണ, പെലെ, ഇവരൊന്നും ഇല്ലെങ്കി എന്ത് ഫുട്ബാള്‍.. ..
നമ്മള്‍ടെ  ഒരു സ്കില്‍ വെച്ചിട്ട് ആ ലെവലില്‍ ഉള്ള ആള്‍ക്കാര്‍ വരട്ടെ.. അപ്പൊ ആലോചിക്കാം മാറിക്കൊടുക്കനോന്നു.. !!
പിന്നെ നമ്മള്‍ ഇവമ്മര്‍ക്കൊക്കെ മാരിക്കൊടുക്കാന്‍ പാടുണ്ടോ..? 
[courtesy: Google ]



നമ്മക്കിപ്പോം ഇതില്‍ നിന്നും കിട്ടിയിറ്റൊന്നും വേണ്ട..!!
നാടിന്റെ കായിക വികസനം, മുല്ലപ്പെരിയാര്‍ പൊട്ടാതിരിക്കാന്‍ സൂപ്പര്‍ ഗ്ലൂ മേടിക്കാന്‍, പാവപ്പെട്ട രാഷ്ട്രീയക്കാര്‍ക്കും പണക്കാര്‍ക്കും അരി വിതരണം ചെയ്യാന്‍,  പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യാന്‍ BMW , ബെന്‍സ്, ഓടി  തുടങ്ങിയ ചെറിയ വണ്ടികള്‍ മേടിച്ചു സുരക്ഷ ഉറപ്പു വരുത്താന്‍..
നിങ്ങക്ക് അറിയഞ്ഞിട്ടാ .. എത്ര എത്ര സാമൂഹ്യ സേവനങ്ങള്‍ ചെയ്യാനുള്ളതാ..
എല്ലാറ്റിനും പുറമേ കായിക കേരളത്തിന്‌ 11  കായിക പ്രതിഭകളെ  ( ഞാന്‍ പറഞ്ഞു പള്ള ന്റെ വലിപ്പം ആരും നോക്കെരുത്..!! ) സംഭാവന ചെയ്യാന്‍..

ഇത്രയൊക്കെ ചെയ്യാന്‍ ഒരു നല്ല സ്ഥലം കിട്ടണം എന്നാ ന്യായമായ ആവശ്യം അല്ലെ ഞങ്ങടെ " അമ്മേടെ" ആള്‍ക്കാര്‍ ചോദിച്ചുള്ളൂ..
അതിനാണ് ഇവര്‍ എന്നോട് അങ്ങനെ പെരുമാറിയത്..:(



Tuesday, January 10, 2012

വല്ല്യ വല്ല്യ പുള്ളാരുടെ ടപ്പാം കൂത്ത്‌



ഒടുക്കം നമ്മടെ കൊയിക്കൊട്ടും പിള്ളാര്‍ ടപ്പംകൂത് കളിച്ചു.. 
പൂരപ്പറമ്പില്‍ അല്ലാത്തോണ്ടും ബാങ്കില്‍ പൂത്ത പൈസ ഉള്ള ബാപ്പര്ടെ മക്കള്‍ ആയോണ്ടും ജീന്‍സും ടോപും ഇട്ട പെണ്ണുങ്ങള്‍ ആയോണ്ടും നമ്മടെ TV ലും സംഗതി വന്നു.. 
കണാരന്‍  കാണുവേം ചെയ്തു. 
ആ ഒലക്കന്റെ പേര് മാത്രം ഇപ്പോളും കണാരന്റെ  നാവിനു വഴങ്ങീട്ടില്ല.. 
വേര്‍തെയല്ല ഇന്ഗ്ലീഷിനെ  തന്തയില്ലാ ഭാഷ ന്നു വിളിക്കുന്നതെന്ന് സുധാകരന് മനസ്സിലായി..
 ആമു സായിപ്പ് തുലയട്ടെ.. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക..
 പണ്ട് തൊണ്ട പൊട്ടുന്ന ഒച്ചയില്‍ വിളിച്ചു കൂവിയാതെ ഇപ്പോഴും കണാരന്  വായില് വന്നുള്ളൂ.. 
അല്ലെങ്കിലും ഈ കല്ചെര്‍ലെസ്സ്  തന്തമാര്‍ക്കൊന്നും വിവരം ഇല്ലെന്നെ.. ബ്ലഡി കണ്ട്രീസ് !!

അമ്പലപ്പറമ്പില്‍ രണ്ടെണ്ണം വിട്ടു റെക്കോര്‍ഡ്‌  ഡാന്‍സ്  കാര്ടെ കൂടെ കളിച്ച കൂട്ട  ക്കളിന്റെ അത്രേം ആവേശം ഒന്നും കണാരന് ഇത് കണ്ടപോം തോന്നീല..
അല്ല പിന്നെ..!!
വിവരം കൂടിയാല്‍ കളിയ്ക്കാന്‍ ആ അമ്പലപ്പറമ്പിലെ കളി തന്നെ ഉള്ളൂ എന്ന് കേട്ടപ്പോം തൊട്ടു തെക്കേലെ നാരാണി ചിരിചോണ്ടിരിക്കണ കാര്യം ഓര്‍ത്തപ്പോള്‍ കണാരന് നാണം വന്നു..
ഓളെ കണ്ണടിച്ചു കണ്ണടിച്ചു കളിച്ച  ആ പഴയ കളികള്‍ ഓര്‍ത്തപ്പോം കുളിര് ആകെ കോരി..!!

മതി .. ഇങ്ങള്‍ ഇത്രേം കേട്ട മതി.. പഴയ ലവ് സ്റ്റോറി ക്കൊക്കെ ഇപ്പൊ ഡിമാണ്ട്  കൂടിയ കാലമാണ്.. കണാരന്‍ ഇനി മുണ്ടൂല..!!

എന്നാലും ഈ പുള്ളാര്‍ വല്ല അമ്പല പറമ്പിലും  ഈ കളി കളിക്കുകയാണേല്‍ കൂടെ കളിക്കാമായിരുന്നല്ലോ  എന്ന് കണാരന്‍ സങ്കടത്തോടെ ഓര്‍ത്തു..!!

Tuesday, November 8, 2011

ഹർത്താൽ




 കുത്തി മറിക്കാന്‍
പൊട്ടിപ്പോളിക്കാന്‍, ആരാന്റെ നെഞ്ചത്ത് കേറി 
കഥകളി കളിയ്ക്കാന്‍...
ഞങ്ങക്കും ഉണ്ടൊരു ദിവസം..!!


എലിയെ പേടിച്ചു ചുട്ടു നശിപ്പിച്ചൊരു 
സുന്ദര നാടും ഉണ്ടല്ലോ 
ഞങ്ങക്ക്..!!

ശുംഭന്മാരും പൊട്ടന്മാരും നയിക്കുന്ന
സംഗീത കോലാഹലം നിറഞ്ഞൊരു
ആനന്ദ സഭയും ഉണ്ടല്ലോ
ഞങ്ങടെ ഭരണം നിയന്ത്രിക്കാന്‍..!!

(പറഞ്ഞു പറഞ്ഞു വിഷയം മാറിപ്പോയോ..!! )


ഹര്‍ത്താല്‍ എന്നൊരു നാള്‍ ഉണ്ട്
കല്ലേര്‍ എന്നൊരു പണിയുണ്ട്
കാറ്റൊഴിച്ചു വിടല്‍ എന്നൊരു കലയുണ്ട്
നമുക്ക് "മലയാലമെന്നൊരു" നാടുണ്ട്..!!

ജോലി ചെയ്തു ബോര്‍ അടിക്കുമ്പോള്‍
അവധി തരാത്ത  ബോസ്സിന്റെ 
മുഖത്ത് നോക്കി ഞാന്‍ വേരൂല എന്ന് പറയാന്‍ എനിക്ക് ധൈര്യം 
തന്ന ഞങ്ങടെ സൊന്തം ദിവസം..!!


മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍
മൂടാവന്‍ സാധനം അടിച്ചു കിടന്നുറങ്ങാന്‍ 
എന്തും കത്തിക്കാന്‍
എന്തും തല്ലിപ്പൊളിക്കാന്‍
ചുരുക്കത്തില്‍ അടിച്ചു പൊളിക്കാന്‍ 
ഞങ്ങക്ക് മാത്രം 
ഞങ്ങടെ ഹര്‍ത്താല്‍..!!

ഓര്‍ത്താല്‍ ഹര്‍ത്താല്‍ ഒരു 
എത്തും പിടിയും കിട്ടാത്ത കൂടോത്രം..
എതിര്‍ത്താലോ നമ്മടെ നെഞ്ചിന്‍ കൂട് 
തകര്‍ക്കും  സ്വാതന്ത്ര്യം..!!

--


Thursday, November 3, 2011



ആരാ അയലോക്കത്ത്‌..
ആഹ്..?
ആരായാലെന്താ ഓന് ഓന്റെ വഴി
എനിക്കു എന്റെ വഴി...

എനിക്ക് സമയമില്ലെടോ 
രാവിലെ ഓടാന്‍ പോണ്ടേ..?
പ്രഷര്‍ , പ്രമേഹം..
ഞാനും ഒരു പാവം മൊതലാളി ആയിപ്പോയില്ലേ ..!

അത് കയിഞ്ഞ ആപ്പീസില്‍ പോണ്ടേ..?
(അവടെ എന്താ പണി എന്നൊന്നും ചോദിക്കെരുത്
ശമ്പളം തെരാന്‍ സര്‍ക്കാര്‍ ഇന്ടല്ലോ
പണിയൊക്കെ എടുത്തു വെറുതെ എന്തിനാ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്..? )
ആലോചിക്കാന്‍ നിന്നാ
കാടുകയറും..
എന്തേലും പണി എടുക്കനണേല്‍ ഈ ആപ്പീസില്‍ ഇങ്ങനെ വെന്നിരിക്കണോ..
വല്ല ഗള്‍ഫിലും പോയി അറബിന്റെ പിന്നാലെ നടന്നൂടെ..?
ഹല്ലാ പിന്നെ..!!

ഉച്ചക്ക് ഉറങ്ങിയില്ലെങ്കില്‍ അത് ആരോഗ്യത്തെ 
ഭാധിക്കുമെന്നെ..
ഭാര്യ ഈ അടുത്ത് ആരോഗ്യ മാസികയില്‍ കണ്ടതാ..
അയിനു ശേഷം ഞാന്‍ 
ഉച്ചക്ക് ഉറങ്ങും
എനിക്കും നോക്കണ്ടേ എന്റെ ആരോഗ്യം..?

പിന്നെ എണീക്കും പോലെയാണ്
കാപ്പി കുടിച്ചാല്‍ ഉടനെ വീട്ടില്‍ പോകാന്‍ തോന്നും..
എന്താന്ന് അറിയുല
അത് അങ്ങനെ ആയിപ്പോയി..

വീട്ടില്‍ ചെന്നാല്‍ പിന്നെ വാര്‍ത്ത‍ കാണണ്ടേ
മന്ത്രിമാര്‍ തൂറിയത് ഒക്കെ 
നമ്മള്‍ അറിഞ്ഞില്ലെങ്കില്‍ മോശമല്ലേ
തരം കിട്ടിയാല്‍ 
അത് യൂറോപ്യന്‍ ക്ലോസെറ്റില്‍ ആക്കിയതിനെതിരെ 
വോട്ട് ന്‍ ടോകില്‍ രണ്ടക്ഷരം രേഖപ്പെടുതണ്ടേ..?

ഇതൊക്കെ കയിഞ്ഞാ ചപ്പാത്തി തിന്നണ്ടേ..??
സത്യം ചപ്പാത്തി തിന്നാതിരുന്നാല്‍ 
ഭാര്യക്കതൊരു ഷെയിം കേടാണ് എന്നെ..
(എനിക്കും!!) 

പറയു സോദരാ ,
എനിക്കെവിടെ ഓന്റെ നോക്കാന്‍ നേരം..??
ഒനെന്താ ഇങ്ങോട്ട് വെന്നൂടെ..??

ഹല്ലേ ,
ഇവടെ ജീവിക്കുന്നെന്റെ കഷ്ട്ടപ്പാട് എനിക്കെ അറിയൂ..
ഇതിന്റെ ഇടക്കാണ്‌ മോന്റെ എന്ട്രന്‍സ് കോച്ചിംഗ്
ഓന് വല്ല എന്ജിനീരോ ഡോക്ടറോ ആയില്ലെങ്കി നാട്ടുകാര്‍ 
എന്ത് വിജാരിക്കും..?
ദേ.. ഞാനീ പറഞ്ഞ അയലോക്കക്കാരന്‍ വരെ ചോയ്ക്കൂല്ലേ..?

നിങ്ങളെന്നെ പറ.. :-/

Wednesday, November 2, 2011



ഞാന്‍ ഇതൊക്കെ വരച്ചു കൂട്ടിയത്
ഞാനൊരു ഓലക്കംമ്മേലെ  വരക്കാരന്‍ ആയോണ്ടല്ല !
എനിക്ക് ഇങ്ങള്‍ എല്ലാരേം ഇമ്പ്രെസ്സ് ചെയ്യിക്കണം 
എന്ന് തോന്നിയത് കൊണ്ടും അല്ല

പിന്നെന്താ..?
കുന്തം, എടൊ സോദരാ/ സോദരീ , ഞാന്‍ മോളില്‍ പറഞ്ഞത്
പച്ച നോണ ആണ്
ഇതൊക്കെ ആളാവാന്‍ വേണ്ടി പോസ്റ്റ്‌ ചെയ്യുന്നത് തന്നെയാണ്..!

അല്ലെങ്കി ഞാന്‍ ഇന്നാട്ടില്‍ ജെനിച്ചു മരിച്ചു പോയത് 
വല്ല കൊനാപ്പനും അറിയുമായിരുന്നോ..?
( ഇപ്പൊ എല്ലാരും അറിഞ്ഞു എന്ന് അഹങ്കരിക്കുന്നതല്ല
അഥവാ ആരെങ്കിലും അറിഞ്ഞാലോ..
സലിം കുമാര്‍ പറഞ്ഞ പോലെ "അഥവാ ബിരിയാണി koduthalo")

ഇന്നത്തെ കാലത്ത് ലേശം ജാഡ ഇല്ലാതെ
എങ്ങനെ ബോസ്സ്..!
ഞാനും ഇടട്ടെ ഇച്ചിരി..
അപ്പം ഇങ്ങള്‍ ചോദിക്കൂലെ 
അനക്ക് അയിനുള്ള കോപ്പ് എന്താന്ന്..

കണ്ടാ കണ്ടാ ,
ഞമ്മളെ ബുദ്ധി കണ്ടാ..
ഇതൊക്കെ ആ സമയത്ത് ഈ ഞാന്‍ 
ഇങ്ങക്ക് ചൂണ്ടി കാണിച്ചു തരും..!

ഞാനാരാ മോന്‍..!
ടിങ്ക ഡിങ്കാ !!


ഒരു കൊട്ട നെറയെ പെന്‍സിലുകള്‍ 
പേനകള്‍ , മായ്ക്ക ടബ്ബെരുകള്‍..
ചുരുട്ടിക്കൂട്ടിയ പെപെറുകള്‍
കൂര്‍പ്പിക്കാന്‍ കൂര്‍പ്പെര്‍...

ഇനിയും എന്ത് വേണം..
ഞാന്‍ ഇരുന്നു വരച്ചു
എന്റെ ചിത്രം
കാന്‍വാസില്‍ ഒതുങ്ങുന്നില്ല എന്റെ സോപനങ്ങള്‍
കറുത്ത് തടിച്ച എന്റെ പെന്‍സില്‍
എന്നെ നോക്കി പല്ലിളിച്ചു

ചുരുട്ടിക്കൂട്ടിയ പേപ്പര്‍ 
എന്നെ തോഴിചില്ലെന്നെ ഉള്ളൂ
എനിക്കൊന്നും വേറെ പണിയില്ലേ..!!

ഇത്രേം വലിയ സൊപ്നം കാണാന്‍ ഞാന്‍ ആര്..?
കുത്തി മലച്ചു കിടക്കുന്ന
പാവം എന്റെ കിനാവേ
നിനക്ക് നല്ലത് 
ആത്മഹത്യ തന്നെ

എനിക്ക് വയ്യ  ഒരു കിനാവിനെ 
കുത്തിക്കൊല്ലാന്‍..
എങ്കിലും ഞാന്‍ ചിരിച്ചു
എല്ലാര്ടെയും കിനാക്കളെ സ്നേഹിച്ചു..
എനിക്കൊന്നും വേറെ പണിയില്ലേ..?

വരയ്ക്കുകയാണ് ഞാന്‍ പിന്നെയും
നീണ്ട ഇടവഴിയില്‍ എവടെയെങ്കിലും
ആരെങ്കിലും
എന്റെ കിനാക്കളെ കാത്തിരുന്നാലോ..
എനിക്കൊന്നും വേറെ പണിയില്ലേ...??


Tuesday, November 1, 2011



മോന്തായങ്ങള്‍ 

ഞെരിഞ്ഞു പിളിഞ്ഞു ഞാന്‍
വളഞ്ഞു പിരിഞ്ഞ ഈ വഴിയില്‍
എന്റെ മോന്തായം കോടി..!!

മോളില്‍ നോക്കി ഞാന്‍
ആകാശം എന്നെ നോക്കി ഇളിക്കുന്നത് 
ഞാന്‍ കണ്ടു 
(തെറ്റിദ്ധരിക്കേണ്ട ബസ്‌ ന്റെ മോളില്‍ 
അത്യാവശ്യം ഭീഗരമായൊരു ഓട്ട
ഉണ്ടായ്നു !)

മഞ്ഞച്ച കൊറേ കിനാക്കള്‍ 
അപ്പോള്‍ എന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി
മോന്തായങ്ങള്‍
എന്റെ പല തരം മോന്തായങ്ങള്‍..!!

ഒരിക്കലും എന്റെ വരികള്‍ 
എന്നെ നോക്കി ഇങ്ങനെ ഇളിച്ചിട്ടില്ല..!
ഞാന്‍ ഒരു കൂതറ ആയതോണ്ടാല്ല
പക്ഷെ എനിക്കിന്നും ആ കിനാക്കള്‍
ഗോള്‍ കീപെര്‍ക്ക് കിട്ടാതെ പോയ ഫ്രീ കിക്ക് പോലെയാണ്..!!



ഞാന്‍ വരച്ചു
ഞാന്‍ ഗോള്‍ അടിക്കുന്ന ചിത്രം
ഇവടെയും നോക്കാതെ
കുത്തിയിരുന്ന് വരച്ചു..!!

എല്ലാ പന്നികളും എന്റെ പോസ്റ്റില്‍
ഗോള്‍ അടിച്ചു കൂട്ടുംബം എനിക്കും കാണില്ലേ
ആശ..?
പറെയൂ സോദരാ !!

അതൊരു സ്സിസ്സോര്‍ കട്ട്‌ ആവണമെന്ന്
ഞാന്‍ ആഗ്രഹിച്ചു
മലക്കം മറിച്ചില്‍ പണ്ടേ എന്റെ വീക്നെസ് ആയിപ്പോയി
എന്നോട് മാപ്പാക്കണം !!

*****


ഇന്ന് ഞാന്‍ കിടപ്പിലാണ്
എന്റെ ഊരഎല്ല് പൊടിഞ്ഞുപോയി സോദരാ!

Monday, October 31, 2011

ഇനി ഞാന്‍ ഉറങ്ങട്ടെ !!
ഒറക്കം വരുന്നു
എന്റെ നെഞ്ചത്ത് സോപ്നങ്ങള്‍ പൊങ്കാല ഇടുന്നു
മോര്‍ച്ചറിയില്‍ കടന്നാല്‍ കൂട്ടാമെന്ന പോലെ
ആര്‍ത്തു വിളിച്ചു കരയാന്‍ എനിക്കെവടെ നേരം
ഞന്‍ ബിസി ആണ്.
ഒരു കച്ചറ ബിസി

ഉച്ച നേരത്ത് ഈ കമ്പ്യൂട്ടര്‍ എന്നെ നോക്കി
ഇങ്ങനെ പല്ലിളിച്ചു പറയുന്നു
എടാ പന്നി ഒന്ന് ഉറങ്ങിക്കൂടെ ?
എനിക്ക് ഒറക്കം വരുന്നു !!

ഉറങ്ങിയിട്ടെന്തു ?
കൊച്ചരയിലെ കിനാവുകള്‍ കണ്ടു ഞെട്ടി ഉണരാനോ  ?
അതോ മൂട്ട കടി കൊണ്ട് ചൊറിഞ്ഞു തിരിഞ്ഞു കിടക്കണോ ?
എനിക്ക് ഒറക്കം പിന്നേം വരുന്നു !