Wednesday, September 14, 2011

സ്വപ്നം



എവിടെയോ വെച്ചു ഞാന്‍
വീണ്ടും മറന്നുവെന്‍
യാത്രാരേഖകളെ....
ജന്മം തന്നൊരു അജ്ഞാതലോകത്ത്
അവര്‍ എന്നെയും കാത്തു..
എന്‍ വരികളിലെ നിറയുന്ന ചോര,
വീണ്ടും പതച്ചു ഒഴുകുന്നു,
കാമാര്തയെന്ന പോല്‍ ..
മഞ്ഞച്ചു പോയ പല കിനാക്കളും
താണ്ഡവനൃതമാടിയെന്‍ ചുറ്റും,
നീട്ടിയ നാവുകളില്‍ നിന്നിറ്റി വീണു
പഴുകി നാറിയ ഒരു മാംസക്കഷണം..
തേടുന്നതെല്ലാം വരയില്‍ വരുത്തുന്ന
നികൃഷ്ട സ്വപ്നവുമായി സാത്താന്‍ ...

എന്റെ വാക്കുകള്‍ നിലച്ചു പോകുന്നു..
എന്റെ വരികളില്‍ നിന്ന് മഷി ഒലിച്ചു പോകുന്നു...
ഇനിയും വയ്യ ,
ലോകമേ ചലം ഊറുന്ന നിന്റെ ഓവുചാലില്‍
എന്റെ ഹൃദയത്തെ ഞാന്‍ സമര്‍പ്പിക്കട്ടെ...



-കാളിയന്‍-

4 comments:

  1. താണ്ഡവനൃതമാടിയെന്‍
    പഴുകി നാറിയ


    enthunnaada ithokke

    ReplyDelete
  2. kollam>>


    the fighter nee ivideyum

    ReplyDelete