Monday, December 26, 2011

ഞാന്‍ ഗോളി ആയ കഥ !

ഞാന്‍ ഗോളി ആയ കഥ !

ഒരാളും പെട്ടെന്ന്  ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റു കണ്ണുംതിരുമ്മി  ഗോളി ആയി നിന്നതായി എന്റെ അറിവില്‍ ഇല്ല. ഇനി അഥവാ ഉണ്ടെങ്കില്‍ ആ അസാമാന്യ പ്രതിഭകള്‍ക്ക് ഈ അവസരത്തില്‍ കൂപ്പു കൈ. !

ഞാന്‍ എന്തായാലും അങ്ങനെ ചാടിവെന്നു  "ഡാ പന്നികളെ ഞാനൊരു ഗോളി ആവുന്നു" എന്ന് പറഞ്ഞു ഗോളി ആയതല്ല. പടി പടി ആയി വളര്‍ന്നു വന്നു ഒരു ഭയനകരമായ ഗോളി ആയതാണ്.. ( സത്യം.. ഇങ്ങളെല്ലാരും വിശ്വസിക്കണം.. എന്റെ ഒരു സമാധാനത്തിനു വേണ്ടി എങ്കിലും..!! )

പണ്ട് പണ്ട് ഒരു പത്തു പതിനഞ്ചു കൊല്ലം മുന്നേ നടന്ന കഥയാണ്. അന്നും പക്ഷെ സംഗതി കളര്‍ അയിനു സിനിമ ഒക്കെ.. ഇല്ലെങ്കി ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കഥ പറയാന്‍ എനിക്കും ഭാഗ്യം കിട്ടിയേനെ..

രണ്ടു ചായപീടിക.. ( ഒരു പീടികയിലെ കടം എഴുതുന്ന ബുക്ക്‌ നിറഞ്ഞു അവടത്തെ കടക്കാരന്‍ പോക്കും എന്നാവുമ്പോള്‍ അപ്പുറത്തെ കടയില്‍ മാത്രം കയറുക എന്നൊരു തന്ത്രപരമായ സമീപനം സ്വീകരിച്ചു വന്നിരുന്ന എന്റെ നല്ലവരായ നാട്ടുകാര്‍ ഉള്ളത് കൊണ്ട് രണ്ടു പീടികയിലും പറ്റു ബുക്ക്‌ ശബ്ദതാരാവലി ന്റെ ബൂകിനെക്കളും കട്ടി കൂടിയ സാധനം ആയിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്..!) ഒരു ടൈലര്‍  ഷാപ് .. ഒരു മുസ്ലിം പള്ളി.. ഒരു നൂറോ നൂറ്റമ്പതോ കുടുംബങ്ങള്‍.. ....... ഇത്രേം ആയാല്‍ എന്റെ ഗ്രാമം ആയി.. ഓ, പറയാന്‍ മറന്നു.. നാട്ടുകര്ടെയും അയല്‍ നാട്ടുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ( വെള്ളമടി )ക്കായി സര്‍ക്കാര്‍ പണിതു കൊടുത്ത ഒരു സുന്ദരന്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്റെര്‍ കൂടെ ഉണ്ട്.. (ഇപ്പൊ സംഗതി നന്നായി.. അവടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരം ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ അസ്വസ്ഥരാണ് എന്നൊരു IB  റിപ്പോര്‍ട്ട് ഉണ്ട്..!)

സ്കൂളില്‍ പോവനായിട്ടു മദ്രസ്സ (മത പഠനശാല ) അഞ്ചാം ക്ലാസ്സില്‍ നിര്തിയതോണ്ട് വ്യ്കിട്ടു പള്ളിയില്‍ ദര്സ് നു പറഞ്ഞയക്കുംയിരുന്നു എന്നെ. പള്ളിയിലുള്ള കൊതുകുകളെ വേട്ടയാടുന്ന പണി ആയതിനാല്‍ എനിക്കും സന്തോഷമായിരുന്നു പോകാന്‍....

വ്യ്കിട്ടു  കളിയ്ക്കാന്‍ ഞാനും എല്ല്ര്ടെയും കൂടെ വടക്കേലെ തൊടികയില്‍ കളിയ്ക്കാന്‍ പോകും.. മര്യാദക്ക് പന്ത് തട്ടാന്‍ വയ്യാത്ത എന്നെ ഇവമ്മാര്‍ പിടിച്ചു ഗോളി നിര്‍ത്തും.. കഷ്മലന്മാര്‍ക്ക് അറിയുമോ എന്റെ ഗോള്‍ അടിക്കാനുള്ള ആഗ്രഹം..??  ഇറ്റാലിയ ലോകകപ്പില്‍ മറഡോണ കളിച്ച കളി ഉപ്പാന്റെ കൂടെ ഇരുന്നു കണ്ട ആവേശത്തില്‍ ഗോള്‍ അടിക്കാന്‍ കണ്ടത്തില്‍ ഇറങ്ങിയാല്‍ ഈ ബാടുക്കൂസുകള്‍ എന്നെ പിന്നേം പിന്നേം പിടിച്ചു ഗോളി നിര്‍ത്തി.. 
പോസ്റ്റ്‌ എന്ന് പറയുന്ന ഇടതും വലതും ഉള്ള വെട്ടുകല്ലുകളെ നോക്കി ഞാന്‍ സങ്കടപ്പെട്ടിരിക്കും.. ഒരു പാവം ഗോളിയുടെ ദീനരോദനങ്ങള്‍ കേള്‍ക്കാന്‍ അന്നും ഇന്നും ആരും ഉണ്ടായിട്ടില്ല മറ്റൊരു ഗോളി അല്ലാതെ.. !!ഉപ്പ ഫോറിന്‍ പോയി വന്നപ്പോള്‍ കൊണ്ട് വന്ന അര്‍ജെന്റീന യുടെ ജേഴ്സി ഇട്ടു കളിയ്ക്കാന്‍ ഇറങ്ങിയപ്പോഴും കഥ അങ്ങനെ തന്നെ..:(

അര്‍ജെന്റീന യുടെ പത്താം നമ്പര്‍ ജേഴ്സി ഇട്ടു ഞാന്‍ ഗോളി നിന്ന കഥ മറഡോണ എങ്ങാനും അറിഞ്ഞാല്‍.. .....  ..............................,
എനിക്ക് സങ്കടം അടക്കാനായില്ല.. എന്നാലും കളി തീരാതെ ഗോളി എങ്ങനെ കളി നിര്‍ത്തി പോകും..?? അവടെയും നിരാലംബനായ ഗോളി അല്ലാത്ത ആര്‍ക്കു വേണേലും എപ്പോ വേണേലും കളി നിര്‍ത്തി പോകാമായിരുന്നു..
ഇതൊക്കെ ആരോട് പറയാന്‍.. ..., സമൂഹത്തിലെ ഈ ഗോളി  - കളിക്കാരന്‍ വേര്‍തിരിവിനെതിരെ പടപൊരുതാന്‍ അന്ന് തൊട്ടേ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു..

അങ്ങനെ ഒരു ദിവസം കളിക്കാന്‍ ചെന്നപ്പോള്‍ അവടെ മുതിര്‍ന്നവര്‍ക്ക് ഗോളി നിക്കാന്‍ ആളില്ലാതെ നില്‍ക്കുന്നുണ്ടായിരുന്നു .. എന്നിലെ കളിക്കാരന്‍ അന്നേരം ബുദ്ധി പ്രയോഗിച്ചു.. ഈ കഷ്മലന്മാരായ എന്റെ കളിക്കാര്‍ ആരും ഇന്നേ വരെ മുതിര്‍ന്നവരുടെ കൂടെ കളിച്ചിട്ടില്ല.. ഇതാ എനിക്ക് ഒരു അവസരം വന്നിരിക്കുന്നു..!!
ഞാന്‍ ഓടിക്കേറി ഗോളി നിന്നു.. ഇടക്ക് പുറംതിരിഞ്ഞു കഷമാലന്മാരായ എന്റെ കളിക്കാരെ നോക്കി നെഞ്ചു വിടര്‍ത്തി നിന്നു..ഇടയ്ക്കു കൊഞ്ഞനം കുത്തി.. ഞാന്‍ അഹങ്കാരത്തോടെ പറഞ്ഞു.. " കണ്ടോടെയ് ഞാന്‍ വല്ല്യോര്‍ അംഗീകരിച്ച ഗോളി ആണ്.." (ഇങ്ങളെ പോലെ ലോക്കല്‍ കളിക്കാരനല്ല ഇനി മുതല്‍ എന്ന് ആത്മഗതം ചെയ്തു..)

അന്ന് മുതല്‍ ഞാന്‍ ഒരു ഭയാനക ഗോളി ആയി.. 

"ഗോളുകള്‍ ഗോളുകള്‍ സര്‍വത്ര..
തുള്ളി തടുക്കാനില്ലെത്രേ.."



No comments:

Post a Comment