Friday, March 16, 2012

അറ്റം

 Source:google.com
എഴുതാന്‍ തോന്നുന്നില്ല
എനിക്ക് പിടി തെരാതെ മനസ്സ് എവെടെയോ ആണ്.
പേന എടുത്തു എഴുതിയിരുന്ന കാലത്ത് ആണെങ്കി ഇപ്പോള്‍
ഒരുപാട് കടലാസുകള്‍ എനിക്കായ് വീരമൃത്യു അടഞ്ഞേനെ.!


അവസാനത്തെ പോസ്റ്റ്‌ ചെയ്തിട്ട് ആഴ്ചകള്‍ കൊറേ ആയി..
ഒരുപാട് ദിവസങ്ങള്‍..
ഒരുപാട് അലച്ചിലുകള്‍.. ,
ജീവിതം യന്ത്രികമായിപ്പോയ പോലെ..

മേടിച്ചു വെച്ച ഡയറി ഒരു കുറിപ്പ് പോലും മുഴുവനാക്കാന്‍ വയ്യാത്ത
പേനയെ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ടേ ഇരിക്കുന്നു..

എല്ലാം ഒരു പുക പോലെ ..
എല്ലായിടത്തും പുക..
കണ്ണുകള്‍ എരിഞ്ഞു തുടങ്ങി.. മനസ്സിന്റെ പിടി വിട്ടു പോയി തുടങ്ങി..
കാഴ്ചകള്‍ മറഞ്ഞു തുടങ്ങി..

ഒടുക്കം എന്നെങ്കിലും ഞാനും പോവുമായിരിക്കും
ഒരു അറ്റം എല്ലാത്തിനും വേണ്ടേ..
കറുപ്പിന്റെ ഭംഗി ആസ്വദിച്ചു തുടങ്ങി ഒടുക്കം ഞാനും..!!





No comments:

Post a Comment