ഒരു നന്ദി പ്രകാശനം
പെട്രോളിന്റെ വില കൂട്ടിയെത്രേ
എത്ര നന്നായി എന്നൊന്ന് ഓര്‍ത്തു നോക്കൂ...
ഇത്രെയും പ്രകൃതി സ്നേഹികളും
പ്രജാക്ഷേമ തലപരരും ആയ ആള്‍ക്കാരെ എവടെ കിട്ടും..?
എടൊ മൂഡാ..
പെട്രോള്‍ വില കൂട്ടിയില്ലെങ്കി
ഇന്നാട്ടില്‍ വണ്ടി കൂടൂലെ..?
ഈ കാര്‍ബണ്‍ മോനോക്സ്യ്ട് എന്ന സാധനം
എത്ര എത്ര അതികം ഇണ്ടാകും എന്ന് വല്ല വിവരവും ഇണ്ടോ??
ഓസോണ്‍ പാളിക്ക് ഓട്ട ഉണ്ടായാല്‍
അത് അടക്കാന്‍ പ്ലംബര്‍ മയമാലിക്ക് കഴിയുമോ..?
ഇല്ലല്ലോ..?
ശുംഭംമാരെ ..!!
( ജയരാജന്‍ സാറ് പറഞ്ഞ പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥം ഉള്ള ശുംഭന്‍ !! )
ഇങ്ങക്ക് വല്ല വിവരവും ഉണ്ടോ..?
ഈ പാവപ്പെട്ട അംബാനിക്ക് കറന്റ് ബില്‍ അടക്കണ്ടേ..?
വെര്‍തെ അവരെ കടത്തിലാക്കിയാല്‍
പുള്ളികള്‍ സിമ്പിള്‍ ആയി പാപര്‍ സര്‍ട്ടിഫിക്കറ്റ് ഇണ്ടാക്കി
മുങ്ങിയാല്‍ നമ്മടെ രാജ്യത്തിന് എത്രെയ നഷ്ട്ടം..?
വല്ല വിവരവും ഉണ്ടോ..??
അവരെ ഒന്നും സഹായിക്കഞ്ഞാല്‍ പടച്ചോന്‍ എന്ത് വിചാരിക്കും..?
കരുണയുള്ളവരെ സഹായിക്കൂ..!!
പൊട്ടന്മാരെ ..!!
( പൊട്ടന്‍ എന്ന് കേട്ടാല്‍ അഭിമാന പൂരിതമാനമാകണം അന്തരംഗം..!! )
ഇങ്ങള്‍ ഇങ്ങനെ സമരം ചെയ്യാതെ...
അമേരിക്കയില്‍ ഡോള്ലെര്‍ തൂറാന്‍ പോയപ്പം
ഈ പാവപ്പെട്ട കമ്പനികള്‍ കോടികള്‍ നഷ്ട്ടത്തിലായത്,
ഇങ്ങള്‍ കാണുന്നുണ്ടോ..?
ഇല്ലല്ലോ..?? കണ്ണില്‍ ചോര വേണം..!!
ഡോള്ലെര്‍ ഇല്ലെങ്കി കാണാമായിരുന്നു
നമ്മള്‍ടെ ജെട്ടി ഒന്ന് അലക്കാന്‍ സാബൂന്‍ മേടിക്കാന്‍
മലപ്പുറം അങ്ങാടി വരെ ഒന്ന് പോവാന്‍
ബസില്‍ ടിക്കറ്റ് എടുക്കാന്‍..
ഡോളെര്‍ ഇല്ലെങ്കി എന്ത് ചെയ്യും..??
എന്നിട്ടും ഇങ്ങള്‍ ഇങ്ങനെ റോഡ് അടച്ചു ഹര്‍ത്താല്‍ നടത്തിയാ
അമ്മയാണെ .. ഞങ്ങള്‍ പട്ടിണിയാവും..!!
കേന്ദ്ര സര്‍ക്കാരിന്റെ ഈ സ്നേഹത്തിനു മുന്നില്‍
വിനയ പുരസ്സരം,
അംബാനി മക്കള്‍ മുന്നേറ്റ കഴകം !
No comments:
Post a Comment