Saturday, January 14, 2012

ഓര്ടെ "അമ്മേടെ " ക്രിക്കറ്റ്‌ .
സില്‍മ വിട്ടു നമ്മടെ മോയലാളിമാര്‍ ഇപ്പൊ വല്ല്യ ക്രിക്കറ്റ്‌ കളിക്കാരൊക്കെ ആയെത്രേ..!
നമ്മള്‍ ഇതൊക്കെ അറിഞ്ഞു വരാന്‍ വൈകിപ്പോയി.. എന്താ ചെയ്യാ.. 
അണ്ണമ്മാര്‍ പച്ചക്കറി തെരല്‍ നിര്‍ത്തിയത് തൊട്ടു പട്ടിണി കെടന്നു കെടന്നു ഞാന്‍ വണ്ണം വെച്ച് പോയില്ലേ.. ( പച്ചക്കറി കിട്ടാതോണ്ട് ഫുള്‍ ടൈം കോയീം പോത്തും അല്ലെ തീറ്റ..:(  )

ഇവരെന്തേ ക്രിക്കറ്റ്‌ തന്നെ കളിച്ചു എന്നൊന്നും ചോയ്ക്കെരുത്.. പള്ള കണ്ടു പന്താണെന്ന് തെറ്റിദ്ധരിച്ചു നാഭിക്കു അടി കിട്ടനത് ഒഴിവാക്കാനാവും ന്നു  ഇന്നലെ സുലൈമാന്‍ പറഞ്ഞാരുന്നു..

കളിയ്ക്കാന്‍ പൂരപ്പറമ്പ് പോരെന്നു ചോയ്ക്കെരുത്.. വളര്‍ന്നു വരുന്ന യുവ മുകുളങ്ങളെ തളര്തല്ലേ ( വയസ്സ് ചോദിക്കെരുത്..!!)
കളിച്ചു കളിച്ചു സില്‍മ നടന്മാരുടെ ഒളിമ്പിക്സില്‍ പങ്കെടുത് സ്വര്‍ണം നേടാനുള്ളതാണ്..!!

അതിന്റെ ഇടക്കാണ്‌ ചീള് ഫുട്ബാള്‍ പിള്ളാരുടെ വരവ്..പിന്നെ ഐ- ലീഗ്  ആനെത്രേ.. ത്ഫൂ !!
ഇവരൊക്കെ കളിചിട്ടെന്ത് മല മറിക്കാന.. ?
അല്ലെങ്കി തന്നെ ക്രിസ്ത്യനോ റൊണാള്‍ഡോ , മെസ്സി, മറഡോണ, പെലെ, ഇവരൊന്നും ഇല്ലെങ്കി എന്ത് ഫുട്ബാള്‍.. ..
നമ്മള്‍ടെ  ഒരു സ്കില്‍ വെച്ചിട്ട് ആ ലെവലില്‍ ഉള്ള ആള്‍ക്കാര്‍ വരട്ടെ.. അപ്പൊ ആലോചിക്കാം മാറിക്കൊടുക്കനോന്നു.. !!
പിന്നെ നമ്മള്‍ ഇവമ്മര്‍ക്കൊക്കെ മാരിക്കൊടുക്കാന്‍ പാടുണ്ടോ..? 
[courtesy: Google ]നമ്മക്കിപ്പോം ഇതില്‍ നിന്നും കിട്ടിയിറ്റൊന്നും വേണ്ട..!!
നാടിന്റെ കായിക വികസനം, മുല്ലപ്പെരിയാര്‍ പൊട്ടാതിരിക്കാന്‍ സൂപ്പര്‍ ഗ്ലൂ മേടിക്കാന്‍, പാവപ്പെട്ട രാഷ്ട്രീയക്കാര്‍ക്കും പണക്കാര്‍ക്കും അരി വിതരണം ചെയ്യാന്‍,  പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യാന്‍ BMW , ബെന്‍സ്, ഓടി  തുടങ്ങിയ ചെറിയ വണ്ടികള്‍ മേടിച്ചു സുരക്ഷ ഉറപ്പു വരുത്താന്‍..
നിങ്ങക്ക് അറിയഞ്ഞിട്ടാ .. എത്ര എത്ര സാമൂഹ്യ സേവനങ്ങള്‍ ചെയ്യാനുള്ളതാ..
എല്ലാറ്റിനും പുറമേ കായിക കേരളത്തിന്‌ 11  കായിക പ്രതിഭകളെ  ( ഞാന്‍ പറഞ്ഞു പള്ള ന്റെ വലിപ്പം ആരും നോക്കെരുത്..!! ) സംഭാവന ചെയ്യാന്‍..

ഇത്രയൊക്കെ ചെയ്യാന്‍ ഒരു നല്ല സ്ഥലം കിട്ടണം എന്നാ ന്യായമായ ആവശ്യം അല്ലെ ഞങ്ങടെ " അമ്മേടെ" ആള്‍ക്കാര്‍ ചോദിച്ചുള്ളൂ..
അതിനാണ് ഇവര്‍ എന്നോട് അങ്ങനെ പെരുമാറിയത്..:(1 comment:

 1. ചിരാഗ് കേരള യുടെ ഐ-ലീഗ് മത്സരം മാറ്റി വെച്ച് നടത്തിയ ഈ താരോത്സവം എന്തിനു വേണ്ടി ആയിരുന്നു എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നേല്‍ ഉപകാരമായിരുന്നു..

  ഇവരുടെ ശരീരത്തിലെ ദുര്‍മേദസ്സ് കളയാന്‍ ഇങ്ങനെ മണ്ടിപ്പായുന്നതിനെ ഇത്രേം വല്ല്യ വാര്‍ത്ത ആക്കി നമ്മള്‍ നമ്മുടെ നിലവാരം അണ്ണന്‍ മാരെക്കളും താഴെ ആക്കി തന്ന മുഖ്യ ധാരാ മാധ്യമങ്ങളെ നിങ്ങള്ക്ക് നന്ദി..!!

  പഞ്ചാബിലെ തണുപ്പില്‍ ഓടുന്നവര്‍ക്ക് മാര്‍ക്കറ്റ്‌ വാല്യൂ ഇല്ലല്ലോ ബെര്‍ലിച്ചായാ.. അവരുടെ കാര്യതെക്കാള്‍ നമുക്ക് വലുത് ഇവമ്മാരുടെ ജെട്ടി അലക്കല്‍ ആണല്ലോ..!!

  റൂര്‍ക്കി ക്കര്ടെ റിപ്പോര്‍ട്ട്‌ ഇതിന്റെ ഇടക്ക് വന്നു പോയത് ഈ സൈബര്‍ സാമൂഹിക പരിഷ്കര്താക്കള്‍ അറിഞ്ഞോ ആവോ...!!


  അല്ലെങ്കിലും നമ്മളൊക്കെ ആണ് ബെര്‍ളീ തെറ്റ്കാര്‍.. .. വെറുതെ എന്തിനാ ഇവരെ പറയുന്നത്...


  സന്തോഷ്‌ പണ്ടിടിനെ ടീമില്‍ എടുത്താല്‍ നമുക്കൊരു ഒളിമ്പിക് സ്വര്‍ണം കൂടെ അടിച്ചെടുക്കാമെന്ന ഒരു അഭിപ്രായം കൂടെ ഉണ്ട് എനിക്ക് ..

  നന്ദി,

  ഒപ്പ്.

  ReplyDelete