Thursday, December 1, 2011


ശൂന്യത 


വിരല്‍ മുറിഞ്ഞപ്പോള്‍ 
അറ്റത്തെ ചോരത്തുള്ളികള്‍ തിളങ്ങുന്നത് കാണാന്‍
ഞാന്‍ കണ്ണ് തുറന്നില്ല..

യാത്ര പറഞ്ഞു സ്വപ്‌നങ്ങള്‍ പോയപ്പോള്‍
യാത്ര പറയാനായ് 
ഞാന്‍ കൈകള്‍ ഉയര്‍ത്തിയില്ല..

നഗ്നമായ തുടകള്‍ കാണിച്ചു 
നിശാസുന്ദരിമാര്‍ മാദക നൃത്തം ആടിയപ്പോള്‍
ഞാന്‍ ജീവനോടെ ഇരുന്നില്ല..

എന്റെ മയ്യിത്ത് പുതപ്പിച്ച 
കഫന്‍ തുണിയുടെ നിറം വെളുപ്പാണോ എന്ന് നോക്കാനും
ഞാന്‍ കണ്ണ് തുറന്നില്ല..

--

No comments:

Post a Comment