ഞാൻ അവരിൽ ഒരാളായിരുന്നു
ഞാൻ അവരുടെ കൂടെ ആക്രോശിച്ചിരുന്നു
അവരുടെ പോലെ ആനന്ദ നിർവൃതി അടഞ്ഞിരുന്നു
എനിക്ക് മുഖമില്ലായിരുന്നു
അവരായിരുന്നു എന്റെ മുഖം
എനിക്ക് സ്വപ്നങ്ങൾ ഇല്ലായിരുന്നു
അവരായിരുന്നു എന്റെ സ്വപ്നം
എന്റെ കാമം തീര്‍ക്കാൻ അവരുണ്ടായിരുന്നു
അവരുടേത് തീര്‍ക്കാൻ ഞാനും
ആ കുഞ്ഞിലും ഞാൻ വികാരാധീനനായി
അവർ എനിക്കായി അവളെ ബലാല്‍സംഗം ചെയ്തു
ഞാൻ കരയാൻ ശ്രമിച്ചു
പക്ഷെ,
ഞാൻ എന്റെ കണ്ണുനീരും അവര്‍ക്ക് നല്‍കിയിരുന്നു
കാളിയൻ :- മണ്മറഞ്ഞു പോയ ആ പിഞ്ചു പൈതലിനു വേണ്ടി ഒരിറ്റു കണ്ണീർ പോലും അർപ്പിക്കാനാകാതെ ..!!!
എന്റെ വാക്കുകളും മുഴുവനായിട്ട് ഞാന്‍ നല്‍കിയിരുന്നു....അവള്‍ക്കു
ReplyDeleteകടമെടുക്കാന്‍ ഒരിറ്റു ബാക്കിയില്ലാതെ !!
ഒരു തുള്ളി ചുടു ചോര തരാം ...ഉപ്പു രസം നുകരാന്‍
വേറെ....ഒന്നുമില്ല ...ഞാനില്‍ !
........
വീര്‍പ്പ് മുട്ടുന്ന വരികള്‍
അസ്രൂസാശംസകള്‍
ശരിക്കും നമ്മൾ ഈ നാടിനെ ഇങ്ങനെയാക്കി ..!!
Deleteമനുഷ്യന്റെ ശിരസ്സും മൃഗത്തിന്റെ സ്വഭാവവുമായി നടക്കുന്ന ചില കാപാലികന്മാരുടെ തെര്വാഴ്ച
ReplyDeleteനല്ല വരികൾ ആശംസകൾ
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്റെ ബ്ലോഗ് നാമവും ഇതുതെന്നെ :)
ReplyDeleteതുഞ്ചൻ പറമ്പിൽ വെച്ച് ഫാറൂക്ക് പൊന്നാനി പറഞ്ഞിരുന്നു . മലയാളിയും ..!! അപ്പോഴാണ് ഞാൻ അറിഞ്ഞത് ഒറിജിനൽ തറവാടി വേറെ ഉണ്ടെന്നു .
Deleteക്ഷെമിക്കണം , താങ്കള്‍ക്ക് വിരോധം ഉണ്ടെങ്കിൽ ഞാൻ സന്തോഷത്തോടെ [ അറ്റ്ലീസ്റ്റ് ഒറിജിനൽ തറവാടി യെ കണ്ടുപിടിക്കാനെങ്കിലും സാധിച്ചല്ലോ : ) ] പേര് മാറ്റിക്കോളം :)