Saturday, March 24, 2012

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ അഥവാ ഐസ് കീശയിലിട്ട കഥ

ഓര്‍ത്താല്‍ ചളിപ്പും ജാള്യതയും കൂടിക്കലര്‍ന്നൊരു നഷ്ടബോധം തോന്നുന്ന കൊറേ അനുഭവങ്ങള്‍ എന്റെ കുട്ടികാലതും എല്ലാരേം പോലെ ഉണ്ടായിട്ടുണ്ട്.

സത്യം പറഞ്ഞാല്‍ അതൊക്കെ ഇവിടെ പോസ്റ്റ്‌ ചെയ്താല്‍ എന്റെ ബാല്യകാല സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ക്ക് കനം കൂടുമെന്നല്ലാതെ എന്നിക്കെന്തു ലാഭം ..?


എങ്കിലും കുന്തം ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കീട്ടുന്ടെങ്കില്‍ അതില്‍ ഒരു പോസ്റ്റ്‌ ഇടാന്‍ ഇതൊക്കെ അല്ലാതെ വേറെ എന്ത് മാര്‍ഗം..

ഇത്രേം പറഞ്ഞത് ആമുഖം..
നമുക്ക് വിഷയത്തിലോട്ട്‌ കടക്കാം..
തീര്‍ച്ചയായും എന്റെ ജിക്ഞ്ഞാസ നിറഞ്ഞ മനസ്സില്‍ ഉണ്ടായ ഒരുപാട് സംശയങ്ങള്‍ എന്നെ ചാടിച്ച കൊറേ കുണ്ടാമണ്ടിതരങ്ങള്‍.. അവയോടു അനുബന്ധിച്ച് എനിക്കുണ്ടായ ചീതപേരുകള്‍... ,
കുട്ടിക്കാലത്ത് ഇങ്ങനെ ഒന്നും ഇല്ലാത്ത ആരുണ്ട്... ?

നാട്ടിലെ , ഞാന്‍ മുന്പെതോ ബ്ലോഗില്‍ പറഞ്ഞ പോലത്തെ പക്കാ നാട്ടിന്‍പുറത്തെ ഗവ: എല്പീ സ്കൂളില്‍ പഠിച്ചു വളര്‍ന്നു വലുതായി നാലാം ക്ലാസ്സ് പാസ്സായപ്പോള്‍ കൊറച്ചൂടെ അപ്പുറത്തുള്ള യുപി  സ്കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്..

വള്ളി നിക്കെര്‍ വിട്ടു പാന്റ്സ് ഇട്ടു തുടങ്ങിയ ഗമ നല്ലോണം ഉണ്ടായിനു അന്ന്..
തൊട്ടപ്പുറത്തെ എല്‍പി സ്കൂളിലെ പിള്ളേരെ കാണുമ്പോള്‍ അത് നന്നായി  കാണിച്ചിരുന്നു...


സ്കൂള്‍ ഇന്റെര്‍വല്‍ നു വിടുമ്പോള്‍ കയ്യിലുള്ള 20 - 50  പൈസ കൊണ്ട് അച്ചാറും ഐസും തിന്നു ജോളിയടിച്ച്‌ നടക്കുക.. മഴയത് ഗ്രൗണ്ടില്‍ ചെന്ന് ഉരുണ്ടു ചാടി മറിഞ്ഞു ചന്ദന കളര്‍  യുണിഫോം മഞ്ഞ നിറം ആക്കുക..
അത് കണ്ടു ഓടിക്കാന്‍ വരുന്ന ഹെഡ് മാസ്റ്റര്‍ നെ കണ്ടു ഓടുക.. ഒടുക്കം ക്ലസ്സിലിട്ടു പിടിക്കുമ്പോള്‍ കരഞ്ഞു കൊണ്ട് ചന്തിക്ക് കിട്ടിയ അടിയുടെ പാട് തൊട്ടു സങ്കടത്തോടെ മൂലയ്ക്ക് ഇരിക്കുക...


ഇതൊക്കെ പ്രധാന ജോലിയും ക്ലാസ്സില്‍ കേറിയാല്‍ ആര്‍ത്തട്ടഹസിച്ചു പദ്യം, ഗുണന പട്ടിക തുടങ്ങിയവ ചൊല്ലുക.. ഒടുക്കം ദേശീയ ഗാനം കഴിയാന്‍ ക്ഷമകെട്ടു കാത്തിരിക്കല്‍.... തുടങ്ങിയ അനാവശ്യ പ്രവര്‍ത്തികളും കൂടെ ആയാല്‍ അന്നത്തെ സ്കൂള്‍ ജീവിതം മുഴുവനായി..


ഇടയ്ക്കു അപ്പുറത്തെ ക്ലാസ്സിലെ സുന്ദരിയോടെ പ്രേമം തോന്നിയിട്ട് അവയ്ക്ക് മുട്ടായി മേടിച്ചു കൊടുത്തതും അത് അവള്‍ടെ അങ്ങളെടെ കയ്യിലെതിയതും അവന്‍ വന്നു തെറി വിളിച്ചതും കൂടെ കൂട്ടിയാല്‍ സംഗതി പാതിയായി..


എന്നും ഇന്റെര്‍വല്‍ നു ഐസ് തിന്നു തീര്‍ന്നിട്ടെ ബെല്‍ അടിക്കാര്‍ ഉണ്ടായിരുന്നുള്ളൂ .. പക്ഷെ അന്ന് എന്തോ തീര്‍ന്നില്ല.. കൂടെ ഉണ്ടായിരുന്ന രതീഷും ബിജുവും അനൂപും എല്ലാം ഐസ് വലിച്ചെറിഞ്ഞു ക്ലാസ്സിലേക്ക് ഓടി.


സയന്‍സും ഫിസിക്സും ഒന്നും അറിയതോണ്ട് എനിക്ക് ഐസ് വലിചെരിയുന്നതിന്റെ ആ തിയറി  എനിക്ക് മനസ്സിലായതും ഇല്ല..
കുന്തം ഈ സാധനം വലിച്ചെറിയാന്‍ തോന്നണില്ല.. അന്നാണെങ്കില്‍  ഏതോ യതീംഖാനയുടെ കുറ്റിയില്‍ നിന്ന് വല്ല്യുപ്പ കാണാതെ അടിച്ചു മാറ്റിക്കൊണ്ട് vanna  50 പൈസ ആണ്..
ഒലക്ക ..!!
ബെല്‍ അടിച്ചു.. ഇനി ഇപ്പൊ എന്ത് cheyyum.. :(
ആകെ പ്രശ്നമായല്ലോ.. പടച്ചോനെ..

പെട്ടെന്ന് തലയില്‍ bulb കത്തി..!!!

സാധാരണ നമ്മളെന്തെങ്കിലും medichal  എന്ത് cheyyum..??

ഒന്നും ചെയ്യാനില്ല എടുത്തു പോക്കറ്റില്‍ ഇടുക  ... ക്ലാസ്സില്‍ പോവുക ...
അതാണല്ലോ പേന മേടിക്കുമ്പോഴും പെന്‍സില്‍ മേടിക്കുമ്പോഴും അച്ചാര്‍ മേടിക്കുമ്പോഴും ചെയ്തത്..

ഐസ് നു എന്താ കൊമ്പുണ്ടോ..?
ചുമ്മാ എടുത്തു കീശയില്‍ ഇടണം ഹല്ലാ പിന്നെ ..!!

സംഗതി പെട്ടെന്ന് കഴിഞ്ഞു..


ക്ലാസ്സില്‍ ഒലക്ക ഞാന്‍ മുന്‍പിലെ ബെഞ്ചില്‍ ആയിരുന്നു.. അതൊരു വല്ലാത്ത സ്ഥലമാണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി.. എന്റെ പാന്റ് നനഞ്ഞത്‌ ടീച്ചര്‍ കണ്ടു പിടിച്ചു.. വൃത്തികെട്ട ടീച്ചര്‍.. :(

allenkil അവര്‍ക്ക് എന്റെ പാന്റില്‍ നോക്കേണ്ട വല്ല കാര്യവും ഉണ്ടോ..??
എന്റെ സൌന്ദര്യത്തില്‍ അപ്പുറത്തെ ക്ലാസ്സിലെ ആ kutti veenillenkilum ടീച്ചര്‍ അതില്‍ വീണു പോയതാവും എന്ന് ഓര്‍ത്തിട്ടു ഇച്ചിരെ രോമാഞ്ചം തോന്നിയിരുന്നതും ടീച്ചറുടെ "റാസി ഇവിടെ വാ " എന്നാ കനപ്പെട്ട ശബ്ദത്തിനു മുന്നില്‍ അലിഞ്ഞു പോയി..

enthayalum സംഗതി ടീച്ചര്‍ pokki.. പണ്ടാരം പിടിച്ച ഐസ് ഉരുകി വെള്ളം ആവുകേം ചെയ്തു.. അല്ല ഇതിനെന്താ പെന്‍സില്‍ pole.. പേന pole ഉരുകാതെ നിന്നൂടെ..??

എന്റെ സങ്കടം അന്നും ഇന്നും ഒരുത്തനും മനസ്സിലക്കീല..

പകരം എന്നെ കളിയാക്കാനാണ് ഈ ദുഷ്ട ശക്തികള്‍ ശ്രേമിച്ചത്...

അങ്ങനെ എന്റെ പോക്കറ്റില്‍ നിന്ന് ശിഷ്ട്ടങ്ങളായ കോലും സെമിയനും കിട്ടിയതോടെ ക്ലാസ്സിലെ കണ്ണില്‍ ചോര ഇല്ലാത്ത എന്റെ ചെങ്ങായിമാരെന്ന വ്യാജേനെ കൂടെ നടന്നു എന്റെ കാശിനു ഐസ് കൊറേ തിന്ന നന്ദികെട്ട വര്‍ഗം മൊത്തം ആര്‍ത്തു ചിരിച്ചു..

ഒരു ശാസ്ത്ര സത്യം മനസ്സിലാക്കാന്‍ പണ്ട് എഡിസണ്‍ കോഴി മുട്ടയ്ക്ക് അടയിരുന്നിരുന്നു എന്നാ എന്റെ വാദഗതികള്‍ക്കൊന്നും ഒരു പരിഗണനയും ആ ക്രൂരന്മാരായ സുഹൃത്തുക്കളില്‍ നിന്ന് കിട്ടിയില്ല..

അങ്ങനെ എന്റെ ജീവിതത്തിലെ ഒരു മഹത്തായ അദ്ധ്യായം ആവേണ്ടിയിരുന്ന ആ പരീക്ഷണം എന്റെ ക്രൂരന്മാരും ചതിയന്മാരുമായ ചെങ്ങായ്മാര്‍ നശിപ്പിച്ചു...:(

No comments:

Post a Comment