Showing posts with label ആക്ഷേപ ഹാസ്യം. Show all posts
Showing posts with label ആക്ഷേപ ഹാസ്യം. Show all posts

Tuesday, July 30, 2013

സ്വാതന്ത്ര്യം

ഒടുക്കം അങ്ങനെയും സംഭവിച്ചു .. എങ്ങനെ എന്ന് എന്നോട് ചോദിക്കെരുത് . ചോദ്യങ്ങളൊക്കെ നിങ്ങള്ക്കുള്ളതാണ് .. ഉത്തരവും.. ഞാനൊക്കെ വെറുതെ ഓരോന്ന് പറയും .. 
courtesy: google.com


ഉടുപ്പ് ഇടുന്നത് സ്വാതന്ത്ര്യം ഇടാത്തതും സ്വാതന്ത്ര്യം .. പെണ്ണ് കെട്ടുന്നത് സ്വാതന്ത്ര്യം കേട്ടാതെ ഇരിക്കുന്നതും അതെന്നെ ..
അപ്പൊ പിന്നെ പെണ്ണ് പെണ്ണിനെ കെട്ടിയാലും ആണ് ആണിനെ കെട്ടിയാലും സ്വാതന്ത്ര്യം ..!!

ഈ സ്വാതന്ത്ര്യം എന്നാ വാക്കിനോട് ഇപ്പോഴാണ് എനിക്കൊരു മതിപ്പ്  തുടങ്ങിയത് .ഇതൊക്കെ പണ്ടേ വരേണ്ടതല്ലേ .. അതെങ്ങനാ അപ്പോഴല്ലേ സായിപ്പമ്മാർ ഈ നാട് മുടിച്ചു മുങ്ങിയത് .. 
അവരോടു കലിപ്പ് കാണാതിരിക്കൂലല്ലോ .. അതോടെ എല്ലാം പോയിപ്പോയതാ ..
ഇപ്പോഴല്ലേ സംഗതി തിരുമ്പി വന്നത് ...

പടച്ചോനെ സംഗതി പാളുമോ .. മക്കള് രണ്ടെണ്ണം ആണ് വളർന്നു വരുന്നത് ..
സ്വാതന്ത്ര്യം മണ്ണാങ്കട്ട ആണ് ..



Tuesday, May 28, 2013

സാധാ മലയാളി

http://www.dinodia.com/ImageBigView.asp?ImageID=55312

ഒരു സാധാ മലയാളിയായ എനിക്ക് നല്ലവണ്ണം കുശുമ്പ് കുന്നായ്മ എല്ലാം ഉണ്ട് .
ചെറ്റത്തരം ചെയ്തിട്ട് എന്റെ കുന്നായ്മയെ കുറ്റം പറഞ്ഞു രക്ഷപ്പെടുന്ന നവ ലോക സംസ്കൃതിയുടെ പിതാ മഹാന്മാരോട് കടുത്ത വിദ്വേഷവും ഉണ്ട് .

കുഷ്മാണ്ടന്മാരായ ആളുകളുടെ പാശ്ചാത്യ സംസ്കാര നാടകം കാണുമ്പോൾ സങ്കടവും വരാറുണ്ട്.
സ്വാതന്ത്ര്യം വിളമ്പുന്ന ഉടുവടകൾ ഇട്ടു അർമ്മാദിക്കുന്ന അഖില ലോക സ്വാതന്ത്ര്യ സമര സേനാനികൾ ആയ യുവതി യുവാക്കളായ സമൂഹത്തിലെ വമ്പന്മാരോട് കലിപ്പും തോന്നാറുണ്ട്.

അകത്തു നിന്നും തിന്നു പുറത്തു പോയി തൂറിയിരുന്ന സംസ്കാരത്തെ അപരിഷ്ക്രുതമെന്നു ആർത്ത് വിളിക്കുമ്പോൾ തല കുനിക്കാറും  ഉണ്ട്.

എന്ത് ചെയ്യാനാ.. ഞാനൊരു സാധാ മലയാളി മാത്രം ആയിപ്പോയില്ലേ .
എല്ലാരും കുറ്റം പറയുന്ന സംസ്കാരം എന്നത് കേട്ട് കേള്വി പോലും ഇല്ലാത്ത നികൃഷ്ട വർഗ്ഗത്തിന്റെ സന്തതി.!!



പിന്നാലെ : മലയാളത്തിനു ശ്രേഷ്ഠ പദവി കിട്ടി . മലയാളിക്ക് ഒരു ചുക്കും കിട്ടീല ..!!

Monday, June 18, 2012

എന്റെ സ്വന്തം രാഷ്‌ട്രപതി..!

ശ്രെദ്ധിക്കുക : ഒരു പാവപ്പെട്ട  ഭക്തന്റെ അപേക്ഷ എന്നാ നിലയില്‍ ഇത് തള്ളിക്കളയരുത് എന്ന ഒരു അഭ്യര്‍ത്ഥന ആദ്യമായി ഞാന്‍ ഉണര്തട്ടെ..!!



സാമൂഹ്യ സദാചാര സാംസ്‌കാരിക വര്‍ഗീയ കാമ മൌലിക വാദികളുടെ ദുഷിച്ച പ്രവൃത്തികളാല്‍ മലിനപ്പെട്ട നമ്മുടെ ഭാരത സമൂഹത്തിനു ഇന്ന് അതിന്റെ പ്രഥമ പൌരന്‍ ആവാന്‍ ആരാണ് അവകാശി എന്നാ മരീചിഅകക്ക് മുന്നില്‍ തല പുകച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍  അതിനു ഏറ്റവും അനുയോജ്യന്‍ ആയ ഒരു മഹത് വ്യക്തിയെ ഞാന്‍ ഉയര്തിക്കാട്ടുകയാണ്.

razi
കാമ പൂരണ ശാസ്ത്രത്തില്‍ എല്ലാ ബിരുദവും ഒരു വിരുതക്കി മാറ്റിയ മഹന്‍ സ്വാമി നിത്യാനന്ദ ...
എല്ലാ അര്‍ത്ഥത്തിലും ഇന്ന് നമുക്ക് അദ്ദേഹത്തിന്റെ സേവനം അത്യാവശ്യമയിരിക്കെ.. കുഞ്ഞിന്റെ ലാളനകള്‍ ഏല്‍ക്കാന്‍ ശാസ്ത്ര കുതുകിനികള്‍ വരി വരിയായി നില്‍ക്കെ...
ഈ ഭാരത മാതാവിനെ നമുക്ക് ആ പവിത്രമായ കൈകളില്‍ ഏല്പിക്കാന്‍ സമയമായി എന്നാണ് എനിക്ക് തോന്നുന്നത് ( എന്റെ മാത്രം തോന്നല്‍ ആയി തോന്നിയാല്‍ അത് രാജ്യത്തിന്‍റെ നന്മയെ കാംക്ഷിക്കുന്നവര്‍ക്ക് ഭൂഷണമല്ല എന്നാണ് എന്റെ അഭിപ്രായം ..!! )

യൂ പീ എ സര്‍ക്കാരിന്റെ ജന"സുഖ" നടപടികളായ എണ്ണ വില വര്‍ധന, ദാരിദ്ര്യ രേഖ പുനര്‍ നിര്‍ണയം, എന്നിത്യാദി നടപടികള്‍ക്ക് പുറമേ പ്രഥമ പൌരന്റെ സുഖ പരിപാടികള്‍ കൂടി നമ്മള്‍ ആസ്വദിക്കേണ്ട സമയം അതിക്രമിചിരിക്കുന്നു....

ഇത് എന്റെ ഒരു എളിയ അഭിപ്രായം മാത്രമായി കണ്ടു മതിയായ തീരുമാനം എടുക്കാന്‍ സദാചാര മൌലിക വാടികളോട് അഭ്യര്‍ത്ഥിക്കുന്നു,

ഒപ്പ്,


Wednesday, May 30, 2012

അല്ല പിന്നെ..!!


Courtesy : http://carhumor.net/increasing-fuel-prices/

പെട്രോളിന് പിന്നേം വില കൂടിയെത്രേ..
പിന്നെ ഇതൊക്കെ നമ്മളെത്ര കണ്ടതാ..
എന്നാലും ആകെ ഒരു സമാധാനമേ ഉള്ളൂ..
മ്മടെ സച്ചിന്‍ മോന് സെഞ്ചുറിയും പോരാത്തതിനു നെഞ്ചത്തൊരു രാജ്യസഭ അംഗത്വവും കിട്ടീന് ശേഷമല്ലേ..
ഭാഗ്യം.. മൂപെരെങ്ങാന്‍ ആ കുന്തം അടിചിരുന്നില്ലെങ്കി 
ആ മന്ത്രി ജയപാലന്‍ കേറി സകല പേരും നേടിയേനെ...
ഭാഗയ്തിനു  മൂപിലാന്‍ നാട് വിട്ടത് നന്നായി..
ഇനി സച്ചിന്‍ മോനും സുന്ദരി മോള്‍ രേഖ ചേച്ചിയും മ്മളെ ഭരിക്കട്ടെ..

ഇതിന്റെ ഒക്കെ ഇടക്ക ലവമ്മാര്ടെ പെട്രോള്‍ വില കൂടിയതിന്റെ കച്ചറ...
ഇവര്‍ക്കരിയില്ലല്ലോ ഡോളര്‍ ന്റെ മൂലം അല്ല സോറി മൂല്യം കുഴി തോണ്ടിയത്..
മൂല്യം ആയതു നന്നായി.. ഇല്ലെങ്കി തുന്നിടെണ്ടി വന്നേനെ മ്മടെ പ്രധാന മന്ത്രിടെ..

ഈ അപകടാവസ്ഥയില്‍ അംബാനി ഇക്കാന്റെ മോന്റെ LKG ഫീ ആരാ അടക്കാ..??
വല്ല വിചാരോം ഇണ്ടോ..??
മമത അമ്മയിക്കോ  ജയലളിത ചെചിക്കോ ഇത് വല്ലോം അറിയുവോ..?
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിക്കാന്‍ പെട്രോള്‍ വേണോ എന്തെരോ..
എനിക്ക് ഇതൊക്കെ ആലോചിച്ചു തലവേദന വന്നു ആപ്പീസിലെ പണി മൊത്തം കൊളായി...
ഇതൊക്കെ ആരറിയുന്നു...

പെട്രോള്‍ വില ഇനീം കൂടട്ടെ എന്നാണ് എന്റെ ആഗ്രഹം...
അതിന്റെ പേരില്‍ എത്രയെത്ര ലീവുകളാണ് നമ്മുടെ മുന്നില്‍ നീണ്ടു കിടക്കുന്നെ..?
ഇത് വല്ലോം ആരെങ്കിലും വിജാരിക്കുണ്ടോ..?
എവടെ..

എല്ലാര്ക്കും പാവപ്പെട്ട  എണ്ണ കടക്കാരെ ഇങ്ങനെ എല്ലാരും കൂടെ സങ്കടതിലാക്കാതെ..


ഇങ്കുലാബ് സിന്ദാബാദ്..
ഹര്‍ത്താല്‍ ഐക്യം സിന്ദാബാദ്..!!

Saturday, January 14, 2012

ഓര്ടെ "അമ്മേടെ " ക്രിക്കറ്റ്‌ .




സില്‍മ വിട്ടു നമ്മടെ മോയലാളിമാര്‍ ഇപ്പൊ വല്ല്യ ക്രിക്കറ്റ്‌ കളിക്കാരൊക്കെ ആയെത്രേ..!
നമ്മള്‍ ഇതൊക്കെ അറിഞ്ഞു വരാന്‍ വൈകിപ്പോയി.. എന്താ ചെയ്യാ.. 
അണ്ണമ്മാര്‍ പച്ചക്കറി തെരല്‍ നിര്‍ത്തിയത് തൊട്ടു പട്ടിണി കെടന്നു കെടന്നു ഞാന്‍ വണ്ണം വെച്ച് പോയില്ലേ.. ( പച്ചക്കറി കിട്ടാതോണ്ട് ഫുള്‍ ടൈം കോയീം പോത്തും അല്ലെ തീറ്റ..:(  )

ഇവരെന്തേ ക്രിക്കറ്റ്‌ തന്നെ കളിച്ചു എന്നൊന്നും ചോയ്ക്കെരുത്.. പള്ള കണ്ടു പന്താണെന്ന് തെറ്റിദ്ധരിച്ചു നാഭിക്കു അടി കിട്ടനത് ഒഴിവാക്കാനാവും ന്നു  ഇന്നലെ സുലൈമാന്‍ പറഞ്ഞാരുന്നു..

കളിയ്ക്കാന്‍ പൂരപ്പറമ്പ് പോരെന്നു ചോയ്ക്കെരുത്.. വളര്‍ന്നു വരുന്ന യുവ മുകുളങ്ങളെ തളര്തല്ലേ ( വയസ്സ് ചോദിക്കെരുത്..!!)
കളിച്ചു കളിച്ചു സില്‍മ നടന്മാരുടെ ഒളിമ്പിക്സില്‍ പങ്കെടുത് സ്വര്‍ണം നേടാനുള്ളതാണ്..!!

അതിന്റെ ഇടക്കാണ്‌ ചീള് ഫുട്ബാള്‍ പിള്ളാരുടെ വരവ്..പിന്നെ ഐ- ലീഗ്  ആനെത്രേ.. ത്ഫൂ !!
ഇവരൊക്കെ കളിചിട്ടെന്ത് മല മറിക്കാന.. ?
അല്ലെങ്കി തന്നെ ക്രിസ്ത്യനോ റൊണാള്‍ഡോ , മെസ്സി, മറഡോണ, പെലെ, ഇവരൊന്നും ഇല്ലെങ്കി എന്ത് ഫുട്ബാള്‍.. ..
നമ്മള്‍ടെ  ഒരു സ്കില്‍ വെച്ചിട്ട് ആ ലെവലില്‍ ഉള്ള ആള്‍ക്കാര്‍ വരട്ടെ.. അപ്പൊ ആലോചിക്കാം മാറിക്കൊടുക്കനോന്നു.. !!
പിന്നെ നമ്മള്‍ ഇവമ്മര്‍ക്കൊക്കെ മാരിക്കൊടുക്കാന്‍ പാടുണ്ടോ..? 
[courtesy: Google ]



നമ്മക്കിപ്പോം ഇതില്‍ നിന്നും കിട്ടിയിറ്റൊന്നും വേണ്ട..!!
നാടിന്റെ കായിക വികസനം, മുല്ലപ്പെരിയാര്‍ പൊട്ടാതിരിക്കാന്‍ സൂപ്പര്‍ ഗ്ലൂ മേടിക്കാന്‍, പാവപ്പെട്ട രാഷ്ട്രീയക്കാര്‍ക്കും പണക്കാര്‍ക്കും അരി വിതരണം ചെയ്യാന്‍,  പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യാന്‍ BMW , ബെന്‍സ്, ഓടി  തുടങ്ങിയ ചെറിയ വണ്ടികള്‍ മേടിച്ചു സുരക്ഷ ഉറപ്പു വരുത്താന്‍..
നിങ്ങക്ക് അറിയഞ്ഞിട്ടാ .. എത്ര എത്ര സാമൂഹ്യ സേവനങ്ങള്‍ ചെയ്യാനുള്ളതാ..
എല്ലാറ്റിനും പുറമേ കായിക കേരളത്തിന്‌ 11  കായിക പ്രതിഭകളെ  ( ഞാന്‍ പറഞ്ഞു പള്ള ന്റെ വലിപ്പം ആരും നോക്കെരുത്..!! ) സംഭാവന ചെയ്യാന്‍..

ഇത്രയൊക്കെ ചെയ്യാന്‍ ഒരു നല്ല സ്ഥലം കിട്ടണം എന്നാ ന്യായമായ ആവശ്യം അല്ലെ ഞങ്ങടെ " അമ്മേടെ" ആള്‍ക്കാര്‍ ചോദിച്ചുള്ളൂ..
അതിനാണ് ഇവര്‍ എന്നോട് അങ്ങനെ പെരുമാറിയത്..:(



Tuesday, January 10, 2012

വല്ല്യ വല്ല്യ പുള്ളാരുടെ ടപ്പാം കൂത്ത്‌



ഒടുക്കം നമ്മടെ കൊയിക്കൊട്ടും പിള്ളാര്‍ ടപ്പംകൂത് കളിച്ചു.. 
പൂരപ്പറമ്പില്‍ അല്ലാത്തോണ്ടും ബാങ്കില്‍ പൂത്ത പൈസ ഉള്ള ബാപ്പര്ടെ മക്കള്‍ ആയോണ്ടും ജീന്‍സും ടോപും ഇട്ട പെണ്ണുങ്ങള്‍ ആയോണ്ടും നമ്മടെ TV ലും സംഗതി വന്നു.. 
കണാരന്‍  കാണുവേം ചെയ്തു. 
ആ ഒലക്കന്റെ പേര് മാത്രം ഇപ്പോളും കണാരന്റെ  നാവിനു വഴങ്ങീട്ടില്ല.. 
വേര്‍തെയല്ല ഇന്ഗ്ലീഷിനെ  തന്തയില്ലാ ഭാഷ ന്നു വിളിക്കുന്നതെന്ന് സുധാകരന് മനസ്സിലായി..
 ആമു സായിപ്പ് തുലയട്ടെ.. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക..
 പണ്ട് തൊണ്ട പൊട്ടുന്ന ഒച്ചയില്‍ വിളിച്ചു കൂവിയാതെ ഇപ്പോഴും കണാരന്  വായില് വന്നുള്ളൂ.. 
അല്ലെങ്കിലും ഈ കല്ചെര്‍ലെസ്സ്  തന്തമാര്‍ക്കൊന്നും വിവരം ഇല്ലെന്നെ.. ബ്ലഡി കണ്ട്രീസ് !!

അമ്പലപ്പറമ്പില്‍ രണ്ടെണ്ണം വിട്ടു റെക്കോര്‍ഡ്‌  ഡാന്‍സ്  കാര്ടെ കൂടെ കളിച്ച കൂട്ട  ക്കളിന്റെ അത്രേം ആവേശം ഒന്നും കണാരന് ഇത് കണ്ടപോം തോന്നീല..
അല്ല പിന്നെ..!!
വിവരം കൂടിയാല്‍ കളിയ്ക്കാന്‍ ആ അമ്പലപ്പറമ്പിലെ കളി തന്നെ ഉള്ളൂ എന്ന് കേട്ടപ്പോം തൊട്ടു തെക്കേലെ നാരാണി ചിരിചോണ്ടിരിക്കണ കാര്യം ഓര്‍ത്തപ്പോള്‍ കണാരന് നാണം വന്നു..
ഓളെ കണ്ണടിച്ചു കണ്ണടിച്ചു കളിച്ച  ആ പഴയ കളികള്‍ ഓര്‍ത്തപ്പോം കുളിര് ആകെ കോരി..!!

മതി .. ഇങ്ങള്‍ ഇത്രേം കേട്ട മതി.. പഴയ ലവ് സ്റ്റോറി ക്കൊക്കെ ഇപ്പൊ ഡിമാണ്ട്  കൂടിയ കാലമാണ്.. കണാരന്‍ ഇനി മുണ്ടൂല..!!

എന്നാലും ഈ പുള്ളാര്‍ വല്ല അമ്പല പറമ്പിലും  ഈ കളി കളിക്കുകയാണേല്‍ കൂടെ കളിക്കാമായിരുന്നല്ലോ  എന്ന് കണാരന്‍ സങ്കടത്തോടെ ഓര്‍ത്തു..!!

Saturday, November 26, 2011

പണ്ഡിറ്റ്‌ ജി രക്ഷിക്കൂ !!

മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ ജനങ്ങളില്‍ എത്തിക്കാന്‍ ബഹുമാനപ്പെട്ട സന്തോഷ്‌ പണ്ഡിറ്റ്‌ സാറിനോട് ഈ അവസരത്തില്‍ ഞാന്‍ അഭ്യര്തിക്കുകയാണ്.!
മുല്ലപ്പെരിയാര്‍ എന്ന് കേട്ടാല്‍ മൈന്‍ഡ് ചെയ്യാത്ത വിവരം കൂടിയ ഈ സമൂഹത്തിലേക്കു ഇതല്ലാതെ എനിക്ക് വേറെ മാര്‍ഗമില്ല.. pixel  വാല്യൂ കൂടിയ മൊബൈല്‍ ഫോണ്‍ തിരഞ്ഞു നടപ്പനെത്രേ ചില കൂട്ടര്‍.. ഇതൊക്കെ മൊബൈലില്‍ പകര്തുംബോം ക്ലിയര്‍ വേണ്ടേ..!!
അഞ്ചു മന്ത്രിമാര്‍ ഉണ്ടെത്രെ കേന്ദ്രത്തില്‍ നമുക്ക്.. ഇവരൊക്കെ അവടെ എന്തോ ചെയ്യുന്നു എന്നൊന്നും ചോദിയ്ക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.. അന്തം വിട്ട കൊറേ ജനങ്ങള്‍ ഇവടെ കുന്തം വിഴുങ്ങി നില്‍ക്കുന്നത് പക്ഷെ ഞാന്‍ കാണുന്നു..
ഈ മുടിഞ്ഞ മുല്ലപ്പെരിയരെങ്ങനും പൊട്ടിയാല്‍ ഒരു 10  30  ലക്ഷം ആള്‍ക്കാര്‍ മുങ്ങിതാവുമെന്നു ഞാന്‍ അറിയുന്നു..
പക്ഷെ, ഇതൊന്നും ആര്‍ക്കും വല്ല്യ കാര്യമാല്ലതവുന്നുണ്ടോ എന്ന് ഞാന്‍ പേടിക്കുന്നു.. 

അപ്പോഴാണ് എനിക്ക് സത്യം പറയാലോ പണ്ഡിറ്റ്‌ ജി നെ ഓര്മ വന്നത്.. മൂപ്പേര്‍ വിചാരിച്ചാ വല്ലതും നടക്കും.. മൂപ്പെര്‍ക്ക് മാത്രമേ ഇനി രേക്ഷിക്കനവൂ നമ്മളെ..

ഇന്നാട്ടില്‍ കാക്ക തൂറിയാല്‍ അതിന്റെ ജാതി നോക്കി സാംസ്കാരിക വിപ്ലവം നടത്തുന്ന കൊറേ അധികം വിവരം കൂടിയ ആള്‍ക്കാര്‍ ഉണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്..
അവരൊക്കെ എവടെ എന്ന് ഞാന്‍ ചോദിച്ചാല്‍ അത് അധിക പ്രസങ്ങമവും.. എനിക്കറിയാം.. പൊട്ടന്‍ എന്നാ ഒരൊറ്റ വിളിയില്‍, അല്ലെങ്കില്‍ ശുംഭന്‍ എന്നാ വിളിയില്‍ കേരളം കുലുങ്ങിയിട്റ്റ് അധികം ആയില്ല.. ഇനിയും കുലുങ്ങും.. പക്ഷെ അതൊന്നും മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഞന്‍ കണ്ടിട്ടില്ല..
ഇനി കാണുമെന്ന ആവലാതിയും എനിക്കില്ല.. കാരണം ഞാന്‍ രാഷ്ട്രീയം അറിയാത്ത ഒരു അലവലാതി ആയിപ്പോയില്ലേ...

12  അടി ഉയരത്തില്‍ മണ്ണും ചളിയും എന്ന് കേട്ട് ഞെട്ടി വിറച്ചു നില്‍ക്കുന്ന ഒരു സാധാരണ  പൌരന്റെ  കുറിപ്പ് മാത്രമാണിത്..
ഇത് കേട്ട് ആരും സ്മരതിനിരങ്ങരുത്.. കാരണം ഇതൊന്നും എന്റെ ബാപ്പാന്റെ കുടുംബത്തിനു നഷ്ട്ടം വരുത്തുന്ന കാര്യമല്ല.. !!




വാല്‍ക്കഷ്ണം :
ഇടുക്കിയില്‍ വീണ്ടും ഭൂചലനം .. പടച്ച തമ്പുരാനേ ഒന്നും സംഭവിക്കല്ലേ.. നെ മാത്രമേ ഈ ജനതയ്ക്ക് ഇനി ഉള്ളൂ..
ഒരു കോടതിയും ഇത് കാണൂല , ഒരു മന്ത്രിയും നമ്മുടെ രോദനം കേള്‍ക്കൂല.. ഒരു നേതാവും നമ്മോടു കൂടെ ഉണ്ടാവുമെന്ന് തോന്നുന്നും ഇല്ല..!!

Thursday, November 17, 2011

പെറ്റു മക്കളെ പെറ്റു ..!!

പെറ്റു മക്കളെ  പെറ്റു ..!!

പ്രിയപ്പെട്ട അളിയമ്മാരെ പെങ്ങമ്മാരെ എന്നെ ലൈന്‍ അടിക്കാന്‍ നടക്കണ സുന്ദരിമാരെ  എന്നോട് അസൂയ ഉള്ള പയ്യന്‍സേ .. 



ഇങ്ങള്‍ അറിഞ്ഞോ..?? ഞമ്മടെ ബഹ്ച്ചന്റെ മോന്‍ അച്ഛന്‍ ആയി.. ആസ്പത്രിന്റെ മുന്നില്‍ ഇന്ടയിരുന്ന സകല പത്രക്കാരും ( നമുക്ക് വേണ്ടി അവര്‍ ഈ ചെയ്യുന്ന ത്യാഗങ്ങള്‍ക്ക് ദൈവം പുണ്യം കൊടുക്കട്ടെ..!! ) മൂത്രമൊഴിക്കാന്‍ പോയെത്രെ... ഒരാഴ്ച ആയിട്ട് ആരും മൂത്രപ്പുര കണ്ടിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.. !! ഇത്രയും ദേശസ്നേഹികളായ ആള്‍ക്കാരെ നമുക്ക് എവടെന്ന് കിട്ടും..?? ആഷ് എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ബച്ചന്റെ മരുമോള്‍ സുന്ദരി ഇനിയും പെറ്റിട്ടില്ലെങ്കി നമ്മടെ ഇന്ത്യ മഹാരാജ്യം ഹൃദയം പൊട്ടി ചത്തേനെ..!!

കൊച്ചിന്റെ അച്ഛന്‍ ബച്ചന്‍ ഓന്റെ അച്ഛന്‍ ബച്ചനോട് എന്ത് പറഞ്ഞോ ആവോ, എന്തായാലും ചാനലിലെ സുന്ദരി എന്റെ മുഖത്ത് ( സത്യം എന്റെ മുഖത്ത് നോക്കി..!!) നോക്കി  പ്രേമര്‍ദ്രമായി മൊഴിഞ്ഞു .. ബച്ചന്റെ കൊച്ചന്‍ അച്ഛനായി..!! അത് പറഞ്ഞപോം അവള്‍ടെ വായിന്നു തേനും പാലും ഒഴുകി യെന്റമ്മോ..!! 

സുന്ദരി ആഷ് പെറ്റ സമയത്ത് ഗാന്ധിജി രാജ്ഘട്ടില്‍ കിടന്നു ദീര്‍ഘ നിശ്വാസം വിട്ടു എന്ന്  അല്കുല്ത് ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്തു..!! ആ കുട്ടി  പെറ്റ ഉടനെ എണീറ്റ്‌ എല്ലാരോടും ഹൈ പറഞ്ഞെത്രെ.. ഇനി നാളെ മുതല്‍ ഡാന്‍സ് പഠിക്കാന്‍ പോണം.. മറ്റന്നാള്‍ സ്റ്റണ്ട്  പഠിക്കാന്‍ പോണം.. കുട്ടിക്ക് പാകമില്ലാത്ത ജെട്ടി മേടിക്കണം.. കൊച്ചു ബച്ചന്റെ ഉത്തരവാദിത്തം കൂടിപ്പോയി.. നമ്മടെ കയിഞ്ഞു എന്ന് ആരും ആശ്വസിക്കേണ്ട..!!
ഇതൊക്കെ ശ്വാസം അടക്കിപ്പിടിച്ചു നമ്മള്‍ കാണണം.. കണ്ടു വിജയിപ്പിക്കണം..
നമ്മടെ ആഷ് അല്ലെ.. നമ്മടെ ബച്ചച്ചന്‍  അല്ലെ... ബച്ചന്ടച്ചന്‍ അല്ലെ..!!

വൈറ്റ് ഹൌസില്‍ ഇന്നലെ ഉച്ചക്ക് കഞ്ഞിക്കും പപ്പടതിനും പകരം ( മറ്റേ ടീംസ് വാല്‍ സ്ട്രീറ്റ്  അങ്ങാടി പിടിച്ചെടുത്ത കാരണം ഇപോം യുനിസെഫ്‌ കൊടുക്കാന നാല് വറ്റ് ഇട്ട കഞ്ഞി ആണല്ലോ ഒബാമന്റെ തീറ്റ..!!) ബിരിയാണി കൊടുതെത്രേ.. ഇസ്രേല്‍ 200  പലസ്തീന്‍ പിള്ളേരെ വെര്‍തെ വിട്ടെത്രേ..!!
ലിബിയയില്‍ ഗദ്ദാഫിന്റെ പേരക്കുട്ടികളെ  കൊട്ടാരത്തിലേക്ക് തിരിച്ചു  വിളിച്ചു..!! സോമാലിയയിലും ഉഗാണ്ടയിലും പിള്ളാര്‍ക്ക് ഇന്നലെ പെരുന്നാള്‍ ആയിരുന്നെത്രേ..  പാകിസ്താനില്‍ തീവ്രവാദികള്‍  ഇന്നലെ കുട്ടികള്‍ക്ക് പുതിയ എ കെ  47  കൊടുത്തു..!!

ഇനീം ഇങ്ങള്‍ ഇതൊന്നും കാണാതെ ഇവടെ ഇരുന്നാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ചേട്ടന്‍ നല്ലൊരു കുട്ടികളുടെ സില്‍മ ഇങ്ങക്കായി നിര്‍മ്മിച്ച്‌ തരും...!!


എന്തായാലും നമ്മടെ പത്രക്കാരെ .. ഇങ്ങക്ക് നന്ദി..
ഇനി ആഷ് തൂറുന്നതും ആ കുട്ടി പായയില്‍ മുള്ളുന്നതും അഭിഷേക്  സംഗതി ഒപ്പിക്കുന്നതും കൂടെ ഇങ്ങള്‍  കവര്‍ ചെയ്യുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രബുദ്ധരായ  ഈ നാട്ടുകാര്‍..

മാധ്യമ ധര്‍മം  സിന്ദാബാദ്..!!

Wednesday, November 9, 2011

ഒരു നന്ദി പ്രകാശനം

ഒരു നന്ദി പ്രകാശനം 

പെട്രോളിന്റെ വില കൂട്ടിയെത്രേ
എത്ര നന്നായി എന്നൊന്ന് ഓര്‍ത്തു നോക്കൂ...
ഇത്രെയും പ്രകൃതി സ്നേഹികളും 
പ്രജാക്ഷേമ തലപരരും ആയ ആള്‍ക്കാരെ എവടെ കിട്ടും..?

എടൊ മൂഡാ..
പെട്രോള്‍ വില കൂട്ടിയില്ലെങ്കി 
ഇന്നാട്ടില്‍ വണ്ടി കൂടൂലെ..?
ഈ കാര്‍ബണ്‍ മോനോക്സ്യ്ട് എന്ന സാധനം 
എത്ര എത്ര അതികം ഇണ്ടാകും  എന്ന് വല്ല വിവരവും ഇണ്ടോ??
ഓസോണ്‍  പാളിക്ക് ഓട്ട ഉണ്ടായാല്‍ 
അത് അടക്കാന്‍ പ്ലംബര്‍ മയമാലിക്ക് കഴിയുമോ..?
ഇല്ലല്ലോ..?

ശുംഭംമാരെ ..!!
( ജയരാജന്‍ സാറ് പറഞ്ഞ  പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥം ഉള്ള ശുംഭന്‍ !! )
ഇങ്ങക്ക് വല്ല വിവരവും ഉണ്ടോ..?
ഈ പാവപ്പെട്ട അംബാനിക്ക് കറന്റ്‌ ബില്‍ അടക്കണ്ടേ..?
വെര്‍തെ അവരെ കടത്തിലാക്കിയാല്‍
പുള്ളികള്‍ സിമ്പിള്‍ ആയി പാപര്‍ സര്‍ട്ടിഫിക്കറ്റ് ഇണ്ടാക്കി 
മുങ്ങിയാല്‍ നമ്മടെ രാജ്യത്തിന് എത്രെയ നഷ്ട്ടം..?
വല്ല വിവരവും ഉണ്ടോ..??
അവരെ ഒന്നും സഹായിക്കഞ്ഞാല്‍ പടച്ചോന്‍ എന്ത് വിചാരിക്കും..?
കരുണയുള്ളവരെ സഹായിക്കൂ..!!

പൊട്ടന്മാരെ ..!!
( പൊട്ടന്‍ എന്ന് കേട്ടാല്‍ അഭിമാന പൂരിതമാനമാകണം അന്തരംഗം..!! )
ഇങ്ങള്‍ ഇങ്ങനെ സമരം ചെയ്യാതെ...
അമേരിക്കയില്‍ ഡോള്ലെര്‍ തൂറാന്‍ പോയപ്പം 
ഈ പാവപ്പെട്ട കമ്പനികള്‍ കോടികള്‍ നഷ്ട്ടത്തിലായത്,
ഇങ്ങള്‍ കാണുന്നുണ്ടോ..?
ഇല്ലല്ലോ..?? കണ്ണില്‍ ചോര വേണം..!!
ഡോള്ലെര്‍ ഇല്ലെങ്കി കാണാമായിരുന്നു
നമ്മള്‍ടെ ജെട്ടി ഒന്ന് അലക്കാന്‍ സാബൂന്‍ മേടിക്കാന്‍ 
മലപ്പുറം അങ്ങാടി വരെ ഒന്ന് പോവാന്‍ 
ബസില്‍ ടിക്കറ്റ്‌ എടുക്കാന്‍..
ഡോളെര്‍ ഇല്ലെങ്കി എന്ത് ചെയ്യും..??


എന്നിട്ടും ഇങ്ങള്‍ ഇങ്ങനെ റോഡ്‌ അടച്ചു ഹര്‍ത്താല്‍  നടത്തിയാ
അമ്മയാണെ .. ഞങ്ങള്‍ പട്ടിണിയാവും..!!

കേന്ദ്ര സര്‍ക്കാരിന്റെ ഈ സ്നേഹത്തിനു മുന്നില്‍ 
വിനയ പുരസ്സരം,

അംബാനി മക്കള്‍ മുന്നേറ്റ കഴകം !

Tuesday, November 1, 2011





ഇന്നെത്രയാ മലയാളമാസം എന്ന് ചോദിക്കെരുത്
കാരണം ഞാന്‍ കലണ്ടര്‍ നോക്കാറില്ല
മലയാളമാസം അറിയാന്‍ കലണ്ടര്‍ നോക്കണോ എന്ന് ചോദിക്കതെടോ
ഞാന്‍ ഒരു ഇംഗ്ലീഷ് വര്‍ഷ വിശ്വാസി ആണ് !
എന്തായാലും എന്റെ അപ്പുറത്തെ കാബിനില്‍ ഇരിക്കുന്നോന്‍ ഇന്ന് 
ലുങ്കി ഉടുത്തിരിക്കുന്നു !!
ഇന്ന് ആണെത്രേ കേരളം ജെനിച്ചു വീണത്‌ !!
സത്യമായും എനിക്ക് സങ്കടം ഉണ്ട്
എന്റെ ഈ പരിശുദ്ധമായ കാലുകളല്ലാതെ,
എത്ര നല്ല ആള്‍ക്കാര്‍ ഇവടെ ഉണ്ട്..?

എന്നെ തെറി വിളിക്കല്ലേ
കുണ്ടാമണ്ടി പിടിച്ച ഓട്ടത്തിനിടയില്‍ 
നല്ലവനെയും കെട്ടവനെയും നോക്കാന്‍ എനിക്കെവടെ നേരം ?
അല്ലാതെ എനിക്കാരോടും അസൂയ ഒന്നും ഇല്ല
സത്യമായും ഇല്ല !!

എന്റെ കേരളമേ
നീ  പിറന്നിട്ടു എത്ര കൊല്ലമായി?
നിന്റെ നെഞ്ചത്ത് പരശുരാമന്‍ എറിഞ്ഞ ഒരൊറ്റ മഴു 
മാത്രേ പണ്ട് ഉണ്ടായിരുന്നുള്ളൂ
ഇന്നിപ്പം ഒരു ലോഡ് മഴു
അയ്യോ , ക്ഷെമിക്കണം !
വടിവാള്‍ കത്തി ബോംബ്‌ 
( ഞാന്‍ ഒരു നിഷ്കളങ്കന്‍ ആയതു കൊണ്ടാണോ 
എന്നെനിക്കറിയില്ല , ആയുധങ്ങളുടെ പേരൊന്നും ഞാന്‍
പഠിച്ചിട്ടില്ല , ഇതൊരു തെറ്റാണോ..? )

എന്റെ കേരളമേ,
നിന്റെ പിറന്നാളിന് എന്റെ നല്ല മനസ്സുകൊണ്ട് 
ഞാന്‍ വേണമെങ്കില്‍ ഒരു കേക്ക് മുറിച്ചു കൊള്ളാം
പക്ഷെ കഷണം കിട്ടാത്തവര്‍ എന്നെ ,
സാമ്രാജ്യത്വ ശക്തിയുടെ അടിയാളന്‍ എന്ന് വിളിച്ചു കളിയാക്കെരുത്
എനിക്ക് മുന്നില്‍ സമരം ചെയ്യെരുത് !
എനിക്കെന്തു ചെയ്യാന്‍ പറ്റും ?
എല്ലാം മോളിന്നു കിട്ടുന്നതല്ലേ
നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യ്‌ !!

എന്റെ കേരളമേ,
നിനക്ക് ഈ പിറന്നാളിന് എന്തെങ്കിലും ആഗ്രഹം ഉണ്ടോ.?
സില്മക്ക് പോകാന്‍ ആണെങ്കി ഞാനില്ല
എനിക്കും ഇല്ലേ നാണോം മാനോം 
പണ്ടിട്ടുമാര്‍ ഇങ്ങനെ വരിക്കു നിന്ന് ഗീര്‍വാനിക്കുന്നത് 
കണ്ടു വല്ല കഥയും ഉണ്ടോ നിനക്ക്..?
ജെട്ടി ഇട്ടിട്ടുന്ടെല്‍ അത് ഊരി നാണം മറക്കായ്നു
ഇതിപ്പം അതും ഇല്ലല്ലോ !!

എന്റെ കേരളമേ,
പ്രായം ആയില്ലേ.?
ഇനിയെങ്കിലും പോയി ചത്തൂടെ..?
ഇല്ലെങ്കി എന്റെ മോനെ 
(ഞാന്‍ കല്യാണം കയിച്ചിട്ടു.. ആരെങ്കിലും പെണ്ണ് തെരുഒ എന്തോ.. :(  )
ഞാന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അയക്കൂ
ഓനും ഉണ്ടാവൂലെ ടൈ കെട്ടാന്‍ ആശ..?
ലൈന്‍ അടിക്കാന്‍ കഴുത്തില്‍ കോണകം കെട്ടിയാല്‍ 
advantage ഉണ്ടെത്രെ !!
കാശുള്ലോന്‍ സുജായി
അല്ലതോന്‍ കുട്ടായി 
അതല്ലേ കഥ.. 
അപ്പോം പറഞ്ഞു വന്നത്
ഓന്‍ ഇന്സിടെ ചെയ്തു ടൈ കെട്ടി വന്നാല്‍
ഉമ്മാ ബാപ്പാ ന്നു വിളിച്ചാ ആര്ക്ക മാനക്കേട്‌..??


ഞാന്‍ എന്തായാലും ഈ അടുത്ത് ചാകും
എനിക്കും ആവുന്നെടോ ബര്‍ത്ത് ഡേ :(


നന്ദി
നമസ്കാരം 
കൂപ്പുകൈ !!