Wednesday, March 20, 2013

മയ ഇല്ലെങ്കി ചട്ടം ചട്ടം കളി ഇന്ടാവുന്നതാണ്..




മായിൻ കുട്ടിക്കു ആകെ ജീവിതത്തിൽ ഉള്ള ഒരു ആഗ്രഹമാണു നാളെ കുറ്റീരി പാടത്ത്‌ സാഫല്യമാവാൻ പോവുന്നത്‌.  നാളെയാണു കുഞ്ഞായൻ മെമ്മോരിയൽ  അഖില കേരള  സെവെൻസ്‌ ഫുട്ബാൾ ടൂർണമെന്റിന്റെ ഉല്ഘാടനം. ജനിചു വീണതു തന്നെ പന്ത്‌ കളിക്ക്‌ അനൌന്‍സ്മെന്റ്  ചെയ്യാനാണെന്ന്‌ ഇടക്കിടെ കിനാവു കണ്ട്‌ നടന്നിരുന്ന മായിൻ കുട്ടിയുടെ ആജീവനാന്ത  ആഗ്രഹമാണു നടക്കാൻ പോകുന്നത്‌.

ഇങ്ങക്കൊക്കെ വല്ല വിചാരവും ഉണ്ടൊ, ഓൻ കൊല്ലം കൊറെ ആയി മക്കളെ ഈ ആഗ്രഹം ഉള്ളിലാക്കി അങ്ങാടീക്കുടെ നടക്കാൻ തുടങ്ങീട്ട്‌.
ഓന്റെ ബാപ്പ പലവട്ടം ഓനെ സൌദിയില്‍ ഉള്ള  ഓന്റെ മൂത്താപ്പാന്റെ ബൂഫിയ നോക്കി നടത്താൻ വിസ അയച്ചിട്ടു , ഓൻ കുലുങ്ങീട്ടില്ല എന്താ കാരണം...?
സൌദി  ഇന്നു വരും, മൂത്താപ്പ 6 മാസം ലീവ്‌ കയിഞ്ഞാ പോവും, പക്ഷെ മോനെ, ഞമ്മടെ മൊഞ്ചിലുള്ള ആ അനൌന്‍സ്മെന്റ്, അതു എപ്പൊളും നടന്നോളനമെന്നില്ല .. അയിനു കുഞ്ഞായൻ മെമ്മോറിയൽ തന്നെ വരണം. !!
ഒടുവിൽ സ്ഥിരം അനൌന്‍സ്മെന്റ് പുഞ്ചിരി അയമു രാവിലെ ഇഞ്ചി തിന്നാത്തത്‌ കൊണ്ട്‌ ലീവ്‌ എടുത്തപ്പൊ മായിൻ ആദ്യം പാഞ്ഞത്‌ സലാമാക്കാന്റെ ഐസും പീടികയിലേക്കാണു. ഒരു കട്ട ഐസു എടുത്ത്‌ വെള്ളത്തിൽ  ഇട്ടു ആക്രാന്തത്തോടെ കുടിച്ചപ്പൊ മായിന്റെ കണ്ണിൽ കണ്ണീർ നിറഞ്ഞു ..
വെള്ളം തരിപ്പിൽ പോയതാ.. അല്ലാതെ വേറെ ഒന്നും അല്ല.. സത്യം !
അങ്ങനെ വൈകുന്നേരം മൂന്നര മണിക്കു തന്നെ ഗ്രൗണ്ടില്‍ എത്തിയ  മായിൻ നേരം പോകാഞ്ഞിട്ട്‌ പരവേശൻ ആയി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആറര മണിക്ക്‌ അനൌന്‍സ്മെന്റ് തുടങ്ങനമെന്നു പറഞ്ഞു  ആരൊ ജെനെറേറ്റർ ഓൺ ആക്കിയതും  മായിൻ മൈക്ക്‌ കയ്യിലെടുത്തു..!!
എല്ലാരും ഞെട്ടിത്തരിചു. !!
( ഇനിയുള്ള ഭാഗം കേട്ട്‌ മലപ്പുറത്ത്‌ കാരായ പന്ത്‌ കളി പ്രെമികൾ ക്ഷെമിക്കുക. ഇത്‌ നമ്മളെല്ലാരും വൈകുന്നേര വെടികളിൽ പലവട്ടം പല നാട്ടിൽ എന്ന പേരിൽ, പാങ്ങ്‌, ആമയൂർ ഒളവട്ടൂർ അങ്ങനെ, കേട്ടിട്ടുള്ള്താവും,   ഇതു അത്‌ കേൾക്കാത്തവർക്കുള്ളതാണു.....) നേരിയ മഴഛാറ്റൽ കണ്ടതോടെ മായിന്റെ ആവേശം കൂടി..


“ ഈ കളിക്കുള്ള പന്തുകൾ സ്പോൻസെർ ചെയ്യുന്നത്, മയൂര പന്തുമ്പീടിയ, ഓല്ക്കെന്നെ മഞ്ചേരീലും ഒരു പീടിയ ഇണ്ടെത്രെ..!!”

പുറകിൽ നിന്ന അന്ത്രുമാൻ മായിനെ ഒരൊറ്റ തൊണ്ടൽ...!!
മായിൻ കത്തിക്കയറി..

“മയ ഇല്ലെങ്കി ചട്ടം ചട്ടം കളി ഇണ്ടായിരിക്കുന്നതാണു,
തായെ കണ്ടത്തിൽ വെള്ളം ഇണ്ടെങ്കി മേലെ കണ്ടത്തിൽ
കളി ഇണ്ടാകുന്നതാണു..!!”


...
...മായിൻ അന്നു സൌദിയിലേക്കു കയറിയതാണു. പിന്നെ ഇന്നേ വരെ നാട് കണ്ടിട്ടില്ല..!!!

1 comment:

  1. അനൌണ്സ്മേന്റിനേക്കാള്‍ സൗദി നന്നായി പിടിച്ചിരിക്കും

    ReplyDelete