Saturday, August 3, 2013

ഞാനും എന്റെ നിഴലും

ഞാൻ നടന്നു 
കറുത്ത ഇടനാഴികളിൽ 
എന്റെ നിഴലിനെ തേടി..

ഇരുട്ടിന്റെ കറുപ്പ് 
എന്നെ നോക്കി പല്ലിളിച്ചു 

പതിഞ്ഞ സ്വരത്തിൽ 
ഞാൻ വിളിച്ചു 
എന്റെ നിഴലിനെ 

ഇരു പുറത്തു നിന്നും 
പ്രതിധ്വനിയായ് 
അവയെന്നെ പേടിപ്പിച്ചു ..

പിന്തിരിഞ്ഞു നടക്കാൻ 
എനിക്കായില്ല ,
എന്റെ മുഖം മൂടി 
എന്നെ പിടിച്ചു വലിച്ചു ..

എനിക്കായി നിഴൽപ്പാടുകൾ 
ആർത്തു കരഞ്ഞു ..

നിലത്തു വീണ കിനാക്കളായ് 
മിഴിനീർ തുള്ളികൾ 
പൊട്ടി ചിതറി ..

ഞെട്ടിയുണർന്നു ഞാൻ 
പുറകെ എന്റെ നിഴലും ..!!


4 comments:

  1. നല്ല കുറച്ചു ബിംബങ്ങള്‍ കാണുന്നുണ്ട് ഈ കവിതയില്‍... ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി .. എഴുത്ത് അങ്ങനെയാണ് , നമ്മുടെ കൈവിട്ടു എങ്ങോ പോയി വരും .. അവടെ ആവുമാ ബിംബങ്ങൾ എന്നെ കാത്തിരുന്നത് :)

      Delete
  2. നിഴലിനെ പിന്തുടരരുത് എന്ന് മനസിലായില്ലേ..

    ഉഷാറക്കൂ കേട്ടോ..

    ReplyDelete
    Replies
    1. നിഴൽ പലപ്പോഴും നമ്മെ തേടി വരില്ലേ :)

      നന്ദി ..!

      Delete