തറവാടി
Wednesday, October 15, 2014
Wednesday, April 23, 2014
Monday, March 31, 2014
പ്രവാസി
പ്രവാസി ആയത് ഞാൻ ആയിരുന്നില്ല
എന്റെ കിനാക്കളുടെ ആത്മാവ് ആയിരുന്നു
അവ എനിക്ക് കുറിപ്പുകൾ അയക്കാറുണ്ട്
പ്രവാസത്തിന്റെ വേദനകളെ
അതിൽ നന്നായി പറയാറുണ്ട് .
ഞാൻ അവയെ കണ്ടു
വിരഹ വേദനയിൽ പുളഞ്ഞു പോവാറുണ്ട് .
തിരിച്ചു പറയാൻ എനിക്ക് കിനാക്കൾ ഇല്ല
ഞാൻ എണ്ണി മേടിക്കുന്ന പൈസ അല്ലാതെ.
ഇനി ഞാൻ മടങ്ങുമ്പോൾ
അവയും എന്നോട് വിരഹത്തിന്റെ വേദന
പറയുമായിരിക്കും..!
Thursday, March 27, 2014
Wednesday, March 26, 2014
Wednesday, November 20, 2013
ചില നല്ല വാക്കുകളുടെ പോസ്റ്റ്‌മാർട്ടം ..!
സ്നേഹം
"അയ്യേ , എന്തോന്നാടെയ് നാണക്കേട്...!"
സാഹോദര്യം
"ചെറ്റത്തരം...!"
പൌരുഷം
"ചുമ്മാ ഒരു പെണ്ണിനെ പീഡിപ്പിച്ചു കാണിക്കെടോ ..!"
പ്രണയം
"മൊബൈൽ ക്യാമറയിൽ പോരെ..?"
കിനാവ്
"മരിച്ചു കിടക്കുന്ന മനുഷ്യത്വത്തിന്റെ ചിത്രം കണ്ടോളൂ.."
മനുഷ്യത്വം
"എവിടെ മനുഷ്യർ..?"
സന്തോഷം
"നില്ക്കൂ ഞാനിച്ചിരി കഞ്ചാവ് വലിച്ചു വരാം.."
ജീവൻ
"എന്റെതല്ലെങ്കിൽ എനിക്കെന്തിനാടോ..?"
Thursday, September 5, 2013
Thursday, August 22, 2013
Tuesday, August 13, 2013
അവഗണനയുടെ അര്ജുന അവാർഡ് ..
അർജുന അവാര്ഡ് പ്രഖ്യാപിച്ചു . പതിവ് പോലെ ടോം ജോസഫ് എന്നാ ഇന്ത്യൻ വോളിയുടെ അഭിമാന താരം വീണ്ടും ശശിയായി .. എവിടെയാണ് പിഴച്ചത് ..? നീണ്ട ഒന്പത് കൊല്ലം അര്ജുന അവര്ടിന്റെ പടിവാതിൽക്കലെത്തി തഴയപ്പെടുമ്പോൾ രാജ്യത്തിന് വേണ്ടി ഒരുപാടോഴുക്കിയ ആ വിയര്പ്പ് തുള്ളികൾക്ക് ആര് ഉത്തരം പറയും..? . ഒരു മഹത്തായ കായിക താരത്തിനെ ഇങ്ങനെ തളർത്തുന്നത് നല്ലൊരു കായിക സമസ്കാരത്തിന് ഭൂഷണമല്ല .
പതിനഞ്ചിലേറെ വര്ഷം രാജ്യത്തിനും കേരളത്തിനും ജെഴ്സിയണിഞ്ഞ ടോംകോഴിക്കോട് തോട്ടില്പാലത്തെ ജോസെഫിന്റെയും എലിക്കുട്ടിയുടെയും മകനാണ് . 97 ൽ ഇനിടാൻ ജൂനിയർ ടീമിലും 99 ഇൽ സീനിയര് ടീമിലും ഇടം കണ്ടെത്തിയ ടോം പിന്നീട് ജിമ്മി ജോർജ്ജിന് ഹ്ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച അറ്റാക്കെറായി മാറിയത് ചരിത്രം.. 2 ഏഷ്യൻ ഗെയിംസ് , 4 ഏഷ്യൻ ചമ്പ്യൻഷിപ്പ് , ലോക ചമ്പ്യൻഷിപ്പ് യോഗ്യത മത്സരങ്ങൾ .. ടോമിന്റെ മുന്നിലെ നേട്ടങ്ങൾ ഒട്ടേറെ . നിരവധി തവണ രാജ്യത്തെ നയിച്ചിട്ടുള്ള ടോം അന്താരാഷ്ട്ര വോളിയിൽ സുദീര്ഘമായ അനുഭവ സമ്പത്തുള്ള താരമാണ് .കേരളം നാലാം കിരീടം ഉയര്ത്തിയ ജൈപൂരിൽ ടോമിന്റെ കരുത്തുറ്റ കരങ്ങളായിരുന്നു താങ്ങ് .
അത്യന്തം നിരാശാജനകമായ ഈ തീരുമാനത്തെ അങ്ങേയറ്റം പുച്ച്ചതോടെ അവഗണിക്കുന്നു . ടോം നിങ്ങൾ ഞങ്ങൾ കായിക പ്രേമികളുടെ മനസ്സിലെ അർജുനൻ ആണ് ..! ഈ നശിച്ച വ്യവസ്ഥിതിയുടെ കാൽക്കൽ വയ്ക്കാത്ത ആ നട്ടെല്ലാണ് ഞങ്ങളുടെ അഭിമാനം ..!
പിന്നിലൂടെ :- കവിത ചാഹൽ (ബൊക്സിങ്ങ് ), രൂപേഷ് സാഹ ( സ്നൂക്കെർ ) , അഭിജിത്ത് ഗുപ്ത ( ചെസ്സ് ), രാജ്കുമാരി രാത്തോഡ് ( ഷൂട്ടിങ്ങ് ), നേഹ രതി ( ഗുസ്തി ), ധര്മെന്ദർ ദലാൽ ( ഗുസ്തി ), അമിത് കുമാര് സരോഹ ( അത്ലറ്റിക്സ് ) എന്നിവരോക്കെയാണ് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരം നേടിയ താരങ്ങൾ.. എന്തെരോ എന്തോ ..!!!
Monday, August 12, 2013
കവിത
ചവിട്ടു പടികളിൽ ചോരത്തുള്ളികൾ
എന്നെ നോക്കി അട്ടഹസിച്ചു
ചുവന്ന ഒരു കൈ
എന്റെ കഴുത്ത് ഞെരിച്ചു ..
ഞാൻ അറിയാതെ പുഞ്ചിരിച്ചു ,
വേദന കൊണ്ട് ആർത്തു ചിരിച്ചു
എന്റെ കൂടെ അവയും ..
കൂടില്ലാതെ അലഞ്ഞ
കിനാക്കൾ എന്നോട് കൊഞ്ഞനം കുത്തി
കറുപ്പിന്റെ ഇടനാഴികൾ
എന്റെ നേരെ ആർത്തലച്ചു വന്നു ..
ഞാൻ ,
കവിതയെടുത്തു കീറിക്കളഞ്ഞു
സ്വസ്ഥം , സുഖം ..!
Subscribe to:
Posts (Atom)