പണ്ഡിറ്റ് ജി രക്ഷിക്കൂ !!
മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ ജനങ്ങളില്‍ എത്തിക്കാന്‍ ബഹുമാനപ്പെട്ട സന്തോഷ് പണ്ഡിറ്റ് സാറിനോട് ഈ അവസരത്തില്‍ ഞാന്‍ അഭ്യര്തിക്കുകയാണ്.!
മുല്ലപ്പെരിയാര്‍ എന്ന് കേട്ടാല്‍ മൈന്‍ഡ് ചെയ്യാത്ത വിവരം കൂടിയ ഈ സമൂഹത്തിലേക്കു ഇതല്ലാതെ എനിക്ക് വേറെ മാര്‍ഗമില്ല.. pixel വാല്യൂ കൂടിയ മൊബൈല്‍ ഫോണ്‍ തിരഞ്ഞു നടപ്പനെത്രേ ചില കൂട്ടര്‍.. ഇതൊക്കെ മൊബൈലില്‍ പകര്തുംബോം ക്ലിയര്‍ വേണ്ടേ..!!
അഞ്ചു മന്ത്രിമാര്‍ ഉണ്ടെത്രെ കേന്ദ്രത്തില്‍ നമുക്ക്.. ഇവരൊക്കെ അവടെ എന്തോ ചെയ്യുന്നു എന്നൊന്നും ചോദിയ്ക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.. അന്തം വിട്ട കൊറേ ജനങ്ങള്‍ ഇവടെ കുന്തം വിഴുങ്ങി നില്‍ക്കുന്നത് പക്ഷെ ഞാന്‍ കാണുന്നു..
ഈ മുടിഞ്ഞ മുല്ലപ്പെരിയരെങ്ങനും പൊട്ടിയാല്‍ ഒരു 10 30 ലക്ഷം ആള്‍ക്കാര്‍ മുങ്ങിതാവുമെന്നു ഞാന്‍ അറിയുന്നു..
പക്ഷെ, ഇതൊന്നും ആര്‍ക്കും വല്ല്യ കാര്യമാല്ലതവുന്നുണ്ടോ എന്ന് ഞാന്‍ പേടിക്കുന്നു..
അപ്പോഴാണ് എനിക്ക് സത്യം പറയാലോ പണ്ഡിറ്റ് ജി നെ ഓര്മ വന്നത്.. മൂപ്പേര്‍ വിചാരിച്ചാ വല്ലതും നടക്കും.. മൂപ്പെര്‍ക്ക് മാത്രമേ ഇനി രേക്ഷിക്കനവൂ നമ്മളെ..
ഇന്നാട്ടില്‍ കാക്ക തൂറിയാല്‍ അതിന്റെ ജാതി നോക്കി സാംസ്കാരിക വിപ്ലവം നടത്തുന്ന കൊറേ അധികം വിവരം കൂടിയ ആള്‍ക്കാര്‍ ഉണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്..
അവരൊക്കെ എവടെ എന്ന് ഞാന്‍ ചോദിച്ചാല്‍ അത് അധിക പ്രസങ്ങമവും.. എനിക്കറിയാം.. പൊട്ടന്‍ എന്നാ ഒരൊറ്റ വിളിയില്‍, അല്ലെങ്കില്‍ ശുംഭന്‍ എന്നാ വിളിയില്‍ കേരളം കുലുങ്ങിയിട്റ്റ് അധികം ആയില്ല.. ഇനിയും കുലുങ്ങും.. പക്ഷെ അതൊന്നും മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഞന്‍ കണ്ടിട്ടില്ല..
ഇനി കാണുമെന്ന ആവലാതിയും എനിക്കില്ല.. കാരണം ഞാന്‍ രാഷ്ട്രീയം അറിയാത്ത ഒരു അലവലാതി ആയിപ്പോയില്ലേ...
12 അടി ഉയരത്തില്‍ മണ്ണും ചളിയും എന്ന് കേട്ട് ഞെട്ടി വിറച്ചു നില്‍ക്കുന്ന ഒരു സാധാരണ പൌരന്റെ കുറിപ്പ് മാത്രമാണിത്..
ഇത് കേട്ട് ആരും സ്മരതിനിരങ്ങരുത്.. കാരണം ഇതൊന്നും എന്റെ ബാപ്പാന്റെ കുടുംബത്തിനു നഷ്ട്ടം വരുത്തുന്ന കാര്യമല്ല.. !!
വാല്‍ക്കഷ്ണം :
ഇടുക്കിയില്‍ വീണ്ടും ഭൂചലനം .. പടച്ച തമ്പുരാനേ ഒന്നും സംഭവിക്കല്ലേ.. നെ മാത്രമേ ഈ ജനതയ്ക്ക് ഇനി ഉള്ളൂ..
ഒരു കോടതിയും ഇത് കാണൂല , ഒരു മന്ത്രിയും നമ്മുടെ രോദനം കേള്‍ക്കൂല.. ഒരു നേതാവും നമ്മോടു കൂടെ ഉണ്ടാവുമെന്ന് തോന്നുന്നും ഇല്ല..!!
No comments:
Post a Comment