കുത്തി മറിക്കാന്‍
പൊട്ടിപ്പോളിക്കാന്‍, ആരാന്റെ നെഞ്ചത്ത് കേറി
കഥകളി കളിയ്ക്കാന്‍...
ഞങ്ങക്കും ഉണ്ടൊരു ദിവസം..!!
എലിയെ പേടിച്ചു ചുട്ടു നശിപ്പിച്ചൊരു
സുന്ദര നാടും ഉണ്ടല്ലോ
ഞങ്ങക്ക്..!!
ശുംഭന്മാരും പൊട്ടന്മാരും നയിക്കുന്ന
സംഗീത കോലാഹലം നിറഞ്ഞൊരു
ആനന്ദ സഭയും ഉണ്ടല്ലോ
ഞങ്ങടെ ഭരണം നിയന്ത്രിക്കാന്‍..!!
(പറഞ്ഞു പറഞ്ഞു വിഷയം മാറിപ്പോയോ..!! )
ഹര്‍ത്താല്‍ എന്നൊരു നാള്‍ ഉണ്ട്
കല്ലേര്‍ എന്നൊരു പണിയുണ്ട്
കാറ്റൊഴിച്ചു വിടല്‍ എന്നൊരു കലയുണ്ട്
നമുക്ക് "മലയാലമെന്നൊരു" നാടുണ്ട്..!!
ജോലി ചെയ്തു ബോര്‍ അടിക്കുമ്പോള്‍
അവധി തരാത്ത ബോസ്സിന്റെ
മുഖത്ത് നോക്കി ഞാന്‍ വേരൂല എന്ന് പറയാന്‍ എനിക്ക് ധൈര്യം
തന്ന ഞങ്ങടെ സൊന്തം ദിവസം..!!
മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍
മൂടാവന്‍ സാധനം അടിച്ചു കിടന്നുറങ്ങാന്‍
എന്തും കത്തിക്കാന്‍
എന്തും തല്ലിപ്പൊളിക്കാന്‍
ചുരുക്കത്തില്‍ അടിച്ചു പൊളിക്കാന്‍
ഞങ്ങക്ക് മാത്രം
ഞങ്ങടെ ഹര്‍ത്താല്‍..!!
ഓര്‍ത്താല്‍ ഹര്‍ത്താല്‍ ഒരു
എത്തും പിടിയും കിട്ടാത്ത കൂടോത്രം..
എതിര്‍ത്താലോ നമ്മടെ നെഞ്ചിന്‍ കൂട്
തകര്‍ക്കും സ്വാതന്ത്ര്യം..!!
--
Ishttayyiiii....:D :P
ReplyDelete