Tuesday, September 13, 2011

പ്രണയത്തിനു സമര്‍പ്പിച്ച വരികള്‍


പറന്നു പോകുന്ന പക്ഷികളെന്ന പോല്‍ 
തിരഞ്ഞു ഞാന്‍ ഇന്നും
വരച്ചു വെച്ചയെന്‍ 
പ്രണയ വര്‍ണങ്ങളില്‍
തുളുമ്പി നില്‍ക്കും സ്വരങ്ങള്‍..!
പുണര്‍ന്നു കിടക്കും 
തിരയും തീരവും
പറഞ്ഞു വെച്ച സ്വകാര്യങ്ങള്‍ ..!
തന്നെ പുണരുന്ന 
കാമുക രാഷ്മിയാല്‍ 
നിര്‍വൃതിയടയുന്ന താമര യുടെ 
ആത്മഗതങ്ങള്‍..!
പറയാന്‍ വെച്ച പ്രണയ രഹസ്യങ്ങള്‍
വിരലുകളില്‍ പുണരുന്ന 
എന്റെ പ്രണയലേഖനങ്ങള്‍..!
പാറക്കെട്ടുകളില്‍ വെള്ളിക്കെട്ടുകള്‍ തീര്ത്ഹു
പതഞ്ഞു മദാലസയായി
തന്റെ പ്രണയത്തെ 
ആര്‍ത്തു വിളിക്കുന്ന കാട്ടരുവിയുടെ പൊട്ടിച്ചിരികള്‍..!

ഇലത്തുമ്പില്‍
തുഷാര ബിന്ദുവും പിന്നെ ഞാനും
തേടുന്നു, കഥകളില്‍ കേട്ടറിഞ്ഞ ...
മനസ്സുകളെ കുളിരണിയിച്ച...
പ്രണയത്തെ ...!
വരയിലും പിന്നെയെന്‍
വരിയിലും
കുന്നു കൂടി പ്രണയം..!

-|-
 

1 comment: