ഒടുക്കം നമ്മടെ കൊയിക്കൊട്ടും പിള്ളാര്‍ ടപ്പംകൂത് കളിച്ചു..
പൂരപ്പറമ്പില്‍ അല്ലാത്തോണ്ടും ബാങ്കില്‍ പൂത്ത പൈസ ഉള്ള ബാപ്പര്ടെ മക്കള്‍ ആയോണ്ടും ജീന്‍സും ടോപും ഇട്ട പെണ്ണുങ്ങള്‍ ആയോണ്ടും നമ്മടെ TV ലും സംഗതി വന്നു..
കണാരന്‍ കാണുവേം ചെയ്തു.
ആ ഒലക്കന്റെ പേര് മാത്രം ഇപ്പോളും കണാരന്റെ നാവിനു വഴങ്ങീട്ടില്ല..
വേര്‍തെയല്ല ഇന്ഗ്ലീഷിനെ തന്തയില്ലാ ഭാഷ ന്നു വിളിക്കുന്നതെന്ന് സുധാകരന് മനസ്സിലായി..
ആമു സായിപ്പ് തുലയട്ടെ.. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക..
പണ്ട് തൊണ്ട പൊട്ടുന്ന ഒച്ചയില്‍ വിളിച്ചു കൂവിയാതെ ഇപ്പോഴും കണാരന് വായില് വന്നുള്ളൂ..
അല്ലെങ്കിലും ഈ കല്ചെര്‍ലെസ്സ് തന്തമാര്‍ക്കൊന്നും വിവരം ഇല്ലെന്നെ.. ബ്ലഡി കണ്ട്രീസ് !!
അമ്പലപ്പറമ്പില്‍ രണ്ടെണ്ണം വിട്ടു റെക്കോര്‍ഡ് ഡാന്‍സ് കാര്ടെ കൂടെ കളിച്ച കൂട്ട ക്കളിന്റെ അത്രേം ആവേശം ഒന്നും കണാരന് ഇത് കണ്ടപോം തോന്നീല..
അല്ല പിന്നെ..!!
വിവരം കൂടിയാല്‍ കളിയ്ക്കാന്‍ ആ അമ്പലപ്പറമ്പിലെ കളി തന്നെ ഉള്ളൂ എന്ന് കേട്ടപ്പോം തൊട്ടു തെക്കേലെ നാരാണി ചിരിചോണ്ടിരിക്കണ കാര്യം ഓര്‍ത്തപ്പോള്‍ കണാരന് നാണം വന്നു..
ഓളെ കണ്ണടിച്ചു കണ്ണടിച്ചു കളിച്ച ആ പഴയ കളികള്‍ ഓര്‍ത്തപ്പോം കുളിര് ആകെ കോരി..!!
മതി .. ഇങ്ങള്‍ ഇത്രേം കേട്ട മതി.. പഴയ ലവ് സ്റ്റോറി ക്കൊക്കെ ഇപ്പൊ ഡിമാണ്ട് കൂടിയ കാലമാണ്.. കണാരന്‍ ഇനി മുണ്ടൂല..!!
എന്നാലും ഈ പുള്ളാര്‍ വല്ല അമ്പല പറമ്പിലും ഈ കളി കളിക്കുകയാണേല്‍ കൂടെ കളിക്കാമായിരുന്നല്ലോ എന്ന് കണാരന്‍ സങ്കടത്തോടെ ഓര്‍ത്തു..!!
No comments:
Post a Comment