Showing posts with label Poems. Show all posts
Showing posts with label Poems. Show all posts

Wednesday, October 15, 2014

കാത്തിരിപ്പ്‌



 കാത്തിരിപ്പ്‌
കാത്തിരുന്നു 
ജീവിതം 
സ്വപ്നങ്ങളെ 


കാത്തിരുന്നു 
ജീവിതത്തെ 
ഞാൻ 


കാത്തിരിക്കാം 
സ്വപ്നങ്ങളോടൊപ്പം 
ജീവിതത്തെ 
നമുക്ക് ..!!




Monday, March 31, 2014

പ്രവാസി





പ്രവാസി ആയത് ഞാൻ ആയിരുന്നില്ല 
എന്റെ കിനാക്കളുടെ ആത്മാവ് ആയിരുന്നു 

അവ എനിക്ക് കുറിപ്പുകൾ അയക്കാറുണ്ട് 
പ്രവാസത്തിന്റെ വേദനകളെ 
അതിൽ നന്നായി പറയാറുണ്ട് .

ഞാൻ അവയെ കണ്ടു 
വിരഹ വേദനയിൽ പുളഞ്ഞു പോവാറുണ്ട് .

തിരിച്ചു പറയാൻ എനിക്ക് കിനാക്കൾ ഇല്ല 
ഞാൻ എണ്ണി മേടിക്കുന്ന പൈസ അല്ലാതെ.

ഇനി ഞാൻ മടങ്ങുമ്പോൾ 
അവയും എന്നോട് വിരഹത്തിന്റെ വേദന 
പറയുമായിരിക്കും..!

Thursday, March 27, 2014

തീ

www.google.com

ഞാൻ നടന്നു കൊണ്ടിരുന്നു,
കാഴ്ചകൾ എന്നെ കാത്തിരുന്നു .

വെളുത്ത ഒരു ആവരണം 
കൊണ്ട് അവരെന്നെ മൂടി 

എന്റെ കാഴ്ചകളെ വെളുപ്പിച്ചു 
അവർ അവയെ കത്തിച്ചു കളഞ്ഞു .

Wednesday, March 26, 2014

കണ്ട് കഴിഞ്ഞവ


 Image Courtesy : http://www.wall321.com/


നീ പറയുന്ന ഓരോ വാക്കും 
ഇന്ന് എനിക്ക് ഓർമ്മകളാണ് .
അവയിൽ ഞാൻ നെയ്തത് 
എന്റെ സ്വപ്നങ്ങളാണ് .
പുറകിൽ ഓടി വരുന്നത് 
അവയുടെ നന്മകളാണ് .

അതിലൂടെ നടക്കുമ്പോൾ 
ഞാനിപ്പോൾ ഏകനാണ് .

Wednesday, November 20, 2013

ചില നല്ല വാക്കുകളുടെ പോസ്റ്റ്‌മാർട്ടം ..!


സ്നേഹം
"അയ്യേ , എന്തോന്നാടെയ് നാണക്കേട്‌...!"

സാഹോദര്യം
"ചെറ്റത്തരം...!"

പൌരുഷം 
"ചുമ്മാ ഒരു പെണ്ണിനെ പീഡിപ്പിച്ചു കാണിക്കെടോ ..!"

പ്രണയം 
"മൊബൈൽ ക്യാമറയിൽ പോരെ..?"

കിനാവ് 
"മരിച്ചു കിടക്കുന്ന മനുഷ്യത്വത്തിന്റെ ചിത്രം കണ്ടോളൂ.."

മനുഷ്യത്വം 
"എവിടെ മനുഷ്യർ..?"

സന്തോഷം 
"നില്ക്കൂ ഞാനിച്ചിരി കഞ്ചാവ് വലിച്ചു വരാം.."

ജീവൻ 
"എന്റെതല്ലെങ്കിൽ എനിക്കെന്തിനാടോ..?"

Thursday, September 5, 2013

അധ്യാപക ദിനം !


എന്റെ വരികൾക്കുടമ ,
എന്റെ വരകൾക്കുമുടമ ..

എന്റെ നേട്ടത്തിനുടമ ,
എന്റെ നോട്ടത്തിനുമുടമ ..

എന്റെ സംസ്കാരത്തിനുടുമ 
എന്റെ സംസ്കൃതിക്കുമുടമ ...


പ്രിയ ഗുരോ ..
അങ്ങേക്ക് സ്തുതി..!!!  



Thursday, August 22, 2013

മലയാളത്തിന്റെ ആത്മഗതം

source: google

കയറി കയറി ഞാനെത്തിയ 
ഉയരങ്ങളിൽ 
ഞെട്ടലോടെ കണ്ടു 
പിച്ചി ചീന്തപ്പെട്ട എന്റെ സ്വപ്‌നങ്ങൾ !!


പിന്നാലെ : മലയാളം .. ശ്രേഷ്ഠ ഭാഷ .. മലപ്പുറം കത്തി.. ഒടുക്കം പവനായി ശവമായി !!


Monday, August 12, 2013

ജന്മം

കടപ്പാട് : ഗൂഗിൾ 

ഒരു വറ്റിനായി 
ഒരിറ്റു ജലത്തിനായി 
അലഞ്ഞു നടപ്പൂ 
കറുത്ത മൂടുപടമിട്ട 
എന്റെ കിനാക്കൾ 

കത്തുന്ന വയറ്റിൽ 
തീയായി വിശപ്പിന്റെ 
താണ്ടവം 
നശിപ്പിച്ചു മൂല്യങ്ങളെ ..

വിലക്കാൻ
മാനം മാത്രം ..
വിശപ്പിന്റെ കറുപ്പാണോ 
മാനത്തിന്റെ വെളുപ്പാണോ  
വലുത്..?



തിരിച്ചു പോക്ക്




ഞാൻ മറന്നു വച്ചത്  

എന്റെ ബാല്യമോ 
അതോ ,
കാലമോ  ..

അമ്പലക്കുളത്തിൽ എന്നെ കാത്തിരുന്നത് 
എന്റെ ജീവിതമോ 
അതോ,
നനഞ്ഞു കുതിർന്ന ആഘോഷങ്ങളോ ..

മുങ്ങി നിവരുമ്പോൾ ഞാൻ എടുത്ത ശ്വാസം 
എന്റെ സ്വപ്നമോ 
അതോ ,
തിരിച്ചു പോക്കോ ..?

Saturday, August 3, 2013

ഞാനും എന്റെ നിഴലും

ഞാൻ നടന്നു 
കറുത്ത ഇടനാഴികളിൽ 
എന്റെ നിഴലിനെ തേടി..

ഇരുട്ടിന്റെ കറുപ്പ് 
എന്നെ നോക്കി പല്ലിളിച്ചു 

പതിഞ്ഞ സ്വരത്തിൽ 
ഞാൻ വിളിച്ചു 
എന്റെ നിഴലിനെ 

ഇരു പുറത്തു നിന്നും 
പ്രതിധ്വനിയായ് 
അവയെന്നെ പേടിപ്പിച്ചു ..

പിന്തിരിഞ്ഞു നടക്കാൻ 
എനിക്കായില്ല ,
എന്റെ മുഖം മൂടി 
എന്നെ പിടിച്ചു വലിച്ചു ..

എനിക്കായി നിഴൽപ്പാടുകൾ 
ആർത്തു കരഞ്ഞു ..

നിലത്തു വീണ കിനാക്കളായ് 
മിഴിനീർ തുള്ളികൾ 
പൊട്ടി ചിതറി ..

ഞെട്ടിയുണർന്നു ഞാൻ 
പുറകെ എന്റെ നിഴലും ..!!


Thursday, July 11, 2013

മഴ



മഴയായിരുന്നെത്രേ 
മനസ്സിന്റെ മരുഭൂവിനെയന്നും 
നനയിച്ചതും പിന്നെ,
കരയിച്ചതും ..


Tuesday, June 25, 2013

കണ്ണുനീർ



കണ്ണുനീർ പ്രണയമല്ല സഖേ,
എന്റെ മുന്നിലെ വറ്റില്ലാത്ത പാത്രമാണ്..!

കണ്ണുനീർ വിരഹമല്ല സഖേ,
എന്റെ മുന്നിലെ രണ്ടു ചില്ലറ തുട്ടുകളാണ് ..!

കണ്ണുനീർ നഷ്ട്ടപ്പെടലല്ല സഖേ,
എന്റെ പിച്ചി ചീന്തപ്പെട്ട മാനമാണ് ..!

കണ്ണുനീർ ജീവിതമല്ല സഖേ,
എന്റെ ജീവിതത്തിന്റെ ഏതോ മൂലയിലുള്ള ഒരു "വെയ്സ്റ്റ് ബിൻ " ആണ് !!


Tuesday, April 30, 2013

മണ്മറഞ്ഞു പോയ ആ പിഞ്ചു പൈതലിനു വേണ്ടി ഒരിറ്റു കണ്ണീർ പോലും അർപ്പിക്കാനാകാതെ ..!!!



അവിടെ ഞാൻ ഉണ്ടായിരുന്നു 
ഞാൻ അവരിൽ  ഒരാളായിരുന്നു 

ഞാൻ അവരുടെ കൂടെ ആക്രോശിച്ചിരുന്നു 
അവരുടെ പോലെ ആനന്ദ നിർവൃതി അടഞ്ഞിരുന്നു 

എനിക്ക് മുഖമില്ലായിരുന്നു 
അവരായിരുന്നു എന്റെ മുഖം 

എനിക്ക് സ്വപ്‌നങ്ങൾ ഇല്ലായിരുന്നു 
അവരായിരുന്നു എന്റെ സ്വപ്നം 

എന്റെ കാമം തീര്ക്കാൻ അവരുണ്ടായിരുന്നു 
അവരുടേത് തീര്ക്കാൻ ഞാനും 

ആ കുഞ്ഞിലും ഞാൻ വികാരാധീനനായി 
അവർ എനിക്കായി അവളെ ബലാല്സംഗം  ചെയ്തു 

ഞാൻ കരയാൻ ശ്രമിച്ചു 
പക്ഷെ,
ഞാൻ എന്റെ കണ്ണുനീരും അവര്ക്ക് നല്കിയിരുന്നു 



കാളിയൻ :- മണ്മറഞ്ഞു പോയ ആ പിഞ്ചു പൈതലിനു വേണ്ടി ഒരിറ്റു കണ്ണീർ  പോലും അർപ്പിക്കാനാകാതെ ..!!!

Thursday, May 24, 2012

നിഴലിന്റെ സ്നേഹം



നിഴലിനു കൂട്ടായി 
ഞാന്‍ നടക്കുമ്പോള്‍ 
എന്നോട് ചേര്‍ന്ന് 
എന്റെ നിഴലായ് മാറിയ 
പ്രണയമേ,

നിനക്കായി എന്റെ ഹൃദയം 
കാതിരുന്നതെത്ര നാള്‍...

ഒടുവിലെന്റെ 
കണ്ണീര്‍ തുള്ളികളില്‍ 
പ്രണയത്തിന്റെ 
തിളക്കം 
ചാര്‍ത്തി നീ വന്നപ്പോള്‍ 
സ്വപ്നമേ,
നിന്നെ ഞാന്‍ പിന്നെയും 
ഒരുപാട്  സ്നേഹിച്ചു..!!

Friday, April 20, 2012

നീ



നിന്റെ വിചാരങ്ങളിലാണ്‌ 
എന്റെ പ്രണയം

നിന്റെ സ്വപ്നങ്ങളിലാണ്‌ 
എന്റെ ജന്മം ..

നിന്നോട് ചേര്‍ന്നിരിക്കുന്ന 
നിമിഷങ്ങളാണ് എന്റെ ജീവിതം...

Wednesday, April 11, 2012

പ്രണയത്തിനു സമര്‍പ്പിച്ച വരികള്‍

source: www.google.com

ഇന്നലെ 

എനിക്ക് രാത്രി കറുപ്പായിരുന്നു
ഇരുട്ടായിരുന്നു സ്വപ്നങ്ങള്‍ക്ക്

ഇന്ന് 

എനിക്ക് രാത്രികള്‍ വര്‍ണ ശബളമായി
സ്വപ്നങ്ങള്‍ക്ക് അവ വെളിച്ചമായി.

അവള്‍

എന്റെ പ്രണയമായി.
എന്റെ ജീവിതമായി.

ഞാന്‍

പ്രണയം മാത്രം 
എഴുതാന്‍ അറിയുന്നവനായി .



Monday, April 9, 2012

ഞാന്‍ പ്രണയിക്കുന്നു...!!

ഫോട്ടോ: റാസി

എന്റെ പ്രണയം
എന്നെ വരിഞ്ഞു മുറുക്കുന്നു
എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്നു
എന്റെ കണ്ണുകളില്‍ വല്ലാത്ത ഒരു നിറം 
എന്റെ കാഴ്ചകളെ അത് മറ്റൊരു ലോകത്തില്‍ എത്തിക്കുന്നു.

എന്റെ പ്രണയം
എന്നെ നിദ്ര വിഹീനനാക്കുന്നു.
എന്റെ ഏകാഗ്രതയെ ചവിട്ടി മെതിക്കുന്നു.
എന്റെ കവിതകള്‍ പ്രണയ ലേഖനങ്ങള്‍  ആവുന്നു .
അവ ഞാന്‍ അറിയാതെ എന്റെ ഹൃദയം കുത്തി നോവിക്കുന്നു.

എന്റെ പ്രണയം
എന്റെ കിനാവുകളെ മോഷ്ട്ടിക്കുന്നു
എന്നെ ഒരു സ്വപ്നജീവിയാക്കുന്നു
എന്റെ കാതില്‍ പ്രണയഗാനങ്ങളായി അലയടിക്കുന്നു.


ഞാന്‍ പ്രണയിക്കുന്നു...!!

Monday, April 2, 2012

തോന്നല്‍

ഒന്നും എഴുതാനില്ലെങ്കിലും
എന്തേലും എഴുതിയില്ലെങ്കി
എന്ത് തോന്നും
എന്തേലും തോന്നട്ടെ.

തോന്നല്‍ വെറും തോന്നലായി..
അറ്റമില്ലാതെ എന്നെ നോക്കി
എനിക്കെന്തു കുന്തമാ,
ഞാന്‍ തിരിച്ചും നോക്കി.

-കാളിയന്‍--



Friday, March 16, 2012

ദില്ലി

Source: Google.com
കാഴ്ച മറക്കുന്ന
ധൂളീ പടലങ്ങള്‍ക്കിടയിലൂടെ
ഞാന്‍ ദില്ലിയെ കണ്ടു..

കൃഷ്ണമാനിയെ കൊളുത്തിട്ടു
പിടിച്ചു
കോമണ്‍വെല്‍ത്ത് ന്റെ കേമതരങ്ങള്‍...


തൂപ്പുകാരനെ കൂട്ടിമുട്ടി ഞാന്‍
റെഡ് ഫോര്‍ട്ട്‌ ന്റെ മുന്നിലെപ്പോഴോ..

മുട്ടിയുരുമ്മുന്ന പ്രണയമായ്
കാമാമായ്
കാമുകിമാരുടെ നെഞ്ചില്‍ പരതുന്ന
ആധുനിക ലവ് സ്റ്റോറികള്‍...........!!! ......


വഴി തെരഞ്ഞു രിക്ഷവാലകള്‍ക്ക് പൊറകെ..
എഴുതാന്‍ കഴിയാത്തത്ര സ്നേഹം
പലപ്പോഴും..
കാമമില്ലെന്കിലു ക്രോധമില്ലെങ്കിലും
മാനുഷികമായൊരു ബന്ധമില്ലേ..!!

ഫത്തേപ്പൂര്‍ സിക്രിയും കുത്തബ് മിനാറും എന്നെ നോക്കി
ഒരുപാട് കഥകള്‍ പറഞ്ഞു...
ഞാന്‍ തിരിച്ചും..

എന്റെ കഥകളില്‍ എന്നും അവരായിരുന്നല്ലോ...!!

കുത്തിവരച്ച എന്റെ ഡയറി താളുകള്‍
വീണ്ടും തേടി
ഞാന്‍ തേടി നടന്ന ദില്ലിയെ..



ഷാജഹാന്റെ കുളിപ്പുര കണ്ടപ്പോള്‍
കാലം കാത്തുവെച്ച പ്രണയത്തിന്റെ
നിറം എന്തെന്നറിയാന്‍  ഒന്നെത്തി നോക്കി ഞാന്‍..... .....

പിന്നെയും അലഞ്ഞു ഞാന്‍
ദില്ലി നിന്‍  ഹൃദയമെന്നെ പിടിച്ചു വെച്ചു..!!
ഇവിടെ ചുറ്റിലുമുള്ള പൊടിയെ
ഞാന്‍ പ്രണയിക്കാന്‍ തുടങ്ങി...

പ്രിയ രാജധാനി,
ചാന്ദ്നി ചൌക്കിലെ തിരക്കിനിടയിലും
കരോള്‍ ബാഗിലെ സുന്ദരിമാര്‍ക്കിടയിലും
ഇനിയും ഞാന്‍ അലയും..
ഒരുപാട്..!!


(2009  ല്‍ ഡല്‍ഹിയില്‍ പോയതിന്റെ ഒരു ഓര്‍മ്മക്കുറിപ്പ്‌..... )))  )

ഗാസാ..


source: google.com
എന്റെ വിരലുകള്‍ വിറച്ചു തുടങ്ങുന്നു
ഗാസാ..
നിന്റെ കരച്ചിലിന്റെ നീണ്ട അലയൊലികള്‍ കേട്ട്..

എന്റെ മിഴികള്‍ നിറഞ്ഞു തുടങ്ങുന്നു
ഗാസാ..
നിന്റെ മുറിപ്പാടില്‍ നിന്നൊളിച്ചു കൊണ്ടിരിക്കുന്ന ചുടുനിണം കണ്ട്..


എന്റെ ചുണ്ടുകള്‍ വിതുമ്പി തുടങ്ങുന്നു..
ഗാസാ..
നിന്റെ മക്കളുടെ മയ്യത്തുകള്‍ നഗര വീഥികളില്‍ അനാഥമായി കിടക്കുന്നത് കണ്ട്..

ആര്‍ത്തിയുടെ ശിഖണ്ടി രൂപം നിന്നെ ബാലാല്‍ക്കരികുമ്പോള്‍
ഗാസാ...
നിന്റെ കന്യാചര്‍മത്തിന് തീ കൊളുത്തുമ്പോള്‍....
നിന്റെ മാതൃത്വത്തെ ചവിട്ടിയരക്കുമ്പോള്‍..


ഞാന്‍ കരയട്ടെ,
നിന്റെ ഹൃദയത്തെ കുത്തിക്കൊല്ലാനായുന്ന
സയനിസതിന്റെ
കൂര്‍ത്ത ദംഷ്ട്രകള്‍ക്ക് മുന്നില്‍
കരിങ്കല്ലിന്റെ പ്രതിഷേധ ശബ്ദമുയര്‍ത്തിയ
നിന്റെ കണ്ണുകളെ നേരിടാനാവാതെ
എന്റെ കണ്ണീര്‍ വറ്റും വരേയ്ക്കും..


നിന്റെ സായാഹ്ന സൂര്യനെ 
രാസബോംബിനാല്‍ മറച്ച 
കാട്ടാള ഹൃദയത്തോട്
"മാനിഷാദ" പാടാനാവാതെ 
ഞാന്‍ കരയട്ടെ,
എന്റെ കണ്ണുകള്‍ അന്ധമാകും വരേയ്ക്കും..!!