എന്റെ പ്രണയലേഖനങ്ങള്‍ 1
എന്റെ വിരലുകളില്‍
നീ തോടുന്നുവോ..
എന്റെ വരികളെ
നീ തലോടുന്നുവോ..
ഞാന്‍ തേടിയ
എന്റെ പ്രണയിനിയെ
ഒളിപ്പിക്കുന്നുവോ..?
അലതല്ലിയടുക്കും തിരയെന്ന പോല്‍
പ്രനയമെന്നില്‍ നിറയുന്നു..
ഇനിയും തേടുന്നു ഞാന്‍
ഒരു ഭിക്ഷാംദേഹിയായ്..
വായിച്ചു തളര്ന്നയെന്‍
കവിതകള്‍ക്കിടയില്‍
കൊതി പറിച്ചുവോ
മഞ്ഞു വീണു കുതിര്‍ന്ന-
യെന്‍ പ്രണയ ലേഖനങ്ങളെ..
മാഞ്ഞു പോകാതെ ,
ഞാന്‍ കാത്ത കിനാക്കളെ
ഓര്‍ത്തു, നിറഞ്ഞു
മിഴികള്‍..
ഇനിയും പിറക്കാത്ത
എന്റെ പ്രണയമേ..
ഈ ഗര്‍ഭ വേദന
അസഹനീയമല്ലോ...
നീ പെറ്റു വീഴുമ്പോള്‍
കാത്തിരിക്കും ഞാന്‍
എന്റെ വിറയ്ക്കുന്ന
കൈകളില്‍
മുറുക്കിപ്പിടിച്ച
പ്രണയ ലേഖനവുമായ്...!!
No comments:
Post a Comment