കുറച്ചു കുത്തിവരകള്‍
PELE
എന്നെ കോരിത്തരിപ്പിച്ച കാല്‍പന്തു മാന്ത്രികന്‍ ..
(ഞാന്‍ കളി കണ്ടിട്ടില്ല മൂപ്പിലാന്റെ എന്നാലും മൂപ്പിലാന്‍ ഒരു ഭീഗര കളിക്കാരന്‍ തന്നെയാണ് ബോസ്സ്..!! )
MARADONA
ആശാന്‍ എന്ത് കുണ്ടാമാണ്ടിതരം കാണിച്ചാലും ആശാനെ മനസ്സിന്നു കളയാന്‍ തോന്നുല.. 94 ലോക കപ്പില്‍ ആശാന്‍ പുറത്തു പോയ വാര്‍ത്ത കേട്ട് കുഞ്ഞായിരുന്ന ഞാന്‍ കരഞ്ഞു പോയിട്ടുണ്ട്..
ചത്താലും ചാവൂല ഈ പിശാശു...!!
RONALDINHO
കാണാന്‍ വല്ല്യ ഗ്ലാമര്‍ ഇല്ലാത്ത കളിക്കാരെ എനിക്ക് പണ്ട് ഇഷ്ട്ടം ഇണ്ടായിരുന്നില്ല
..
പുള്ളിക്കാരന്‍ വരുന്ന വരേയ്ക്കും..!!
CARLOS TEVES
ആര് എന്ത്.. ഇനി മാന്സിനി തന്നെ വന്നു പോടാ പന്നി എന്ന് പറഞ്ഞാലും ആശാന്‍ നെഞ്ച് വിരിച്ചു കണ്ടത്തില്‍ ഇറങ്ങും
ആക ഒരു പൂട്ടാണ് പിന്നെ..
നല്ല ഒന്നാന്തരം പൂട്ടുകാള ആണ് മൂപ്പര്‍..
കച്ചറ..!!
ROONEY
മോകളില്‍ കാണുന്ന ടെവസ് ആശാന്റെ ഉസ്താദ്..
കച്ചറ കളിക്കാനും ഗോള്‍ അടിക്കാനും പടച്ചോന്‍ പടച്ചു വിട്ട യന്ത്രം..
ഫെര്‍ഗുസന്റെ സൊന്തം കുണ്ടന്‍..!!
MESSI
ആശാനെ കണ്ടാല്‍ എനിക്ക് പരല്‍ മീനിനെയാ ഓര്മ വരിക.
പാവം.. വല്ല്യ കച്ചറ ക്കൊന്നും നിക്കൂല ..
പന്ത് കിട്ടിയാ ഗോള്‍ അടിക്കും മിണ്ടാതെ പോരും..
പക്ഷെ ഇങ്ങോട്ട് ബ്യൂണസ് അയേഴ്സില്‍ എത്തിയാ ഓന്റെ സൊഭാവം മാറും.. കണ്ടത്തിലും പൊറത്തും മിണ്ടാപൂച്ച...
സൊന്തം നാട്ടില് വന്നാ ചെക്കന് നാണം കൂടും.. !!
OLIVER KAHN
പുലി.. വെറും പുലി അല്ല ക്രൂരനായ പുലി..
ഇങ്ങള്‍ ഇനി റോക്കറ്റില്‍ ഇട്ടു പന്ത് പോസ്റ്റിലേക്ക് വിട്ടാലും പുള്ളിക്കാരന്‍ ഒരൊറ്റ നോട്ടം നോക്കിയാ പന്ത് ആശാന്റെ കൈയില്‍ പുഷ്പം പോലെ..
ശോ.. ആശാനെ ..!!
DAVID VILLA
ചെക്കന്‍ കൊള്ളാട്ടോ..!!
DAVID BECKHAM
ആശാന്റെ ഫ്രീ കിക്ക് കണ്ടാല്‍ മൂപ്പിലാന്‍ എങ്ങനെയാണു മറ്റേ പുള്ളിക്കാരീനെ വളച്ചേ എന്ന് ആര്ക്കും മനസ്സിലാവും..
ചൊങ്കന്‍ ..!!
CRISTIANO RONALDO
എനിക്കിഷ്ടല്ല ഈ സഖാവിനെ ..
പറഞ്ഞിട്ടെന്തു കാര്യം .. പുള്ളിക്കാരന്‍ പൊരിഞ്ഞ കളിയാണ് ഇഷ്ട്ടോ ..!!!
(ഇത് റൊണാള്‍ഡോ ആണ്.. മനസ്സിലാവാത്തോർ ഈ വരികളില്‍ നോക്കിയാല്‍ ഞാന്‍ എഴുതിയത് കാണാം !! )
ROGER FEDERER
വല്ല്യ പുള്ളിയാ...
വല്ല്യ നാണക്കാരനും.. ടെന്നീസ് കളിയ്ക്കാന്‍ ഇറങ്ങിയ പുള്ളി പുലിയാണ് കേട്ടോ..!!
CARLOS PUYOL
നല്ല കളിയാണ് പുള്ളിക്കാരന്.. റയല്‍ എന്ന് കേട്ടാല്‍ കലിപ്പും..
RONALDO
പല്ലന്‍.. ..എനിക്ക് ഇഷ്ട്ടല്ല ആശാനെ.. പറഞ്ഞിട്ടെന്തു കാര്യം..
പെനാല്‍ടി ബോക്സില്‍ പന്ത് കിട്ടിയാ പുള്ളിക്കാരന്‍ അത് വലയിളക്കും..
പെണ്ണുങ്ങളെ കണ്ടാ മനസ്സും..!!
DIDIER DROGBA
കാപ്പിരി ക്കുട്ടന്‍ .. കച്ചറ.. ഗോള്‍ അടിയന്‍ പരുന്തു...
എനിക്ക് വയ്യ.. ആളൊരു മൊതലാണ്.. സത്യം..!!
EDWIN VAN DER SAAR
മൂക്ക് നീണ്ട കാവല്‍ക്കാരന്‍... പ്രായമല്ല ഗോളിയുടെ പ്രകടനത്തിന്റെ അടിസ്ഥാനം എന്ന് ഞമ്മന്റെ മോകത്തു നോക്കി അളിയന്‍ കുത്തി കുത്തി പറഞ്ഞു...
ദേ, ഇപ്പോം നിര്‍ത്തി പരിപാടി.....!!
No comments:
Post a Comment