Tuesday, September 13, 2011

  നിരാശ


പ്രണയം എന്നില്‍
വിരിയിച്ച  കറുത്ത കിനാക്കളെ
ചിലന്തി വലകെട്ടിയ
നീണ്ട ഇടനാഴികളിലെന്നില്‍
വിരസത ഉളവാക്കിയോ !

അസ്ഥി തുളക്കുന്ന വരികളാല്‍
എന്റെ പ്രണയ ലേഖനങ്ങള്‍
കൂര്‍ത്ത വാരിക്കുന്തങ്ങളായോ..?

എന്തിനു വീണ്ടും കരയുന്നു
മിഴികളിലെ കണ്ണീര്‍തളങ്ങളില്‍
കരുതി വെക്കാനിത്തിരി
ജല കണമെങ്കിലും ബാക്കി വെക്കൂ 
നിനക്കായ്..!

ഇനിയും പ്രണയമേ
എന്നെ നീ എന്തിനു  
കുത്തി നോവിക്കുന്നു..??



-കാളിയന്‍-

No comments:

Post a Comment