Thursday, September 15, 2011

ചരമക്കുറിപ്പ്


എനിക്കിനിയും എഴുതണം
എനിക്കിനിയും വരക്കണം
പിടിച്ച്ഹു കെട്ടിയ എന്റെ ഭാവനയെ നിങ്ങള്‍ തുറന്നു വിടൂ
എന്റെ ലോകം എനിക്കായി തുറന്നു തീരൂ
എനിക്ക് എന്റെതെയി എന്റെ കണ്ണുനീര്‍ മാത്രമാവുമ്പോള്‍
എന്റെ കിനാവുകളെ നിങ്ങള്‍ ചങ്ങലക്കിട്ടപ്പോള്‍

എനിക്ക് ബാക്കിയായത് എന്റെ സംസ്കര ചടങ്ങുകള്‍ മാത്രമോ..?
എന്റെ ശവകുടീരത്തില്‍ നിങ്ങള്‍ ഒരിക്കലും പൂവ് വെക്കെരുത്..
ഒരിക്കല്‍ നഷ്ട്ടപ്പെട്ട എന്റെ കിനാക്കള്‍ എന്റെ കൂടെ മരിച്ചോട്ടെ..!
എന്റെ ഭാവനകള്‍ ആത്മഹത്യ ചെയ്യുമ്പോള്‍
കരയനാവാത്ത എന്റെ ഹൃദയം നിങ്ങളെ എടുത്തോളൂ
കറുത്ത ചോരത്തുള്ളികള്‍ എന്തെങ്കിലും ചോദിച്ചാല്‍ മിണ്ടാതിരുന്നാല്‍ മതി..!!

ഇതെന്റെ മരണനാന്തര കുറിപ്പല്ല..
എന്റെ നിരാസഹയില്‍; പുതഞ്ഞ വരികളും അല്ല
ഇത് ഞാന്‍ ചത്ത്‌ പോയ എന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി
എഴുതുന്ന ചരമക്കുറിപ്പ് മാത്രമാണ്...!!
-കാളിയന്‍-

1 comment:

  1. ente agrahangal uyarthezhunnelkkunnathum kaathu njan ivide :)

    ReplyDelete