Showing posts with label അനുഭവങ്ങൾ പാളിച്ചകൾ. Show all posts
Showing posts with label അനുഭവങ്ങൾ പാളിച്ചകൾ. Show all posts

Wednesday, October 15, 2014

കാത്തിരിപ്പ്‌



 കാത്തിരിപ്പ്‌
കാത്തിരുന്നു 
ജീവിതം 
സ്വപ്നങ്ങളെ 


കാത്തിരുന്നു 
ജീവിതത്തെ 
ഞാൻ 


കാത്തിരിക്കാം 
സ്വപ്നങ്ങളോടൊപ്പം 
ജീവിതത്തെ 
നമുക്ക് ..!!




Monday, March 31, 2014

പ്രവാസി





പ്രവാസി ആയത് ഞാൻ ആയിരുന്നില്ല 
എന്റെ കിനാക്കളുടെ ആത്മാവ് ആയിരുന്നു 

അവ എനിക്ക് കുറിപ്പുകൾ അയക്കാറുണ്ട് 
പ്രവാസത്തിന്റെ വേദനകളെ 
അതിൽ നന്നായി പറയാറുണ്ട് .

ഞാൻ അവയെ കണ്ടു 
വിരഹ വേദനയിൽ പുളഞ്ഞു പോവാറുണ്ട് .

തിരിച്ചു പറയാൻ എനിക്ക് കിനാക്കൾ ഇല്ല 
ഞാൻ എണ്ണി മേടിക്കുന്ന പൈസ അല്ലാതെ.

ഇനി ഞാൻ മടങ്ങുമ്പോൾ 
അവയും എന്നോട് വിരഹത്തിന്റെ വേദന 
പറയുമായിരിക്കും..!

Wednesday, March 26, 2014

കണ്ട് കഴിഞ്ഞവ


 Image Courtesy : http://www.wall321.com/


നീ പറയുന്ന ഓരോ വാക്കും 
ഇന്ന് എനിക്ക് ഓർമ്മകളാണ് .
അവയിൽ ഞാൻ നെയ്തത് 
എന്റെ സ്വപ്നങ്ങളാണ് .
പുറകിൽ ഓടി വരുന്നത് 
അവയുടെ നന്മകളാണ് .

അതിലൂടെ നടക്കുമ്പോൾ 
ഞാനിപ്പോൾ ഏകനാണ് .

Thursday, September 5, 2013

അധ്യാപക ദിനം !


എന്റെ വരികൾക്കുടമ ,
എന്റെ വരകൾക്കുമുടമ ..

എന്റെ നേട്ടത്തിനുടമ ,
എന്റെ നോട്ടത്തിനുമുടമ ..

എന്റെ സംസ്കാരത്തിനുടുമ 
എന്റെ സംസ്കൃതിക്കുമുടമ ...


പ്രിയ ഗുരോ ..
അങ്ങേക്ക് സ്തുതി..!!!  



Tuesday, August 13, 2013

അവഗണനയുടെ അര്ജുന അവാർഡ് ..

അർജുന അവാര്ഡ് പ്രഖ്യാപിച്ചു . പതിവ് പോലെ ടോം ജോസഫ്‌ എന്നാ ഇന്ത്യൻ വോളിയുടെ  അഭിമാന താരം വീണ്ടും ശശിയായി .. എവിടെയാണ് പിഴച്ചത് ..? നീണ്ട ഒന്പത്  കൊല്ലം അര്ജുന അവര്ടിന്റെ പടിവാതിൽക്കലെത്തി തഴയപ്പെടുമ്പോൾ രാജ്യത്തിന് വേണ്ടി ഒരുപാടോഴുക്കിയ ആ വിയര്പ്പ് തുള്ളികൾക്ക് ആര് ഉത്തരം പറയും..? . ഒരു മഹത്തായ കായിക താരത്തിനെ ഇങ്ങനെ തളർത്തുന്നത് നല്ലൊരു കായിക സമസ്കാരത്തിന് ഭൂഷണമല്ല .

പതിനഞ്ചിലേറെ വര്ഷം രാജ്യത്തിനും കേരളത്തിനും ജെഴ്സിയണിഞ്ഞ ടോംകോഴിക്കോട് തോട്ടില്പാലത്തെ ജോസെഫിന്റെയും എലിക്കുട്ടിയുടെയും മകനാണ് . 97 ൽ ഇനിടാൻ ജൂനിയർ ടീമിലും 99 ഇൽ സീനിയര് ടീമിലും ഇടം കണ്ടെത്തിയ ടോം പിന്നീട് ജിമ്മി ജോർജ്ജിന് ഹ്ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച അറ്റാക്കെറായി മാറിയത് ചരിത്രം.. 2 ഏഷ്യൻ ഗെയിംസ് , 4 ഏഷ്യൻ ചമ്പ്യൻഷിപ്പ് , ലോക ചമ്പ്യൻഷിപ്പ് യോഗ്യത മത്സരങ്ങൾ .. ടോമിന്റെ മുന്നിലെ നേട്ടങ്ങൾ ഒട്ടേറെ . നിരവധി തവണ രാജ്യത്തെ നയിച്ചിട്ടുള്ള ടോം അന്താരാഷ്ട്ര വോളിയിൽ സുദീര്ഘമായ അനുഭവ സമ്പത്തുള്ള താരമാണ് .കേരളം  നാലാം കിരീടം ഉയര്ത്തിയ ജൈപൂരിൽ ടോമിന്റെ കരുത്തുറ്റ കരങ്ങളായിരുന്നു താങ്ങ് .

അത്യന്തം നിരാശാജനകമായ ഈ തീരുമാനത്തെ അങ്ങേയറ്റം പുച്ച്ചതോടെ അവഗണിക്കുന്നു . ടോം നിങ്ങൾ ഞങ്ങൾ കായിക പ്രേമികളുടെ മനസ്സിലെ അർജുനൻ ആണ് ..! ഈ നശിച്ച വ്യവസ്ഥിതിയുടെ കാൽക്കൽ വയ്ക്കാത്ത ആ നട്ടെല്ലാണ് ഞങ്ങളുടെ അഭിമാനം ..!


പിന്നിലൂടെ :- കവിത ചാഹൽ (ബൊക്സിങ്ങ് ), രൂപേഷ് സാഹ ( സ്നൂക്കെർ ) , അഭിജിത്ത് ഗുപ്ത ( ചെസ്സ്‌ ), രാജ്കുമാരി രാത്തോഡ് ( ഷൂട്ടിങ്ങ് ), നേഹ രതി ( ഗുസ്തി ), ധര്മെന്ദർ ദലാൽ ( ഗുസ്തി ), അമിത് കുമാര് സരോഹ ( അത്ലറ്റിക്സ് ) എന്നിവരോക്കെയാണ് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരം നേടിയ താരങ്ങൾ.. എന്തെരോ എന്തോ ..!!! 






Monday, August 12, 2013

തിരിച്ചു പോക്ക്




ഞാൻ മറന്നു വച്ചത്  

എന്റെ ബാല്യമോ 
അതോ ,
കാലമോ  ..

അമ്പലക്കുളത്തിൽ എന്നെ കാത്തിരുന്നത് 
എന്റെ ജീവിതമോ 
അതോ,
നനഞ്ഞു കുതിർന്ന ആഘോഷങ്ങളോ ..

മുങ്ങി നിവരുമ്പോൾ ഞാൻ എടുത്ത ശ്വാസം 
എന്റെ സ്വപ്നമോ 
അതോ ,
തിരിച്ചു പോക്കോ ..?

Tuesday, July 30, 2013

സ്വാതന്ത്ര്യം

ഒടുക്കം അങ്ങനെയും സംഭവിച്ചു .. എങ്ങനെ എന്ന് എന്നോട് ചോദിക്കെരുത് . ചോദ്യങ്ങളൊക്കെ നിങ്ങള്ക്കുള്ളതാണ് .. ഉത്തരവും.. ഞാനൊക്കെ വെറുതെ ഓരോന്ന് പറയും .. 
courtesy: google.com


ഉടുപ്പ് ഇടുന്നത് സ്വാതന്ത്ര്യം ഇടാത്തതും സ്വാതന്ത്ര്യം .. പെണ്ണ് കെട്ടുന്നത് സ്വാതന്ത്ര്യം കേട്ടാതെ ഇരിക്കുന്നതും അതെന്നെ ..
അപ്പൊ പിന്നെ പെണ്ണ് പെണ്ണിനെ കെട്ടിയാലും ആണ് ആണിനെ കെട്ടിയാലും സ്വാതന്ത്ര്യം ..!!

ഈ സ്വാതന്ത്ര്യം എന്നാ വാക്കിനോട് ഇപ്പോഴാണ് എനിക്കൊരു മതിപ്പ്  തുടങ്ങിയത് .ഇതൊക്കെ പണ്ടേ വരേണ്ടതല്ലേ .. അതെങ്ങനാ അപ്പോഴല്ലേ സായിപ്പമ്മാർ ഈ നാട് മുടിച്ചു മുങ്ങിയത് .. 
അവരോടു കലിപ്പ് കാണാതിരിക്കൂലല്ലോ .. അതോടെ എല്ലാം പോയിപ്പോയതാ ..
ഇപ്പോഴല്ലേ സംഗതി തിരുമ്പി വന്നത് ...

പടച്ചോനെ സംഗതി പാളുമോ .. മക്കള് രണ്ടെണ്ണം ആണ് വളർന്നു വരുന്നത് ..
സ്വാതന്ത്ര്യം മണ്ണാങ്കട്ട ആണ് ..



Friday, March 22, 2013

സാറിന്റെ പൌറേ


കാളപൂട്ട്‌ കണ്ടം ഞങ്ങളുടെ വെംബ്ളി ആയിരുന്ന കാലത്ത്‌ ഒരുപാട്‌ കളികൾ അവടെ അരങ്ങേറിക്കൊണ്ടെയിരുന്നു. അഞ്ചടിക്കളി മുതൽ എൽപി സ്കൂൾ , യു പി സ്കൂൾ , 10 ആം ക്ളാസ്സ്‌, പ്ളസ്‌ ടു അങ്ങനെ കൊറെ വിഭാഗങ്ങൾ...!
എപ്പൊ ഏതു കളി നടക്കുമെന്നു പോലും ഒരു പിടിത്തവും ഇല്ലാതെ കളികൾ മുറക്കു നടന്നു കൊണ്ടേയിരുന്നു..

നട്ടുച്ചക്കു എൽ പി ആവും, രാവിലെ 10 ആവും.. അങ്ങനെ അങ്ങനെ..
ആ വഴിക്കു പൊകുന്ന എതൊരു മുതിർന്ന ആളെയും പിള്ളാർ പിടിച്ച്‌ റെഫെറീ ആക്കിക്കളയും...!! അമ്മാതിരി കളി ആയിരുന്നു..




അതിൻറെ ഇടക്ക്‌ 10 ൻറെ കളി നടക്കുന്ന സമയത്ത്‌ ആ വഴി മുതിർന്ന ആരും വരാതെ ഇരിക്കുംബൊളാണു കുട്ടിൻറെ വരവു...!!

പിള്ളാർ ആണെങ്കി ഒരു എതു മന്തൻ വന്നാലും അയാളെ കൊളീന ആക്കാനുള്ള പ്ളാനിലും ആണു...!!

കുട്ടിനെ കണ്ടതോടെ പിള്ളാർക്കും സമാധാനമായി.. സ്വന്തമായി ബൂട്ട്‌ ഒക്കെ ഇട്ട്‌ കളിക്കുന്ന മാരക കളിക്കാരനെ തന്നെ ആണല്ലൊ റെഫെറീ ആയി കിട്ടിയത്‌...

കുട്ടിനെ വിളിച്‌ അവർ കാര്യം പറഞ്ഞു...!

കുട്ടിക്ക്‌ ഉള്ളിലൊരു പേടിയൊക്കെ തോന്നി എങ്കിലും കുട്ടി സമ്മതിചു...
​‍്‌


കളി  തുടങ്ങി..

വെള്ളില യും കമ്മറ്റി ടീമും തമ്മിലാണു കളി. 
കുട്ടി എന്തായാലും നമ്മടെ സൈഡ് ആവും എന്ന പ്രതീക്ഷയിലാണു നാട്ടിലെ കുട്ടികൾ( committee)...

പെട്ടെന്നു ഒരു അലർച്ച...
സാറേ..റേ ..റേ..റേ...!!
കമ്മറ്റി ടീമിലെ പയ്യൻ  വെള്ളില ടീമിന്റെ പോസ്റ്റിൽ പോയി ഫൌൾ ചെയ്തതാ..!
കുട്ടി ഞെട്ടിപ്പോയി..!!!
അള്ളോ.. ഞമ്മളെ തന്നെ.. സാറേ ന്നു...
കുട്ടിക്കു ആകെ രോമാഞ്ചം, രോമം ഇല്ലാത്തിടത്ത്‌ തോലാഞ്ചം, കുളിരു, എന്നു വേണ്ട ആകെപ്പാടെ ആവേശം..!!!
ആ കളിക്കാരനോടു കുട്ടിക്ക്‌ അതിരറ്റ വാൽസല്യം തോന്നിപ്പോയി..
ഓനെ കെട്ടിപ്പിടിച്ച്‌ നാലു ഉമ്മ കൊടുത്താലോ എന്ന്‌ വരെ കുട്ടി വിചാരിച്ചു പൊയി....!!!
പിന്നെ കുട്ടി കണക്കൊന്നും നോക്കീല..
കമ്മറ്റി ചെക്കമ്മാർ അന്തം വിട്ട് നിക്കുംബോൾ കുട്ടി വെള്ളിലക്കാർക്കു അനുകൂലമായി ഫൌൾ വിളിച്ചു...!!
നേരെ കമ്മറ്റി ടീമിനു എതിരായി പെനാൽട്ടി..!!!!!

“ഹല്ല പിന്നെ ജീവതത്തിൽ ആദ്യായ്ട്ട്‌ ഒരാൾ സാറെ എന്നു വിളിച്ചതാ...!!!”

കുട്ടിയുടെ ഉത്തരം കേട്ട് ചിരിക്കണൊ കരയണൊ എന്നരിയാതെ എല്ലാരും..!

Wednesday, March 20, 2013

മയ ഇല്ലെങ്കി ചട്ടം ചട്ടം കളി ഇന്ടാവുന്നതാണ്..




മായിൻ കുട്ടിക്കു ആകെ ജീവിതത്തിൽ ഉള്ള ഒരു ആഗ്രഹമാണു നാളെ കുറ്റീരി പാടത്ത്‌ സാഫല്യമാവാൻ പോവുന്നത്‌.  നാളെയാണു കുഞ്ഞായൻ മെമ്മോരിയൽ  അഖില കേരള  സെവെൻസ്‌ ഫുട്ബാൾ ടൂർണമെന്റിന്റെ ഉല്ഘാടനം. ജനിചു വീണതു തന്നെ പന്ത്‌ കളിക്ക്‌ അനൌന്‍സ്മെന്റ്  ചെയ്യാനാണെന്ന്‌ ഇടക്കിടെ കിനാവു കണ്ട്‌ നടന്നിരുന്ന മായിൻ കുട്ടിയുടെ ആജീവനാന്ത  ആഗ്രഹമാണു നടക്കാൻ പോകുന്നത്‌.

ഇങ്ങക്കൊക്കെ വല്ല വിചാരവും ഉണ്ടൊ, ഓൻ കൊല്ലം കൊറെ ആയി മക്കളെ ഈ ആഗ്രഹം ഉള്ളിലാക്കി അങ്ങാടീക്കുടെ നടക്കാൻ തുടങ്ങീട്ട്‌.
ഓന്റെ ബാപ്പ പലവട്ടം ഓനെ സൌദിയില്‍ ഉള്ള  ഓന്റെ മൂത്താപ്പാന്റെ ബൂഫിയ നോക്കി നടത്താൻ വിസ അയച്ചിട്ടു , ഓൻ കുലുങ്ങീട്ടില്ല എന്താ കാരണം...?
സൌദി  ഇന്നു വരും, മൂത്താപ്പ 6 മാസം ലീവ്‌ കയിഞ്ഞാ പോവും, പക്ഷെ മോനെ, ഞമ്മടെ മൊഞ്ചിലുള്ള ആ അനൌന്‍സ്മെന്റ്, അതു എപ്പൊളും നടന്നോളനമെന്നില്ല .. അയിനു കുഞ്ഞായൻ മെമ്മോറിയൽ തന്നെ വരണം. !!
ഒടുവിൽ സ്ഥിരം അനൌന്‍സ്മെന്റ് പുഞ്ചിരി അയമു രാവിലെ ഇഞ്ചി തിന്നാത്തത്‌ കൊണ്ട്‌ ലീവ്‌ എടുത്തപ്പൊ മായിൻ ആദ്യം പാഞ്ഞത്‌ സലാമാക്കാന്റെ ഐസും പീടികയിലേക്കാണു. ഒരു കട്ട ഐസു എടുത്ത്‌ വെള്ളത്തിൽ  ഇട്ടു ആക്രാന്തത്തോടെ കുടിച്ചപ്പൊ മായിന്റെ കണ്ണിൽ കണ്ണീർ നിറഞ്ഞു ..
വെള്ളം തരിപ്പിൽ പോയതാ.. അല്ലാതെ വേറെ ഒന്നും അല്ല.. സത്യം !
അങ്ങനെ വൈകുന്നേരം മൂന്നര മണിക്കു തന്നെ ഗ്രൗണ്ടില്‍ എത്തിയ  മായിൻ നേരം പോകാഞ്ഞിട്ട്‌ പരവേശൻ ആയി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആറര മണിക്ക്‌ അനൌന്‍സ്മെന്റ് തുടങ്ങനമെന്നു പറഞ്ഞു  ആരൊ ജെനെറേറ്റർ ഓൺ ആക്കിയതും  മായിൻ മൈക്ക്‌ കയ്യിലെടുത്തു..!!
എല്ലാരും ഞെട്ടിത്തരിചു. !!
( ഇനിയുള്ള ഭാഗം കേട്ട്‌ മലപ്പുറത്ത്‌ കാരായ പന്ത്‌ കളി പ്രെമികൾ ക്ഷെമിക്കുക. ഇത്‌ നമ്മളെല്ലാരും വൈകുന്നേര വെടികളിൽ പലവട്ടം പല നാട്ടിൽ എന്ന പേരിൽ, പാങ്ങ്‌, ആമയൂർ ഒളവട്ടൂർ അങ്ങനെ, കേട്ടിട്ടുള്ള്താവും,   ഇതു അത്‌ കേൾക്കാത്തവർക്കുള്ളതാണു.....) നേരിയ മഴഛാറ്റൽ കണ്ടതോടെ മായിന്റെ ആവേശം കൂടി..


“ ഈ കളിക്കുള്ള പന്തുകൾ സ്പോൻസെർ ചെയ്യുന്നത്, മയൂര പന്തുമ്പീടിയ, ഓല്ക്കെന്നെ മഞ്ചേരീലും ഒരു പീടിയ ഇണ്ടെത്രെ..!!”

പുറകിൽ നിന്ന അന്ത്രുമാൻ മായിനെ ഒരൊറ്റ തൊണ്ടൽ...!!
മായിൻ കത്തിക്കയറി..

“മയ ഇല്ലെങ്കി ചട്ടം ചട്ടം കളി ഇണ്ടായിരിക്കുന്നതാണു,
തായെ കണ്ടത്തിൽ വെള്ളം ഇണ്ടെങ്കി മേലെ കണ്ടത്തിൽ
കളി ഇണ്ടാകുന്നതാണു..!!”


...
...മായിൻ അന്നു സൌദിയിലേക്കു കയറിയതാണു. പിന്നെ ഇന്നേ വരെ നാട് കണ്ടിട്ടില്ല..!!!

Saturday, March 24, 2012

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ അഥവാ ഐസ് കീശയിലിട്ട കഥ

ഓര്‍ത്താല്‍ ചളിപ്പും ജാള്യതയും കൂടിക്കലര്‍ന്നൊരു നഷ്ടബോധം തോന്നുന്ന കൊറേ അനുഭവങ്ങള്‍ എന്റെ കുട്ടികാലതും എല്ലാരേം പോലെ ഉണ്ടായിട്ടുണ്ട്.

സത്യം പറഞ്ഞാല്‍ അതൊക്കെ ഇവിടെ പോസ്റ്റ്‌ ചെയ്താല്‍ എന്റെ ബാല്യകാല സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ക്ക് കനം കൂടുമെന്നല്ലാതെ എന്നിക്കെന്തു ലാഭം ..?


എങ്കിലും കുന്തം ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കീട്ടുന്ടെങ്കില്‍ അതില്‍ ഒരു പോസ്റ്റ്‌ ഇടാന്‍ ഇതൊക്കെ അല്ലാതെ വേറെ എന്ത് മാര്‍ഗം..

ഇത്രേം പറഞ്ഞത് ആമുഖം..
നമുക്ക് വിഷയത്തിലോട്ട്‌ കടക്കാം..
തീര്‍ച്ചയായും എന്റെ ജിക്ഞ്ഞാസ നിറഞ്ഞ മനസ്സില്‍ ഉണ്ടായ ഒരുപാട് സംശയങ്ങള്‍ എന്നെ ചാടിച്ച കൊറേ കുണ്ടാമണ്ടിതരങ്ങള്‍.. അവയോടു അനുബന്ധിച്ച് എനിക്കുണ്ടായ ചീതപേരുകള്‍... ,
കുട്ടിക്കാലത്ത് ഇങ്ങനെ ഒന്നും ഇല്ലാത്ത ആരുണ്ട്... ?

നാട്ടിലെ , ഞാന്‍ മുന്പെതോ ബ്ലോഗില്‍ പറഞ്ഞ പോലത്തെ പക്കാ നാട്ടിന്‍പുറത്തെ ഗവ: എല്പീ സ്കൂളില്‍ പഠിച്ചു വളര്‍ന്നു വലുതായി നാലാം ക്ലാസ്സ് പാസ്സായപ്പോള്‍ കൊറച്ചൂടെ അപ്പുറത്തുള്ള യുപി  സ്കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്..

വള്ളി നിക്കെര്‍ വിട്ടു പാന്റ്സ് ഇട്ടു തുടങ്ങിയ ഗമ നല്ലോണം ഉണ്ടായിനു അന്ന്..
തൊട്ടപ്പുറത്തെ എല്‍പി സ്കൂളിലെ പിള്ളേരെ കാണുമ്പോള്‍ അത് നന്നായി  കാണിച്ചിരുന്നു...


സ്കൂള്‍ ഇന്റെര്‍വല്‍ നു വിടുമ്പോള്‍ കയ്യിലുള്ള 20 - 50  പൈസ കൊണ്ട് അച്ചാറും ഐസും തിന്നു ജോളിയടിച്ച്‌ നടക്കുക.. മഴയത് ഗ്രൗണ്ടില്‍ ചെന്ന് ഉരുണ്ടു ചാടി മറിഞ്ഞു ചന്ദന കളര്‍  യുണിഫോം മഞ്ഞ നിറം ആക്കുക..
അത് കണ്ടു ഓടിക്കാന്‍ വരുന്ന ഹെഡ് മാസ്റ്റര്‍ നെ കണ്ടു ഓടുക.. ഒടുക്കം ക്ലസ്സിലിട്ടു പിടിക്കുമ്പോള്‍ കരഞ്ഞു കൊണ്ട് ചന്തിക്ക് കിട്ടിയ അടിയുടെ പാട് തൊട്ടു സങ്കടത്തോടെ മൂലയ്ക്ക് ഇരിക്കുക...


ഇതൊക്കെ പ്രധാന ജോലിയും ക്ലാസ്സില്‍ കേറിയാല്‍ ആര്‍ത്തട്ടഹസിച്ചു പദ്യം, ഗുണന പട്ടിക തുടങ്ങിയവ ചൊല്ലുക.. ഒടുക്കം ദേശീയ ഗാനം കഴിയാന്‍ ക്ഷമകെട്ടു കാത്തിരിക്കല്‍.... തുടങ്ങിയ അനാവശ്യ പ്രവര്‍ത്തികളും കൂടെ ആയാല്‍ അന്നത്തെ സ്കൂള്‍ ജീവിതം മുഴുവനായി..


ഇടയ്ക്കു അപ്പുറത്തെ ക്ലാസ്സിലെ സുന്ദരിയോടെ പ്രേമം തോന്നിയിട്ട് അവയ്ക്ക് മുട്ടായി മേടിച്ചു കൊടുത്തതും അത് അവള്‍ടെ അങ്ങളെടെ കയ്യിലെതിയതും അവന്‍ വന്നു തെറി വിളിച്ചതും കൂടെ കൂട്ടിയാല്‍ സംഗതി പാതിയായി..


എന്നും ഇന്റെര്‍വല്‍ നു ഐസ് തിന്നു തീര്‍ന്നിട്ടെ ബെല്‍ അടിക്കാര്‍ ഉണ്ടായിരുന്നുള്ളൂ .. പക്ഷെ അന്ന് എന്തോ തീര്‍ന്നില്ല.. കൂടെ ഉണ്ടായിരുന്ന രതീഷും ബിജുവും അനൂപും എല്ലാം ഐസ് വലിച്ചെറിഞ്ഞു ക്ലാസ്സിലേക്ക് ഓടി.


സയന്‍സും ഫിസിക്സും ഒന്നും അറിയതോണ്ട് എനിക്ക് ഐസ് വലിചെരിയുന്നതിന്റെ ആ തിയറി  എനിക്ക് മനസ്സിലായതും ഇല്ല..
കുന്തം ഈ സാധനം വലിച്ചെറിയാന്‍ തോന്നണില്ല.. അന്നാണെങ്കില്‍  ഏതോ യതീംഖാനയുടെ കുറ്റിയില്‍ നിന്ന് വല്ല്യുപ്പ കാണാതെ അടിച്ചു മാറ്റിക്കൊണ്ട് vanna  50 പൈസ ആണ്..
ഒലക്ക ..!!
ബെല്‍ അടിച്ചു.. ഇനി ഇപ്പൊ എന്ത് cheyyum.. :(
ആകെ പ്രശ്നമായല്ലോ.. പടച്ചോനെ..

പെട്ടെന്ന് തലയില്‍ bulb കത്തി..!!!

സാധാരണ നമ്മളെന്തെങ്കിലും medichal  എന്ത് cheyyum..??

ഒന്നും ചെയ്യാനില്ല എടുത്തു പോക്കറ്റില്‍ ഇടുക  ... ക്ലാസ്സില്‍ പോവുക ...
അതാണല്ലോ പേന മേടിക്കുമ്പോഴും പെന്‍സില്‍ മേടിക്കുമ്പോഴും അച്ചാര്‍ മേടിക്കുമ്പോഴും ചെയ്തത്..

ഐസ് നു എന്താ കൊമ്പുണ്ടോ..?
ചുമ്മാ എടുത്തു കീശയില്‍ ഇടണം ഹല്ലാ പിന്നെ ..!!

സംഗതി പെട്ടെന്ന് കഴിഞ്ഞു..


ക്ലാസ്സില്‍ ഒലക്ക ഞാന്‍ മുന്‍പിലെ ബെഞ്ചില്‍ ആയിരുന്നു.. അതൊരു വല്ലാത്ത സ്ഥലമാണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി.. എന്റെ പാന്റ് നനഞ്ഞത്‌ ടീച്ചര്‍ കണ്ടു പിടിച്ചു.. വൃത്തികെട്ട ടീച്ചര്‍.. :(

allenkil അവര്‍ക്ക് എന്റെ പാന്റില്‍ നോക്കേണ്ട വല്ല കാര്യവും ഉണ്ടോ..??
എന്റെ സൌന്ദര്യത്തില്‍ അപ്പുറത്തെ ക്ലാസ്സിലെ ആ kutti veenillenkilum ടീച്ചര്‍ അതില്‍ വീണു പോയതാവും എന്ന് ഓര്‍ത്തിട്ടു ഇച്ചിരെ രോമാഞ്ചം തോന്നിയിരുന്നതും ടീച്ചറുടെ "റാസി ഇവിടെ വാ " എന്നാ കനപ്പെട്ട ശബ്ദത്തിനു മുന്നില്‍ അലിഞ്ഞു പോയി..

enthayalum സംഗതി ടീച്ചര്‍ pokki.. പണ്ടാരം പിടിച്ച ഐസ് ഉരുകി വെള്ളം ആവുകേം ചെയ്തു.. അല്ല ഇതിനെന്താ പെന്‍സില്‍ pole.. പേന pole ഉരുകാതെ നിന്നൂടെ..??

എന്റെ സങ്കടം അന്നും ഇന്നും ഒരുത്തനും മനസ്സിലക്കീല..

പകരം എന്നെ കളിയാക്കാനാണ് ഈ ദുഷ്ട ശക്തികള്‍ ശ്രേമിച്ചത്...

അങ്ങനെ എന്റെ പോക്കറ്റില്‍ നിന്ന് ശിഷ്ട്ടങ്ങളായ കോലും സെമിയനും കിട്ടിയതോടെ ക്ലാസ്സിലെ കണ്ണില്‍ ചോര ഇല്ലാത്ത എന്റെ ചെങ്ങായിമാരെന്ന വ്യാജേനെ കൂടെ നടന്നു എന്റെ കാശിനു ഐസ് കൊറേ തിന്ന നന്ദികെട്ട വര്‍ഗം മൊത്തം ആര്‍ത്തു ചിരിച്ചു..

ഒരു ശാസ്ത്ര സത്യം മനസ്സിലാക്കാന്‍ പണ്ട് എഡിസണ്‍ കോഴി മുട്ടയ്ക്ക് അടയിരുന്നിരുന്നു എന്നാ എന്റെ വാദഗതികള്‍ക്കൊന്നും ഒരു പരിഗണനയും ആ ക്രൂരന്മാരായ സുഹൃത്തുക്കളില്‍ നിന്ന് കിട്ടിയില്ല..

അങ്ങനെ എന്റെ ജീവിതത്തിലെ ഒരു മഹത്തായ അദ്ധ്യായം ആവേണ്ടിയിരുന്ന ആ പരീക്ഷണം എന്റെ ക്രൂരന്മാരും ചതിയന്മാരുമായ ചെങ്ങായ്മാര്‍ നശിപ്പിച്ചു...:(

Friday, March 16, 2012

ദില്ലി

Source: Google.com
കാഴ്ച മറക്കുന്ന
ധൂളീ പടലങ്ങള്‍ക്കിടയിലൂടെ
ഞാന്‍ ദില്ലിയെ കണ്ടു..

കൃഷ്ണമാനിയെ കൊളുത്തിട്ടു
പിടിച്ചു
കോമണ്‍വെല്‍ത്ത് ന്റെ കേമതരങ്ങള്‍...


തൂപ്പുകാരനെ കൂട്ടിമുട്ടി ഞാന്‍
റെഡ് ഫോര്‍ട്ട്‌ ന്റെ മുന്നിലെപ്പോഴോ..

മുട്ടിയുരുമ്മുന്ന പ്രണയമായ്
കാമാമായ്
കാമുകിമാരുടെ നെഞ്ചില്‍ പരതുന്ന
ആധുനിക ലവ് സ്റ്റോറികള്‍...........!!! ......


വഴി തെരഞ്ഞു രിക്ഷവാലകള്‍ക്ക് പൊറകെ..
എഴുതാന്‍ കഴിയാത്തത്ര സ്നേഹം
പലപ്പോഴും..
കാമമില്ലെന്കിലു ക്രോധമില്ലെങ്കിലും
മാനുഷികമായൊരു ബന്ധമില്ലേ..!!

ഫത്തേപ്പൂര്‍ സിക്രിയും കുത്തബ് മിനാറും എന്നെ നോക്കി
ഒരുപാട് കഥകള്‍ പറഞ്ഞു...
ഞാന്‍ തിരിച്ചും..

എന്റെ കഥകളില്‍ എന്നും അവരായിരുന്നല്ലോ...!!

കുത്തിവരച്ച എന്റെ ഡയറി താളുകള്‍
വീണ്ടും തേടി
ഞാന്‍ തേടി നടന്ന ദില്ലിയെ..



ഷാജഹാന്റെ കുളിപ്പുര കണ്ടപ്പോള്‍
കാലം കാത്തുവെച്ച പ്രണയത്തിന്റെ
നിറം എന്തെന്നറിയാന്‍  ഒന്നെത്തി നോക്കി ഞാന്‍..... .....

പിന്നെയും അലഞ്ഞു ഞാന്‍
ദില്ലി നിന്‍  ഹൃദയമെന്നെ പിടിച്ചു വെച്ചു..!!
ഇവിടെ ചുറ്റിലുമുള്ള പൊടിയെ
ഞാന്‍ പ്രണയിക്കാന്‍ തുടങ്ങി...

പ്രിയ രാജധാനി,
ചാന്ദ്നി ചൌക്കിലെ തിരക്കിനിടയിലും
കരോള്‍ ബാഗിലെ സുന്ദരിമാര്‍ക്കിടയിലും
ഇനിയും ഞാന്‍ അലയും..
ഒരുപാട്..!!


(2009  ല്‍ ഡല്‍ഹിയില്‍ പോയതിന്റെ ഒരു ഓര്‍മ്മക്കുറിപ്പ്‌..... )))  )

Monday, December 26, 2011

ഞാന്‍ ഗോളി ആയ കഥ !

ഞാന്‍ ഗോളി ആയ കഥ !

ഒരാളും പെട്ടെന്ന്  ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റു കണ്ണുംതിരുമ്മി  ഗോളി ആയി നിന്നതായി എന്റെ അറിവില്‍ ഇല്ല. ഇനി അഥവാ ഉണ്ടെങ്കില്‍ ആ അസാമാന്യ പ്രതിഭകള്‍ക്ക് ഈ അവസരത്തില്‍ കൂപ്പു കൈ. !

ഞാന്‍ എന്തായാലും അങ്ങനെ ചാടിവെന്നു  "ഡാ പന്നികളെ ഞാനൊരു ഗോളി ആവുന്നു" എന്ന് പറഞ്ഞു ഗോളി ആയതല്ല. പടി പടി ആയി വളര്‍ന്നു വന്നു ഒരു ഭയനകരമായ ഗോളി ആയതാണ്.. ( സത്യം.. ഇങ്ങളെല്ലാരും വിശ്വസിക്കണം.. എന്റെ ഒരു സമാധാനത്തിനു വേണ്ടി എങ്കിലും..!! )

പണ്ട് പണ്ട് ഒരു പത്തു പതിനഞ്ചു കൊല്ലം മുന്നേ നടന്ന കഥയാണ്. അന്നും പക്ഷെ സംഗതി കളര്‍ അയിനു സിനിമ ഒക്കെ.. ഇല്ലെങ്കി ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കഥ പറയാന്‍ എനിക്കും ഭാഗ്യം കിട്ടിയേനെ..

രണ്ടു ചായപീടിക.. ( ഒരു പീടികയിലെ കടം എഴുതുന്ന ബുക്ക്‌ നിറഞ്ഞു അവടത്തെ കടക്കാരന്‍ പോക്കും എന്നാവുമ്പോള്‍ അപ്പുറത്തെ കടയില്‍ മാത്രം കയറുക എന്നൊരു തന്ത്രപരമായ സമീപനം സ്വീകരിച്ചു വന്നിരുന്ന എന്റെ നല്ലവരായ നാട്ടുകാര്‍ ഉള്ളത് കൊണ്ട് രണ്ടു പീടികയിലും പറ്റു ബുക്ക്‌ ശബ്ദതാരാവലി ന്റെ ബൂകിനെക്കളും കട്ടി കൂടിയ സാധനം ആയിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്..!) ഒരു ടൈലര്‍  ഷാപ് .. ഒരു മുസ്ലിം പള്ളി.. ഒരു നൂറോ നൂറ്റമ്പതോ കുടുംബങ്ങള്‍.. ....... ഇത്രേം ആയാല്‍ എന്റെ ഗ്രാമം ആയി.. ഓ, പറയാന്‍ മറന്നു.. നാട്ടുകര്ടെയും അയല്‍ നാട്ടുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ( വെള്ളമടി )ക്കായി സര്‍ക്കാര്‍ പണിതു കൊടുത്ത ഒരു സുന്ദരന്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്റെര്‍ കൂടെ ഉണ്ട്.. (ഇപ്പൊ സംഗതി നന്നായി.. അവടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരം ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ അസ്വസ്ഥരാണ് എന്നൊരു IB  റിപ്പോര്‍ട്ട് ഉണ്ട്..!)

സ്കൂളില്‍ പോവനായിട്ടു മദ്രസ്സ (മത പഠനശാല ) അഞ്ചാം ക്ലാസ്സില്‍ നിര്തിയതോണ്ട് വ്യ്കിട്ടു പള്ളിയില്‍ ദര്സ് നു പറഞ്ഞയക്കുംയിരുന്നു എന്നെ. പള്ളിയിലുള്ള കൊതുകുകളെ വേട്ടയാടുന്ന പണി ആയതിനാല്‍ എനിക്കും സന്തോഷമായിരുന്നു പോകാന്‍....

വ്യ്കിട്ടു  കളിയ്ക്കാന്‍ ഞാനും എല്ല്ര്ടെയും കൂടെ വടക്കേലെ തൊടികയില്‍ കളിയ്ക്കാന്‍ പോകും.. മര്യാദക്ക് പന്ത് തട്ടാന്‍ വയ്യാത്ത എന്നെ ഇവമ്മാര്‍ പിടിച്ചു ഗോളി നിര്‍ത്തും.. കഷ്മലന്മാര്‍ക്ക് അറിയുമോ എന്റെ ഗോള്‍ അടിക്കാനുള്ള ആഗ്രഹം..??  ഇറ്റാലിയ ലോകകപ്പില്‍ മറഡോണ കളിച്ച കളി ഉപ്പാന്റെ കൂടെ ഇരുന്നു കണ്ട ആവേശത്തില്‍ ഗോള്‍ അടിക്കാന്‍ കണ്ടത്തില്‍ ഇറങ്ങിയാല്‍ ഈ ബാടുക്കൂസുകള്‍ എന്നെ പിന്നേം പിന്നേം പിടിച്ചു ഗോളി നിര്‍ത്തി.. 
പോസ്റ്റ്‌ എന്ന് പറയുന്ന ഇടതും വലതും ഉള്ള വെട്ടുകല്ലുകളെ നോക്കി ഞാന്‍ സങ്കടപ്പെട്ടിരിക്കും.. ഒരു പാവം ഗോളിയുടെ ദീനരോദനങ്ങള്‍ കേള്‍ക്കാന്‍ അന്നും ഇന്നും ആരും ഉണ്ടായിട്ടില്ല മറ്റൊരു ഗോളി അല്ലാതെ.. !!ഉപ്പ ഫോറിന്‍ പോയി വന്നപ്പോള്‍ കൊണ്ട് വന്ന അര്‍ജെന്റീന യുടെ ജേഴ്സി ഇട്ടു കളിയ്ക്കാന്‍ ഇറങ്ങിയപ്പോഴും കഥ അങ്ങനെ തന്നെ..:(

അര്‍ജെന്റീന യുടെ പത്താം നമ്പര്‍ ജേഴ്സി ഇട്ടു ഞാന്‍ ഗോളി നിന്ന കഥ മറഡോണ എങ്ങാനും അറിഞ്ഞാല്‍.. .....  ..............................,
എനിക്ക് സങ്കടം അടക്കാനായില്ല.. എന്നാലും കളി തീരാതെ ഗോളി എങ്ങനെ കളി നിര്‍ത്തി പോകും..?? അവടെയും നിരാലംബനായ ഗോളി അല്ലാത്ത ആര്‍ക്കു വേണേലും എപ്പോ വേണേലും കളി നിര്‍ത്തി പോകാമായിരുന്നു..
ഇതൊക്കെ ആരോട് പറയാന്‍.. ..., സമൂഹത്തിലെ ഈ ഗോളി  - കളിക്കാരന്‍ വേര്‍തിരിവിനെതിരെ പടപൊരുതാന്‍ അന്ന് തൊട്ടേ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു..

അങ്ങനെ ഒരു ദിവസം കളിക്കാന്‍ ചെന്നപ്പോള്‍ അവടെ മുതിര്‍ന്നവര്‍ക്ക് ഗോളി നിക്കാന്‍ ആളില്ലാതെ നില്‍ക്കുന്നുണ്ടായിരുന്നു .. എന്നിലെ കളിക്കാരന്‍ അന്നേരം ബുദ്ധി പ്രയോഗിച്ചു.. ഈ കഷ്മലന്മാരായ എന്റെ കളിക്കാര്‍ ആരും ഇന്നേ വരെ മുതിര്‍ന്നവരുടെ കൂടെ കളിച്ചിട്ടില്ല.. ഇതാ എനിക്ക് ഒരു അവസരം വന്നിരിക്കുന്നു..!!
ഞാന്‍ ഓടിക്കേറി ഗോളി നിന്നു.. ഇടക്ക് പുറംതിരിഞ്ഞു കഷമാലന്മാരായ എന്റെ കളിക്കാരെ നോക്കി നെഞ്ചു വിടര്‍ത്തി നിന്നു..ഇടയ്ക്കു കൊഞ്ഞനം കുത്തി.. ഞാന്‍ അഹങ്കാരത്തോടെ പറഞ്ഞു.. " കണ്ടോടെയ് ഞാന്‍ വല്ല്യോര്‍ അംഗീകരിച്ച ഗോളി ആണ്.." (ഇങ്ങളെ പോലെ ലോക്കല്‍ കളിക്കാരനല്ല ഇനി മുതല്‍ എന്ന് ആത്മഗതം ചെയ്തു..)

അന്ന് മുതല്‍ ഞാന്‍ ഒരു ഭയാനക ഗോളി ആയി.. 

"ഗോളുകള്‍ ഗോളുകള്‍ സര്‍വത്ര..
തുള്ളി തടുക്കാനില്ലെത്രേ.."



Wednesday, December 21, 2011

യാത്ര ഒരു സംഗതി ആണ്.. ഒരു ഭീഗര സംഭവം.. മറന്നു പോയ കാലത്തിന്റെ ഒരു നീണ്ട കൂട്ടയോട്ടത്തിന്റെ ഇടക്ക് നമ്മുടെ നെഞ്ചില്‍ വന്നു ഇടക്കൊരോ കൊട്ട് കൊട്ടുന്ന ഒരു സംഗതി..

യാത്ര ഞാനും പോവാറുണ്ട്..ഇതേ വരെ യാത്ര ഒരു കുറിപ്പ് ആയിട്ടില്ലെന്ന്  മാത്രം.. കുറിപ്പിന് വേണ്ടിയല്ലല്ലോ യാത്ര.. കുന്തം കൊറേ കുരിപ്പെഴുതിന്ന നേരം കൊണ്ട് പിന്നേം കൊറേ യാത്ര പോയ്കൂടെ സുലൈമാനെ..?

എന്തായാലും എല്ലാരടേം കുറിപ്പ് കണ്ടപ്പോം ഒരു പൂതി.. ഒരു കുറിപ്പെഴുതാന്‍...
യാത്ര കുറിപ്പ്.. 


മുന്നറിയിപ്പ്:


1 . എന്റെ യാത്രകളുടെ ഉദ്ദേശം എനിക്ക് സന്തോഷം സമാധാനം എന്നിത്യാദി സംഗതികള്‍ക്ക് വേണ്ടിയാണു.. അല്ലാതെ ഇങ്ങല്ടെ സന്തോഷതിനെ വേണ്ടി അല്ല..!

2 . ഞാന്‍ ഒരു ഭീഗര സഞ്ചാര സാഹിത്യകാരന്‍ അല്ല..

3 . ഞാന്‍ പോയ യാത്രകള്‍ ഒരിക്കലും കുറിപ്പ് എഴുതാന്‍ വേണ്ടീട്ടു ആയിരുന്നില്ല.



നിലംബൂര്‍ കാടുകളിലെ പന്ത് കളി.

ഞാന്‍ പന്ത് കളിക്കാരന്‍ ആയതോണ്ടാല്ല പക്ഷെ എനിക്ക് കളിക്കാരന്‍ ആവാന്‍ ആഗ്രഹം ഉള്ളതോണ്ടാണ് ഞാന്‍ സുഹൃത്ത് അവന്റെ ടീം ന്റെ കളിക്ക് വിളിച്ചപോള്‍ പോവാം എന്ന് വെച്ചത്.

മലപ്പുറം എന്ന് കേട്ടാല്‍ ഒരു സാധാരണ മലയാളിക്ക് ഓര്മ വരുന്ന സംഗതി.. സെവന്‍സ് ഫുട്ബോള്‍.. ആ സംഗതി എനിക്കും ഒരു ദൌര്‍ബല്ല്യം ആയിരുന്നു.
അങ്ങനെ ഞാന്‍ സുഹൃത്തിന്റെ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു.

തീയതി എനിക്ക് ഓര്മ ഇല്ല . രാവിലെ തന്നെ തലേന്ന് അലക്കി വെച്ച ജെഴ്സീ  എല്ലാം എടുത്ത് കിറ്റില്‍  ആക്കി റെഡി ആയി.. ഉച്ചക്കുള്ള ബസില്‍ ഞാന്‍ നിലംബുരിലേക്ക് തിരിച്ചു. സുഹൃത്തിന്റെ വീട് മരുത എന്നാ സ്ഥലത്ത് ആണ്.
പണ്ട് ബ്രിട്ടിഷ് കാരുടെ കാലത്ത് സ്വര്‍ണം ഖനനം ചെയ്തിരുന്നെത്രേ അവടെ..

എന്തായാലും മഞ്ചേരിയില്‍ നിന്ന് ആദ്യം കിട്ടിയ KSRTC  ടൌണ്‍ ടൂ ടൌണ്‍ ബസില്‍ ഞാന്‍ നിലംബൂര്‍ യാത്ര തുടങ്ങി.

[ ഇവിടെ ഞാന്‍ ഒരു സാഹിത്യകാരന്റെ ഗമയില്‍ യാത്രയെ വര്‍ണിക്കട്ടെ.. ആരും തെറ്റിധരിക്കെരുത്.. ഞാന്‍ ചുമ്മാ ഒരു ആവേശത്തിന് പറയുന്നതാണ്..]

ചാലിയാറിന്റെ മെലിഞ്ഞു ശുഷ്കിച്ച  മണല്തീരങ്ങളില്‍ വെയിലേറ്റു കിടക്കുന്ന തോണികള്‍ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.. ഇനി കളിയാക്കിയതാണോ ആവോ.. ആര്‍ക്കറിയാം. പണ്ട് 75  പൈസക്ക് അക്കരെ കടത്തി തന്നിരുന്ന തോണിക്കാരന്‍ അയമു കാക്കാന്റെ കൂവല്‍ എവിടെയോ കേട്ടപോലെ..

ബസ്‌ പോണ പോക്ക് കണ്ടാലോ..ഞാന്‍ സീറ്റില്‍ മുറുകെ പിടിച്ചു ഇരുന്നു.. പച്ചപ്പ്‌ ഒരു അഹങ്കാരം പോലെ റോഡിന്റെ ഇരു വശങ്ങളിലും എന്നെ നോക്കി ഇളിച്ചു കൊണ്ടിരുന്നു..ഇതിനു അറിയുവോ ഈ നിലംബൂര്‍ ഒക്കെ ഞാന്‍ കൊറേ കണ്ടതാണെന്ന്.. എന്നാലും ഉള്ളത് പറയാലോ.. കണ്ടാലൊന്നും അത്ര പെട്ടെന്ന് പൂതി തീരൂല നിലമ്പൂര്‍ റോഡിലെ ഈ തേക്കിന്‍ കൂട്ടങ്ങളെ..

നിലംബൂര്‍ അങ്ങാടിയിലെ തിരക്കും കഴിഞ്ഞു ശകടം മുന്നോട്ടു തന്നെ കുതിച്ചു.. ശങ്കിക്കേണ്ട.. ഞാന്‍ പോവുന്നത് വഴിക്കടവിലേക്കാ.. നിലംബൂര്‍ നിന്ന് പിന്നേം പോണല്ലോ.. ഞാന്‍ ആദ്യം പറയാന്‍ മറന്നു പോയതാരുന്നു.. 
തേക്ക് മ്യൂസിയം കഴിഞ്ഞു പോയപ്പോ പിന്നേം തേക്കിന്റെ പുതപ്പു പുതച്ചു കിടക്കുന്ന സുന്ദരി ആയി നിലംബൂര്‍.. ഇടയ്ക്കു കരിമ്പുഴ കഴിഞ്ഞു പോയി..

നേരം നാല് മണി ആകുന്നു.. വഴിക്കടവ് പഞ്ചായത്ത്‌ സ്റ്റോപ്പില്‍ ഞാന്‍ ബസ്‌ ഇറങ്ങി.. അവടെ നിന്ന് മാസ് ബസ്‌ വരുന്നത് കാത്തു. 

ഇനിയും 7  കിലോമീറ്റര്‍ പോണം മരുത എത്താന്‍.. ഞാന്‍ കളിയ്ക്കാന്‍ പോകുന്ന ഗമയില്‍ തന്നെ അവടെ നിന്നു..ആരെങ്കിലും നോക്കുമ്പോള്‍ ദേ ഞാന്‍ അപാര കളിക്കാരന്‍ ആണ് എന്നൊരു ഭാവത്തില്‍ അവരെ നോക്കി..

ബസ്‌ വന്നു.. ഞാന്‍ ചാടിക്കേറി.. ആക്രാന്തത്തോടെ മുന്നിലേക്ക്‌ പാഞ്ഞു.. നോ രക്ഷ ബോസ്സ്..!! സീറ്റ്‌ കിട്ടീല.. നല്ല തെരക്കും... ഞാന്‍ കളിക്കാരന്‍ നിന്നു പോവുന്നത് ഹോ..!! 
ജീവിതം ഒരു adjustment  ആണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടെന്നു ഞാന്‍ മനസ്സില്‍ കരുതി.. ഗമക്കൊരു കുറവും വരുത്താതെ നിന്നു..


കംബലക്കല്ലും മാമാങ്കരയും കുടിയേറ്റ കര്‍ഷകന്റെ വിയര്‍പ്പു മണികള്‍ ഫല വൃക്ഷങ്ങളായി നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണ വഴിയിലൂടെ ബസ്‌ പതിയെ പതിയെ നീങ്ങി. ഇടയ്ക്കു ഫോറെസ്റ്റ് department ന്റെ സര്‍വ്വേ കല്ലുകളും കാടിന്റെ തുടക്കത്തെ അനുസ്മരിപ്പിക്കുന്ന കുറ്റിക്കാടുകളും ഒരു സൈഡിലും എന്റെ കാഴ്ചകള്‍ക്ക് ഭംഗി നല്‍കി.. പച്ച ആണ് പ്രകൃതിയുടെ നിറം എന്ന് എനിക്ക് ഈ ലോകത്തിനോടു വിളിച്ചു പറയണമെന്ന് തോന്നി.. 

കലക്കന്‍ പുഴ..സ്വര്‍ണ നദി എന്ന് വിളിച്ചാല്‍ നാണത്തോടെ ഒരു ഇച്ചിരെ സ്വര്‍ണം അരിചെടുതോളൂ എന്ന് നമ്മോടു പറയുമ്പോലെ പതിയെ കുണുങ്ങി കുണുങ്ങി ഒഴുകുന്നു.. ഇപ്പോഴും കലക്കന്‍ പുഴയില്‍ നിന്നു സ്വര്‍ണം അരിച്ചെടുത്ത്‌ ഉപജീവനം നടത്തുന്നവര്‍ മരുതയില്‍ ഉണ്ടെത്രെ..
പണ്ട് സ്വര്‍ണം ഖനനം ചെയ്തിരുന്ന വലിയ വലിയ ഗുഹകള്‍ ആണെത്രേ  അവളുടെ മാതാപിതാക്കള്‍.. സ്വര്‍ണത്തേക്കാള്‍ ഉപരി സൌന്ദര്യം കൊണ്ട് നാണം കൂടിയ ഒരു ഗ്രാമീണ പെന്കൊടിയെ ഓര്‍മിപ്പിച്ചു  അവള്‍. 

പാലം കടന്നു നേരെ മരുത അങ്ങാടിയിലേക്ക് ബസ്‌ ചെന്ന് നിന്നു. മുന്പ് പല പ്രാവശ്യം വന്നത് കൊണ്ട് എനിക്ക് പരിചിതമായിരുന്നു മരുത. ചക്കപ്പാടം അങ്ങാടിയില്‍ എന്നെ കാത്തു യാസര്‍  [എന്റെ മേല്‍ പറഞ്ഞ സുഹൃത്ത്‌ ] നില്‍പ്പുണ്ടായിരുന്നു. ഒരു പഴയ സിനിമ കളില്‍ കാണുന്ന പോലുള്ള കൊച്ചു അങ്ങാടി. ശെരിക്കും ഒരു ഗ്രാമീണത അവടെ എവടെയോ ഒളിഞ്ഞു നില്‍പ്പുണ്ടായിരുന്നു.. അതിനെ ആലിംഗനം ചെയ്തു ഞാന്‍ യാസറിന്റെ ബ്യ്കിന്റെ  പിറകില്‍ മരുത സ്കൂള്‍ കുന്നിലെത്തി.. റബ്ബര്‍ മരങ്ങള്‍ പുതച്ചു കിടക്കുന്ന ഒരു ചെറിയ ഗ്രാമം.. 

എല്ലാരും റെഡി ആയിരിക്കുകയായിരുന്നു.. കുട്ടന്‍, റിയാസ്, യാസര്‍, മരുതയുടെ സൂപ്പര്‍ സ്റ്റാറുകള്‍  എല്ലാം ഉണ്ട്.. 

എല്ലാരും ആവേശത്തിലാണ്.. അര്‍ണാടെം പാടത്താണ് കളി.. ആദ്യമായി കേള്‍ക്കുന്ന സ്ഥലപ്പേര്‌.. ഞാന്‍ ജീപ്പിന്റെ മുന്നിലെ സീറ്റില്‍ കേറി ഇരുന്നു ..


മരുത വിട്ടു നരോക്കാവും തണ്ണിക്കടവും  പിന്നിട്ടു ജീപ്പ് കുടിയേറ്റ കര്‍ഷകന്‍ തന്റെ ചോര വിയര്‍പ്പാക്കി അധ്വാനിച്ചു പോന്നു വിളയിച്ച കാര്‍ഷിക ഗ്രാമങ്ങളിലൂടെ റബ്ബറിന്റെ തണുപ്പില്‍ [റബ്ബറിനും തണുപ്പുണ്ട് സോദരാ..!! ] അര്‍ണടെം പാടം ലക്ഷ്യമാക്കി ...

ജീപ്പ് മെയിന്‍ റോഡ്‌ വിട്ടു ഒരു പോക്കറ്റ്‌ റോഡിലേക്ക് കയറി.. വനം വകുപ്പിന്റെ ചെക്ക്പോസ്റ്റ് പോലെ എന്തോ ഒന്ന് വഴിയില്‍ ഞങ്ങള്‍ പിന്നിട്ടു.. ടാര്‍ ചെയ്യാത്ത.. മെറ്റല്‍ പതിച്ച റോഡിലൂടെ കുലുങ്ങി കുലുങ്ങി ...


പെട്ടെന്ന് ഞാന്‍ ഒരു കാര്യം ശ്രദ്ദിച്ചു .. ഇത് കാട് ആണല്ലോ പടച്ചോനെ..!!
അതെ  ആണ്.. ഞാന്‍ യാസറിന്റെ മുകതെക്ക് ദയനീയമായി നോക്കി.. ഇവര്‍ എന്നെ കളിയ്ക്കാന്‍ കൊണ്ട് പോകുന്നത് തന്നെ ആണോ..??  യാസര്‍ ചിരിച്ചു.. സമാധാനം.. അവനു സ്നേഹം ഉള്ലോനാ.. 

ഈറ്റ നിറഞ്ഞ കാടിലൂടെ പോവുമ്പോള്‍ പെട്ടെന്ന് ടയര്‍ പഞ്ചര്‍..!!
കുടുങ്ങി.. ഈ കാടിന്റെ നടുക്ക്.. യാസര്‍ പിറകെ വന്ന ബ്യ്കില്‍ എന്നെ കയറ്റി വിട്ടു.. കാടിന്റെ നഗ്നത ഞാന്‍ ആസ്വദിക്കാന്‍ ശ്രേമിച്ചു പക്ഷെ ഒരു പേടി ഉള്ളില്‍/.. അകലെ ഉച്ചഭാഷിണി ശബ്ദം കേട്ട് തുടങ്ങിയതോടെ എനിക്ക് സമാധാനം ആയി..!!

അതാ കാടിന് നടുവില്‍ ഒരു മൈതാനം.. അവടെ പിള്ളര്‍ പന്ത് തട്ടി കളിക്കുന്നു...
"....ഇന്നത്തെ ആവെശോജ്ജലമായ പോരാട്ടത്തില്‍ സെവന്‍സ് സ്റ്റാര്‍ മരുത  അംബേദ്‌കര്‍ കല്‍കുളം ഉമായി ഏറ്റുമുട്ടുന്നു..."

ഉച്ചഭാഷിണി തകൃതിയായി കാടിനെ ശല്യപ്പെടുത്തുന്നു...



കളി കഴിഞ്ഞു ഞാന്‍ മടങ്ങി...


ഈ അടുത്ത വായിച്ചു.. അറനാടെം പാടം കാറ്റില്‍ ഫുട്ബോള്‍ മൈതാനത് ആന ഇറങ്ങി എന്ന്..!!

പടച്ചോന്‍ കാത്തു..!!!