അറിയാതെ ഞാന്‍ അലിഞ്ഞു ചേര്‍ന്നു
പ്രണയമേ നിന്റെ മടിത്തട്ടില്‍..
പറയാതെ നീ എന്നോട് പറഞ്ഞു
"നീ ഇല്ലാതെ ഞാനില്ല" ..
സോപ്നങ്ങളില്‍ നീ എന്നെ പുണര്‍ന്നു
ഞാന്‍ കണ്ണടച്ച് കിടന്നു, ഉണര്‍ന്നിട്ടും..
ഓര്‍മകളില്‍ എവിടെയോ നീ എന്നെ നോക്കി ചിരിച്ചു
എന്റെ മനസ്സ് കരഞ്ഞു, നിനക്കായ്
വരകളില്‍ നിന്നെ ഞാന്‍ തിരഞ്ഞു
ഒരിക്കലെങ്കിലും നീ കാന്‍വാസ് വിട്ടു എന്നെ പുല്കുമെന്നു ആശിച്ചു..
പ്രണയമേ,
നിന്നില്‍ ഇനിയും ഇടമുണ്ടെങ്കില്‍ തെരുമോ,
എനിക്കും ഇത്തിരി ..!!
No comments:
Post a Comment