പ്രവാസി ആയത് ഞാൻ ആയിരുന്നില്ല
എന്റെ കിനാക്കളുടെ ആത്മാവ് ആയിരുന്നു
അവ എനിക്ക് കുറിപ്പുകൾ അയക്കാറുണ്ട്
പ്രവാസത്തിന്റെ വേദനകളെ
അതിൽ നന്നായി പറയാറുണ്ട് .
ഞാൻ അവയെ കണ്ടു
വിരഹ വേദനയിൽ പുളഞ്ഞു പോവാറുണ്ട് .
തിരിച്ചു പറയാൻ എനിക്ക് കിനാക്കൾ ഇല്ല
ഞാൻ എണ്ണി മേടിക്കുന്ന പൈസ അല്ലാതെ.
ഇനി ഞാൻ മടങ്ങുമ്പോൾ
അവയും എന്നോട് വിരഹത്തിന്റെ വേദന
പറയുമായിരിക്കും..!
തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി...
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
നന്ദി :)
Deleteഒരു പ്രവാസിയുടെ സങ്കടം . വളരെ മനോഹരമായിട്ടുണ്ട് . സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteനന്ദി ചേച്ചി ..!
Delete