Monday, October 3, 2011

ഇടവപ്പാതി സെവന്‍സ് ( എന്റെ ഓര്‍മ്മകള്‍ )





അങ്ങനെ ക്ലാസ്സ് തീര്‍ന്ന ഉടനെ ഞാന്‍ എന്റെ ബാഗ് പായ്ക്ക് ചെയ്തു ... നാട്ടില്‍ മഴ പെയ്യതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയുമായി ഞാന്‍ ബസ്സ് സ്റ്റാന്റ് ലേക്ക്  ഓടി.. എനിക്ക് എത്രയും പെട്ടെന്ന് ,കഴിയുമെന്കില്‍ ഇന്നു വൈകുന്നേരം  തന്നെ നാട്ടില്‍ എത്തണം എന്ന ഒരൊറ്റ ലക്‌ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ...
കുറച്ചു കാലമായി നാട്ടില്‍ പോയിട്ട്... ഈ നശിച്ച പ്രൊജക്റ്റ്‌ വർക്കിൽ  പെട്ട് ഞാന്‍ കഷ്ട്ടപ്പെടുകയയിരുന്നു ഇവടെ...
എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള ഒരു ആക്രാന്തം ആയിരുന്നു മനസ്സില്‍ ...
ആദ്യം കിട്ടിയ കോഴിക്കോട് ബസില്‍ സീറ്റ് കിട്ടതിരുന്നിട്ടും ഡ്രൈവറുടെ അടുത്തുള്ള എഞ്ചിനിൽ  ഇരുന്നു ഞാന്‍ യാത്ര തുടങ്ങി..ഈ മൈസൂരിൽ  വന്നിട്ടുണ്ട് ഇതു എന്റെ 3-മത്തെ വര്‍ഷം..
നാട്ടില്‍ ആയിരുന്ന കാലത്ത് കളിച്ച സെവന്‍സ് ടൂർണമെന്റുകൾ  എന്‍റെ മനസ്സില്‍ തികട്ടി വന്നു...
അതൊരു കാലം... വയ്കുന്നേരം കോളേജ് കഴിഞ്ഞു മടങ്ങുമ്പോള്‍ അന്നൊക്കെ ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ ... ഇന്നു എവടെ ആയിരിക്കും കളി... ആരായിരിക്കും എതിരാളികള്‍...
പടച്ചോനെ ഇന്നു ഞാന്‍ ഫോം ആയിരിക്കണേ ....
ഓടിക്കിതച്ചു വന്നു ഞാന്‍ വീടിന്റെ പോറകു വശത്തുള്ള  വിറകു പുരയില്‍ കൂട്ടിയിട്ട ആ വിയര്‍പ്പു നാറുന്ന ബൂട്ടുകളും ജെര്സിയും എല്ലാം എടുത്ത് ഉമ്മ എടുത്ത് തരുന്ന ചായ ഒരൊറ്റ ശ്വാസത്തില്‍ കുടിച്ചു തീര്‍ത്തിട്ട് ക്ലബിലേക്ക്‌ ഓടിയ ആ ഓട്ടങ്ങള്‍ എന്‍റെ മനസ്സില്‍ ഒരു നനുത്ത വിങ്ങല്‍ നിറച്ചുവോ...!
...ബസ്സ് പൊയ്ക്കൊണ്ടിരുന്നു....
ഗുണ്ടല്പെട്ട് എത്തിയപ്പോഴേക്കും  മഴ ചാറാന്‍ തുടങ്ങി...!
..ഞാന്‍ നിരാശയോടെ പ്രാര്‍ത്ഥിച്ചു... നാട്ടില്‍ മഴ ഉണ്ടാവരുതേ എന്ന്...
..അവടെ ബസ്സ് ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ മഴ ആര്‍ത്തു പെയ്തു....
.. ഓരോ തുള്ളി മഴയും എന്നില്‍ ആ പഴയ ഇടവപ്പാതി സെവേന്സിന്റെ നനുത്ത ഓര്‍മ്മകള്‍എന്നിലേക്ക്‌ ആഴ്നിറങ്ങി....
..ആ നാളുകള്‍....
...വെള്ളം നിറഞ്ഞ പാടത്തു ഇച്ചിരി കള്ളിന്റെ തരിപ്പുമായി നായര്മണി പായുന്നത് കണ്ടു ഞങ്ങള്‍, സ്ഥലത്തെ പ്രമുഖ കളിക്കാര്‍ എന്നും അതിശയപ്പെടരുണ്ടായിരുന്നു....
ഞങ്ങള്‍ ഇങ്ങനെ എന്നും ആശ്വസിച്ചു " അകത്തും പുറത്തും വെള്ളം ആയതോണ്ട് നായര്മനിക്ക് കളിക്കാം.." എന്ന്...:)
നിലത്തു വീഴുന്ന പന്ത് പിന്നെ പിടിച്ച കിട്ടാത്ത സ്പീഡില്‍ തെറിച്ചു എന്നെ കുറെ പ്രാവശ്യം ചതിഛിട്ടുന്ദ്d..... ചിലപ്പോള്‍ പന്തിനു വേണ്ടി ദിവേ ചെയ്ത എന്നെ പറ്റിച്ചു പന്ത് മുന്‍പില്‍ വെള്ളത്തില്‍ കറങ്ങിത്തിരിഞ്ഞ്‌ നിന്നിട്ടും ഉണ്ട്...
...മങ്കടയിലും മക്കരപ്പറംബിലും ഒക്കെ ഇടവപ്പാതി സെവന്‍സ് കളിക്കുമ്പോള്‍ ഹാല്‍ഫ്‌ ടൈം നു കിട്ടാറുള്ള ആ കട്ടന്‍ ചായയുടെ രുചി ഞാന്‍ മേടിച്ച ചായ ഒരു കാവില്‍ അകത്തക്കിയപ്പോള്‍ എനിക്ക് കിട്ടിയില്ല എന്ന കാര്യം ഞാന്‍ സന്കടതോടെ ഓര്ത്തു....:(


...നാട്ടിലെ പാടത്ത് കളിക്കുമ്പോള്‍ കൊള്ളുന്ന ആ മഴ എനിക്ക് ഒരിക്കലും ജലദോഷം എന്ന മാരക രോഗം എനിക്ക്സമ്മാനിച്ചില്ല എന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു....
..കരീമിന്റെ നീണ്ട സ്കടിങ്ങും ലിന്ശുട്ടിന്റെ സിസര്‍ കട്ട് ഉം എന്നില്‍ ഇന്നും നിറയുന്ന ഓര്‍മകളായി...
...ചേറില്‍ പുതഞ്ഞ കാല് കൊണ്ടു ഞാന്‍ പാടുപെട്ടു dive ചെയ്യുമ്പോ മുഖത്തേക്കും വായിലേക്കും തെറിക്കുന്ന ചേറിന്റെ അംശങ്ങള്‍ ഓര്ത്തു ഞാന്‍ പെട്ടെന്ന് എന്‍റെ മുഖത്ത് അറിയാതെ തടവി നോക്കി....
...മലപ്പുറത്ത്‌ നടന്ന ഇടവപ്പാതി futballinu അഞ്ഞൂറ് രൂപ ഗ്രൌണ്ട് ഫീസ് കൊടുത്ത് കളിയ്ക്കാന്‍ പോയി അഞ്ചു ഗോള്‍ മേടിച്ച കാര്യം ഓര്‍ത്താല്‍ ഇന്നും മനസ്സില്‍ ഒരു ചിരി പതിയെ എന്നെ നോക്കി കൊഞ്ഞനം കാട്ടും... !


....ബസ് കോഴിക്കോട് എത്തിയിരിക്കുന്നു.... കോരിച്ചൊരിയുന്ന മഴയത്ത് ഞാന്‍ പാലക്കാടു ടൌണ്‍ ടോ ടൌണ്‍ നിന് യാത്ര തുടങ്ങി....
കൊണ്ടോട്ടി കഴിഞ്ഞപ്പോള്‍ മഴ ഇച്ചിരി തോര്‍ന്നിരുന്നു.... ഞാന്‍ സമയം നോക്കി.. 3.30 ...
എനിക്ക് സന്തോഷമായി....
..അങ്ങിങ്ങു കാണുന്ന പാടങ്ങളില്‍ ആളൊഴിഞ്ഞ പോസ്റ്റുകളുടെ നിഴലുകള്‍ മഴത്തുള്ളികളില്‍ പെട്ട് നൃത്തം ചെയ്തു....


.....മക്കരപ്പറംബ....!!!!!!!!!!!!!!!!


ഞാനെതിപ്പോയി എന്‍റെ പ്രിയ നാട്ടുകാരെ....
എന്‍റെ പ്രിയ മൈതാനങ്ങളെ....!!
...ഓടിച്ച്തെന്ന്നു ഉമ്മയോട് ചായ ഉണ്ടാക്കാന്‍ പറയുമ്പോള്‍ ഞാന്‍ എന്‍റെ പഴയ ജേഴ്സി തെരയുകയായിരുന്നു ....
...വിറകുപുരയില്‍ ഒരു മൂലക്കല്‍ എന്തിനോ വേണ്ടി ആര്‍ത്തിയോടെ കാത്തിരിക്കുന്ന അവയെ ഞാന്‍ എന്‍റെ കിറ്റില്‍ ഇട്ടു തിരിഞ്ഞോടുമ്പോള്‍ ഉമ്മ ചായയുമായി പിന്നാലെ വന്നുവോ...?
ആ അറിയില്ല...
എന്‍റെ മനസ്സു ആ വെള്ളം നിറഞ്ഞ പാടങ്ങളില്‍ ആയിരുന്നു....
കരീമിന്റെ skating ആയിരുന്നു....
നായര്മണി യുടെ വെള്ളത്തിലെ വെള്ളം കളിക്കുന്ന ചീറുന്ന ഫുട്ബാള്‍ ആയിരുന്നു....!!


....ആരവങ്ങള്‍ അതാ കേള്‍ക്കുന്നു....!!
ഞാന്‍ ഓടുകയാണ്.... വീണ്ടും ഒരു ഇടവപാതി കൂടെ...
..നനഞ്ഞ ശരീരങ്ങളില്‍ നിറഞ്ഞ ആവേശം എന്നിലേക്ക്‌ കൂടി നിറക്കാന്‍....
....എന്‍റെ കളി....


...കാളിയന്‍....

6 comments:

  1. idavapathi ennu kelkkumbo ente manasil kozhikkodo aviduthe sevenso illa.... enikku eppalum idavappathi, ente orikkalum unangatha uniforms aayirnnu...

    ReplyDelete
  2. Unangaathe irikkunna jettikal, Idavapaathy :-<

    ReplyDelete
  3. മ്മടെ നാട്ടുകാരാൻ ആണല്ലോ ...
    മലപ്പുറം കാരാ :)

    ReplyDelete
    Replies
    1. :)
      ഞമ്മള് പണ്ടേ ആണ്. മുഖപുസ്തകത്തിൽ ലെവ് യാഷിൻ എന്ന് പേര് .. പഴയ സോവിയെറ്റ് യൂണിയൻ കാവലാൾ .. ഇഷ്ടം മൂത്ത് ഇട്ട പേര് ..

      വന്നതിൽ സന്തോഷം ..അഭിപ്രായങ്ങൾ എവടെ...

      Delete