![]() |
http://www.dinodia.com/ImageBigView.asp?ImageID=55312 |
ഒരു സാധാ മലയാളിയായ എനിക്ക് നല്ലവണ്ണം കുശുമ്പ് കുന്നായ്മ എല്ലാം ഉണ്ട് .
ചെറ്റത്തരം ചെയ്തിട്ട് എന്റെ കുന്നായ്മയെ കുറ്റം പറഞ്ഞു രക്ഷപ്പെടുന്ന നവ ലോക സംസ്കൃതിയുടെ പിതാ മഹാന്മാരോട് കടുത്ത വിദ്വേഷവും ഉണ്ട് .
കുഷ്മാണ്ടന്മാരായ ആളുകളുടെ പാശ്ചാത്യ സംസ്കാര നാടകം കാണുമ്പോൾ സങ്കടവും വരാറുണ്ട്.
സ്വാതന്ത്ര്യം വിളമ്പുന്ന ഉടുവടകൾ ഇട്ടു അർമ്മാദിക്കുന്ന അഖില ലോക സ്വാതന്ത്ര്യ സമര സേനാനികൾ ആയ യുവതി യുവാക്കളായ സമൂഹത്തിലെ വമ്പന്മാരോട് കലിപ്പും തോന്നാറുണ്ട്.
അകത്തു നിന്നും തിന്നു പുറത്തു പോയി തൂറിയിരുന്ന സംസ്കാരത്തെ അപരിഷ്ക്രുതമെന്നു ആർത്ത് വിളിക്കുമ്പോൾ തല കുനിക്കാറും ഉണ്ട്.
എന്ത് ചെയ്യാനാ.. ഞാനൊരു സാധാ മലയാളി മാത്രം ആയിപ്പോയില്ലേ .
എല്ലാരും കുറ്റം പറയുന്ന സംസ്കാരം എന്നത് കേട്ട് കേള്വി പോലും ഇല്ലാത്ത നികൃഷ്ട വർഗ്ഗത്തിന്റെ സന്തതി.!!
പിന്നാലെ : മലയാളത്തിനു ശ്രേഷ്ഠ പദവി കിട്ടി . മലയാളിക്ക് ഒരു ചുക്കും കിട്ടീല ..!!
No comments:
Post a Comment