ആരാ അയലോക്കത്ത്..
ആഹ്..?
ആരായാലെന്താ ഓന് ഓന്റെ വഴി
എനിക്കു എന്റെ വഴി...
എനിക്ക് സമയമില്ലെടോ
രാവിലെ ഓടാന്‍ പോണ്ടേ..?
പ്രഷര്‍ , പ്രമേഹം..
ഞാനും ഒരു പാവം മൊതലാളി ആയിപ്പോയില്ലേ ..!
അത് കയിഞ്ഞ ആപ്പീസില്‍ പോണ്ടേ..?
(അവടെ എന്താ പണി എന്നൊന്നും ചോദിക്കെരുത്
ശമ്പളം തെരാന്‍ സര്‍ക്കാര്‍ ഇന്ടല്ലോ
പണിയൊക്കെ എടുത്തു വെറുതെ എന്തിനാ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്..? )
ആലോചിക്കാന്‍ നിന്നാ
കാടുകയറും..
എന്തേലും പണി എടുക്കനണേല്‍ ഈ ആപ്പീസില്‍ ഇങ്ങനെ വെന്നിരിക്കണോ..
വല്ല ഗള്‍ഫിലും പോയി അറബിന്റെ പിന്നാലെ നടന്നൂടെ..?
ഹല്ലാ പിന്നെ..!!
ഉച്ചക്ക് ഉറങ്ങിയില്ലെങ്കില്‍ അത് ആരോഗ്യത്തെ
ഭാധിക്കുമെന്നെ..
ഭാര്യ ഈ അടുത്ത് ആരോഗ്യ മാസികയില്‍ കണ്ടതാ..
അയിനു ശേഷം ഞാന്‍
ഉച്ചക്ക് ഉറങ്ങും
എനിക്കും നോക്കണ്ടേ എന്റെ ആരോഗ്യം..?
പിന്നെ എണീക്കും പോലെയാണ്
കാപ്പി കുടിച്ചാല്‍ ഉടനെ വീട്ടില്‍ പോകാന്‍ തോന്നും..
എന്താന്ന് അറിയുല
അത് അങ്ങനെ ആയിപ്പോയി..
വീട്ടില്‍ ചെന്നാല്‍ പിന്നെ വാര്‍ത്ത കാണണ്ടേ
മന്ത്രിമാര്‍ തൂറിയത് ഒക്കെ
നമ്മള്‍ അറിഞ്ഞില്ലെങ്കില്‍ മോശമല്ലേ
തരം കിട്ടിയാല്‍
അത് യൂറോപ്യന്‍ ക്ലോസെറ്റില്‍ ആക്കിയതിനെതിരെ
വോട്ട് ന്‍ ടോകില്‍ രണ്ടക്ഷരം രേഖപ്പെടുതണ്ടേ..?
ഇതൊക്കെ കയിഞ്ഞാ ചപ്പാത്തി തിന്നണ്ടേ..??
സത്യം ചപ്പാത്തി തിന്നാതിരുന്നാല്‍
ഭാര്യക്കതൊരു ഷെയിം കേടാണ് എന്നെ..
(എനിക്കും!!)
പറയു സോദരാ ,
എനിക്കെവിടെ ഓന്റെ നോക്കാന്‍ നേരം..??
ഒനെന്താ ഇങ്ങോട്ട് വെന്നൂടെ..??
ഹല്ലേ ,
ഇവടെ ജീവിക്കുന്നെന്റെ കഷ്ട്ടപ്പാട് എനിക്കെ അറിയൂ..
ഇതിന്റെ ഇടക്കാണ് മോന്റെ എന്ട്രന്‍സ് കോച്ചിംഗ്
ഓന് വല്ല എന്ജിനീരോ ഡോക്ടറോ ആയില്ലെങ്കി നാട്ടുകാര്‍
എന്ത് വിജാരിക്കും..?
ദേ.. ഞാനീ പറഞ്ഞ അയലോക്കക്കാരന്‍ വരെ ചോയ്ക്കൂല്ലേ..?
നിങ്ങളെന്നെ പറ.. :-/
ee odan pokunnathu aareyo kuthi paranja pole enichu thonnita :-/
ReplyDelete