Tuesday, April 30, 2013

മണ്മറഞ്ഞു പോയ ആ പിഞ്ചു പൈതലിനു വേണ്ടി ഒരിറ്റു കണ്ണീർ പോലും അർപ്പിക്കാനാകാതെ ..!!!



അവിടെ ഞാൻ ഉണ്ടായിരുന്നു 
ഞാൻ അവരിൽ  ഒരാളായിരുന്നു 

ഞാൻ അവരുടെ കൂടെ ആക്രോശിച്ചിരുന്നു 
അവരുടെ പോലെ ആനന്ദ നിർവൃതി അടഞ്ഞിരുന്നു 

എനിക്ക് മുഖമില്ലായിരുന്നു 
അവരായിരുന്നു എന്റെ മുഖം 

എനിക്ക് സ്വപ്‌നങ്ങൾ ഇല്ലായിരുന്നു 
അവരായിരുന്നു എന്റെ സ്വപ്നം 

എന്റെ കാമം തീര്ക്കാൻ അവരുണ്ടായിരുന്നു 
അവരുടേത് തീര്ക്കാൻ ഞാനും 

ആ കുഞ്ഞിലും ഞാൻ വികാരാധീനനായി 
അവർ എനിക്കായി അവളെ ബലാല്സംഗം  ചെയ്തു 

ഞാൻ കരയാൻ ശ്രമിച്ചു 
പക്ഷെ,
ഞാൻ എന്റെ കണ്ണുനീരും അവര്ക്ക് നല്കിയിരുന്നു 



കാളിയൻ :- മണ്മറഞ്ഞു പോയ ആ പിഞ്ചു പൈതലിനു വേണ്ടി ഒരിറ്റു കണ്ണീർ  പോലും അർപ്പിക്കാനാകാതെ ..!!!

5 comments:

  1. എന്റെ വാക്കുകളും മുഴുവനായിട്ട് ഞാന്‍ നല്‍കിയിരുന്നു....അവള്‍ക്കു
    കടമെടുക്കാന്‍ ഒരിറ്റു ബാക്കിയില്ലാതെ !!
    ഒരു തുള്ളി ചുടു ചോര തരാം ...ഉപ്പു രസം നുകരാന്‍
    വേറെ....ഒന്നുമില്ല ...ഞാനില്‍ !
    ........
    വീര്‍പ്പ് മുട്ടുന്ന വരികള്‍
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. ശരിക്കും നമ്മൾ ഈ നാടിനെ ഇങ്ങനെയാക്കി ..!!

      Delete
  2. മനുഷ്യന്റെ ശിരസ്സും മൃഗത്തിന്റെ സ്വഭാവവുമായി നടക്കുന്ന ചില കാപാലികന്മാരുടെ തെര്വാഴ്ച
    നല്ല വരികൾ ആശംസകൾ

    ReplyDelete
  3. വര്‍ഷങ്ങള്ക്ക് മുമ്പുള്ള എന്റെ ബ്ലോഗ് നാമവും ഇതുതെന്നെ :)

    ReplyDelete
    Replies
    1. തുഞ്ചൻ പറമ്പിൽ വെച്ച് ഫാറൂക്ക് പൊന്നാനി പറഞ്ഞിരുന്നു . മലയാളിയും ..!! അപ്പോഴാണ്‌ ഞാൻ അറിഞ്ഞത് ഒറിജിനൽ തറവാടി വേറെ ഉണ്ടെന്നു .
      ക്ഷെമിക്കണം , താങ്കള്ക്ക് വിരോധം ഉണ്ടെങ്കിൽ ഞാൻ സന്തോഷത്തോടെ [ അറ്റ്ലീസ്റ്റ് ഒറിജിനൽ തറവാടി യെ കണ്ടുപിടിക്കാനെങ്കിലും സാധിച്ചല്ലോ : ) ] പേര് മാറ്റിക്കോളം :)

      Delete