Tuesday, August 13, 2013

അവഗണനയുടെ അര്ജുന അവാർഡ് ..

അർജുന അവാര്ഡ് പ്രഖ്യാപിച്ചു . പതിവ് പോലെ ടോം ജോസഫ്‌ എന്നാ ഇന്ത്യൻ വോളിയുടെ  അഭിമാന താരം വീണ്ടും ശശിയായി .. എവിടെയാണ് പിഴച്ചത് ..? നീണ്ട ഒന്പത്  കൊല്ലം അര്ജുന അവര്ടിന്റെ പടിവാതിൽക്കലെത്തി തഴയപ്പെടുമ്പോൾ രാജ്യത്തിന് വേണ്ടി ഒരുപാടോഴുക്കിയ ആ വിയര്പ്പ് തുള്ളികൾക്ക് ആര് ഉത്തരം പറയും..? . ഒരു മഹത്തായ കായിക താരത്തിനെ ഇങ്ങനെ തളർത്തുന്നത് നല്ലൊരു കായിക സമസ്കാരത്തിന് ഭൂഷണമല്ല .

പതിനഞ്ചിലേറെ വര്ഷം രാജ്യത്തിനും കേരളത്തിനും ജെഴ്സിയണിഞ്ഞ ടോംകോഴിക്കോട് തോട്ടില്പാലത്തെ ജോസെഫിന്റെയും എലിക്കുട്ടിയുടെയും മകനാണ് . 97 ൽ ഇനിടാൻ ജൂനിയർ ടീമിലും 99 ഇൽ സീനിയര് ടീമിലും ഇടം കണ്ടെത്തിയ ടോം പിന്നീട് ജിമ്മി ജോർജ്ജിന് ഹ്ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച അറ്റാക്കെറായി മാറിയത് ചരിത്രം.. 2 ഏഷ്യൻ ഗെയിംസ് , 4 ഏഷ്യൻ ചമ്പ്യൻഷിപ്പ് , ലോക ചമ്പ്യൻഷിപ്പ് യോഗ്യത മത്സരങ്ങൾ .. ടോമിന്റെ മുന്നിലെ നേട്ടങ്ങൾ ഒട്ടേറെ . നിരവധി തവണ രാജ്യത്തെ നയിച്ചിട്ടുള്ള ടോം അന്താരാഷ്ട്ര വോളിയിൽ സുദീര്ഘമായ അനുഭവ സമ്പത്തുള്ള താരമാണ് .കേരളം  നാലാം കിരീടം ഉയര്ത്തിയ ജൈപൂരിൽ ടോമിന്റെ കരുത്തുറ്റ കരങ്ങളായിരുന്നു താങ്ങ് .

അത്യന്തം നിരാശാജനകമായ ഈ തീരുമാനത്തെ അങ്ങേയറ്റം പുച്ച്ചതോടെ അവഗണിക്കുന്നു . ടോം നിങ്ങൾ ഞങ്ങൾ കായിക പ്രേമികളുടെ മനസ്സിലെ അർജുനൻ ആണ് ..! ഈ നശിച്ച വ്യവസ്ഥിതിയുടെ കാൽക്കൽ വയ്ക്കാത്ത ആ നട്ടെല്ലാണ് ഞങ്ങളുടെ അഭിമാനം ..!


പിന്നിലൂടെ :- കവിത ചാഹൽ (ബൊക്സിങ്ങ് ), രൂപേഷ് സാഹ ( സ്നൂക്കെർ ) , അഭിജിത്ത് ഗുപ്ത ( ചെസ്സ്‌ ), രാജ്കുമാരി രാത്തോഡ് ( ഷൂട്ടിങ്ങ് ), നേഹ രതി ( ഗുസ്തി ), ധര്മെന്ദർ ദലാൽ ( ഗുസ്തി ), അമിത് കുമാര് സരോഹ ( അത്ലറ്റിക്സ് ) എന്നിവരോക്കെയാണ് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരം നേടിയ താരങ്ങൾ.. എന്തെരോ എന്തോ ..!!! 






2 comments:

  1. എന്റെ അയൽക്കാരനും ,കൂടാതെ ഞങ്ങൾ നാട്ടുകാരുടെ പ്രിയങ്കരനും ആയ ടോമിന് അര്ജുന ഇത്തവണ തന്നെ കിട്ടും ...തിങ്കളാഴ്ച അറിയിപ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ...നന്ദി ഈ പോസ്റ്റിനു ...

    ReplyDelete
  2. വര്ഷങ്ങളായി ഞാൻ ടോമിന്റെ കളി കാണുന്നു.. കേള്ക്കുന്നു .. വായിക്കുന്നു.. 9 പ്രാവശ്യം നിരന്തരമായി അവഗണിക്കപ്പെടാൻ മാത്രം എന്താണ് അയാൾക്ക്‌ ഒരു കുറവ് ..!!
    നന്ദി ഞാൻ അങ്ങോട്ട്‌ പറയട്ടെ :)

    ReplyDelete