Tuesday, September 13, 2011

നരച്ച കുത്തിവരകള്‍


നരച്ച വരകളില്‍
കുറച്ചു ചാടിയോ
പുരയിലെ പഴുത്ത
കരി പോലെ
നിരന്നു നില്‍ക്കും
വരക്കൂട്ടുകള്‍ ?

***
തേടി നടന്നു ഞാന്‍
എവിടെയോ വെച്ച്
മറന്നു പോയൊരാ
കിനാക്കളും...
പിന്നെ പതിഞ്ഞ
സ്വരത്തില്‍ കേട്ട
വിളര്ച്ചയുടെ
കറുത്ത ശബ്ദങ്ങളും...!

***
മറഞ്ഞു പോയ
കറുത്ത വര പോലെ
നിറം പോയ
കറ പുരണ്ടയെന്‍ 
വിറയാര്‍ന്ന വരകളും..!!

***
എന്റെ മുറിവുകളില്‍ 
തളം കെട്ടിയ ചോര,
കറയായ്‌ പുരണ്ടയെന്‍
മഞ്ഞച്ച ഓര്‍മ്മകള്‍...
ഇനിയും ഞാന്‍ എവിടെ  തേടും
നരച്ച , വിളര്‍ച്ച ബാധിച്ച
എഴുത്ത്കുത്തുകള്‍...??


കാളിയന്‍.

No comments:

Post a Comment