Wednesday, December 21, 2011

യാത്ര ഒരു സംഗതി ആണ്.. ഒരു ഭീഗര സംഭവം.. മറന്നു പോയ കാലത്തിന്റെ ഒരു നീണ്ട കൂട്ടയോട്ടത്തിന്റെ ഇടക്ക് നമ്മുടെ നെഞ്ചില്‍ വന്നു ഇടക്കൊരോ കൊട്ട് കൊട്ടുന്ന ഒരു സംഗതി..

യാത്ര ഞാനും പോവാറുണ്ട്..ഇതേ വരെ യാത്ര ഒരു കുറിപ്പ് ആയിട്ടില്ലെന്ന്  മാത്രം.. കുറിപ്പിന് വേണ്ടിയല്ലല്ലോ യാത്ര.. കുന്തം കൊറേ കുരിപ്പെഴുതിന്ന നേരം കൊണ്ട് പിന്നേം കൊറേ യാത്ര പോയ്കൂടെ സുലൈമാനെ..?

എന്തായാലും എല്ലാരടേം കുറിപ്പ് കണ്ടപ്പോം ഒരു പൂതി.. ഒരു കുറിപ്പെഴുതാന്‍...
യാത്ര കുറിപ്പ്.. 


മുന്നറിയിപ്പ്:


1 . എന്റെ യാത്രകളുടെ ഉദ്ദേശം എനിക്ക് സന്തോഷം സമാധാനം എന്നിത്യാദി സംഗതികള്‍ക്ക് വേണ്ടിയാണു.. അല്ലാതെ ഇങ്ങല്ടെ സന്തോഷതിനെ വേണ്ടി അല്ല..!

2 . ഞാന്‍ ഒരു ഭീഗര സഞ്ചാര സാഹിത്യകാരന്‍ അല്ല..

3 . ഞാന്‍ പോയ യാത്രകള്‍ ഒരിക്കലും കുറിപ്പ് എഴുതാന്‍ വേണ്ടീട്ടു ആയിരുന്നില്ല.നിലംബൂര്‍ കാടുകളിലെ പന്ത് കളി.

ഞാന്‍ പന്ത് കളിക്കാരന്‍ ആയതോണ്ടാല്ല പക്ഷെ എനിക്ക് കളിക്കാരന്‍ ആവാന്‍ ആഗ്രഹം ഉള്ളതോണ്ടാണ് ഞാന്‍ സുഹൃത്ത് അവന്റെ ടീം ന്റെ കളിക്ക് വിളിച്ചപോള്‍ പോവാം എന്ന് വെച്ചത്.

മലപ്പുറം എന്ന് കേട്ടാല്‍ ഒരു സാധാരണ മലയാളിക്ക് ഓര്മ വരുന്ന സംഗതി.. സെവന്‍സ് ഫുട്ബോള്‍.. ആ സംഗതി എനിക്കും ഒരു ദൌര്‍ബല്ല്യം ആയിരുന്നു.
അങ്ങനെ ഞാന്‍ സുഹൃത്തിന്റെ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു.

തീയതി എനിക്ക് ഓര്മ ഇല്ല . രാവിലെ തന്നെ തലേന്ന് അലക്കി വെച്ച ജെഴ്സീ  എല്ലാം എടുത്ത് കിറ്റില്‍  ആക്കി റെഡി ആയി.. ഉച്ചക്കുള്ള ബസില്‍ ഞാന്‍ നിലംബുരിലേക്ക് തിരിച്ചു. സുഹൃത്തിന്റെ വീട് മരുത എന്നാ സ്ഥലത്ത് ആണ്.
പണ്ട് ബ്രിട്ടിഷ് കാരുടെ കാലത്ത് സ്വര്‍ണം ഖനനം ചെയ്തിരുന്നെത്രേ അവടെ..

എന്തായാലും മഞ്ചേരിയില്‍ നിന്ന് ആദ്യം കിട്ടിയ KSRTC  ടൌണ്‍ ടൂ ടൌണ്‍ ബസില്‍ ഞാന്‍ നിലംബൂര്‍ യാത്ര തുടങ്ങി.

[ ഇവിടെ ഞാന്‍ ഒരു സാഹിത്യകാരന്റെ ഗമയില്‍ യാത്രയെ വര്‍ണിക്കട്ടെ.. ആരും തെറ്റിധരിക്കെരുത്.. ഞാന്‍ ചുമ്മാ ഒരു ആവേശത്തിന് പറയുന്നതാണ്..]

ചാലിയാറിന്റെ മെലിഞ്ഞു ശുഷ്കിച്ച  മണല്തീരങ്ങളില്‍ വെയിലേറ്റു കിടക്കുന്ന തോണികള്‍ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.. ഇനി കളിയാക്കിയതാണോ ആവോ.. ആര്‍ക്കറിയാം. പണ്ട് 75  പൈസക്ക് അക്കരെ കടത്തി തന്നിരുന്ന തോണിക്കാരന്‍ അയമു കാക്കാന്റെ കൂവല്‍ എവിടെയോ കേട്ടപോലെ..

ബസ്‌ പോണ പോക്ക് കണ്ടാലോ..ഞാന്‍ സീറ്റില്‍ മുറുകെ പിടിച്ചു ഇരുന്നു.. പച്ചപ്പ്‌ ഒരു അഹങ്കാരം പോലെ റോഡിന്റെ ഇരു വശങ്ങളിലും എന്നെ നോക്കി ഇളിച്ചു കൊണ്ടിരുന്നു..ഇതിനു അറിയുവോ ഈ നിലംബൂര്‍ ഒക്കെ ഞാന്‍ കൊറേ കണ്ടതാണെന്ന്.. എന്നാലും ഉള്ളത് പറയാലോ.. കണ്ടാലൊന്നും അത്ര പെട്ടെന്ന് പൂതി തീരൂല നിലമ്പൂര്‍ റോഡിലെ ഈ തേക്കിന്‍ കൂട്ടങ്ങളെ..

നിലംബൂര്‍ അങ്ങാടിയിലെ തിരക്കും കഴിഞ്ഞു ശകടം മുന്നോട്ടു തന്നെ കുതിച്ചു.. ശങ്കിക്കേണ്ട.. ഞാന്‍ പോവുന്നത് വഴിക്കടവിലേക്കാ.. നിലംബൂര്‍ നിന്ന് പിന്നേം പോണല്ലോ.. ഞാന്‍ ആദ്യം പറയാന്‍ മറന്നു പോയതാരുന്നു.. 
തേക്ക് മ്യൂസിയം കഴിഞ്ഞു പോയപ്പോ പിന്നേം തേക്കിന്റെ പുതപ്പു പുതച്ചു കിടക്കുന്ന സുന്ദരി ആയി നിലംബൂര്‍.. ഇടയ്ക്കു കരിമ്പുഴ കഴിഞ്ഞു പോയി..

നേരം നാല് മണി ആകുന്നു.. വഴിക്കടവ് പഞ്ചായത്ത്‌ സ്റ്റോപ്പില്‍ ഞാന്‍ ബസ്‌ ഇറങ്ങി.. അവടെ നിന്ന് മാസ് ബസ്‌ വരുന്നത് കാത്തു. 

ഇനിയും 7  കിലോമീറ്റര്‍ പോണം മരുത എത്താന്‍.. ഞാന്‍ കളിയ്ക്കാന്‍ പോകുന്ന ഗമയില്‍ തന്നെ അവടെ നിന്നു..ആരെങ്കിലും നോക്കുമ്പോള്‍ ദേ ഞാന്‍ അപാര കളിക്കാരന്‍ ആണ് എന്നൊരു ഭാവത്തില്‍ അവരെ നോക്കി..

ബസ്‌ വന്നു.. ഞാന്‍ ചാടിക്കേറി.. ആക്രാന്തത്തോടെ മുന്നിലേക്ക്‌ പാഞ്ഞു.. നോ രക്ഷ ബോസ്സ്..!! സീറ്റ്‌ കിട്ടീല.. നല്ല തെരക്കും... ഞാന്‍ കളിക്കാരന്‍ നിന്നു പോവുന്നത് ഹോ..!! 
ജീവിതം ഒരു adjustment  ആണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടെന്നു ഞാന്‍ മനസ്സില്‍ കരുതി.. ഗമക്കൊരു കുറവും വരുത്താതെ നിന്നു..


കംബലക്കല്ലും മാമാങ്കരയും കുടിയേറ്റ കര്‍ഷകന്റെ വിയര്‍പ്പു മണികള്‍ ഫല വൃക്ഷങ്ങളായി നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണ വഴിയിലൂടെ ബസ്‌ പതിയെ പതിയെ നീങ്ങി. ഇടയ്ക്കു ഫോറെസ്റ്റ് department ന്റെ സര്‍വ്വേ കല്ലുകളും കാടിന്റെ തുടക്കത്തെ അനുസ്മരിപ്പിക്കുന്ന കുറ്റിക്കാടുകളും ഒരു സൈഡിലും എന്റെ കാഴ്ചകള്‍ക്ക് ഭംഗി നല്‍കി.. പച്ച ആണ് പ്രകൃതിയുടെ നിറം എന്ന് എനിക്ക് ഈ ലോകത്തിനോടു വിളിച്ചു പറയണമെന്ന് തോന്നി.. 

കലക്കന്‍ പുഴ..സ്വര്‍ണ നദി എന്ന് വിളിച്ചാല്‍ നാണത്തോടെ ഒരു ഇച്ചിരെ സ്വര്‍ണം അരിചെടുതോളൂ എന്ന് നമ്മോടു പറയുമ്പോലെ പതിയെ കുണുങ്ങി കുണുങ്ങി ഒഴുകുന്നു.. ഇപ്പോഴും കലക്കന്‍ പുഴയില്‍ നിന്നു സ്വര്‍ണം അരിച്ചെടുത്ത്‌ ഉപജീവനം നടത്തുന്നവര്‍ മരുതയില്‍ ഉണ്ടെത്രെ..
പണ്ട് സ്വര്‍ണം ഖനനം ചെയ്തിരുന്ന വലിയ വലിയ ഗുഹകള്‍ ആണെത്രേ  അവളുടെ മാതാപിതാക്കള്‍.. സ്വര്‍ണത്തേക്കാള്‍ ഉപരി സൌന്ദര്യം കൊണ്ട് നാണം കൂടിയ ഒരു ഗ്രാമീണ പെന്കൊടിയെ ഓര്‍മിപ്പിച്ചു  അവള്‍. 

പാലം കടന്നു നേരെ മരുത അങ്ങാടിയിലേക്ക് ബസ്‌ ചെന്ന് നിന്നു. മുന്പ് പല പ്രാവശ്യം വന്നത് കൊണ്ട് എനിക്ക് പരിചിതമായിരുന്നു മരുത. ചക്കപ്പാടം അങ്ങാടിയില്‍ എന്നെ കാത്തു യാസര്‍  [എന്റെ മേല്‍ പറഞ്ഞ സുഹൃത്ത്‌ ] നില്‍പ്പുണ്ടായിരുന്നു. ഒരു പഴയ സിനിമ കളില്‍ കാണുന്ന പോലുള്ള കൊച്ചു അങ്ങാടി. ശെരിക്കും ഒരു ഗ്രാമീണത അവടെ എവടെയോ ഒളിഞ്ഞു നില്‍പ്പുണ്ടായിരുന്നു.. അതിനെ ആലിംഗനം ചെയ്തു ഞാന്‍ യാസറിന്റെ ബ്യ്കിന്റെ  പിറകില്‍ മരുത സ്കൂള്‍ കുന്നിലെത്തി.. റബ്ബര്‍ മരങ്ങള്‍ പുതച്ചു കിടക്കുന്ന ഒരു ചെറിയ ഗ്രാമം.. 

എല്ലാരും റെഡി ആയിരിക്കുകയായിരുന്നു.. കുട്ടന്‍, റിയാസ്, യാസര്‍, മരുതയുടെ സൂപ്പര്‍ സ്റ്റാറുകള്‍  എല്ലാം ഉണ്ട്.. 

എല്ലാരും ആവേശത്തിലാണ്.. അര്‍ണാടെം പാടത്താണ് കളി.. ആദ്യമായി കേള്‍ക്കുന്ന സ്ഥലപ്പേര്‌.. ഞാന്‍ ജീപ്പിന്റെ മുന്നിലെ സീറ്റില്‍ കേറി ഇരുന്നു ..


മരുത വിട്ടു നരോക്കാവും തണ്ണിക്കടവും  പിന്നിട്ടു ജീപ്പ് കുടിയേറ്റ കര്‍ഷകന്‍ തന്റെ ചോര വിയര്‍പ്പാക്കി അധ്വാനിച്ചു പോന്നു വിളയിച്ച കാര്‍ഷിക ഗ്രാമങ്ങളിലൂടെ റബ്ബറിന്റെ തണുപ്പില്‍ [റബ്ബറിനും തണുപ്പുണ്ട് സോദരാ..!! ] അര്‍ണടെം പാടം ലക്ഷ്യമാക്കി ...

ജീപ്പ് മെയിന്‍ റോഡ്‌ വിട്ടു ഒരു പോക്കറ്റ്‌ റോഡിലേക്ക് കയറി.. വനം വകുപ്പിന്റെ ചെക്ക്പോസ്റ്റ് പോലെ എന്തോ ഒന്ന് വഴിയില്‍ ഞങ്ങള്‍ പിന്നിട്ടു.. ടാര്‍ ചെയ്യാത്ത.. മെറ്റല്‍ പതിച്ച റോഡിലൂടെ കുലുങ്ങി കുലുങ്ങി ...


പെട്ടെന്ന് ഞാന്‍ ഒരു കാര്യം ശ്രദ്ദിച്ചു .. ഇത് കാട് ആണല്ലോ പടച്ചോനെ..!!
അതെ  ആണ്.. ഞാന്‍ യാസറിന്റെ മുകതെക്ക് ദയനീയമായി നോക്കി.. ഇവര്‍ എന്നെ കളിയ്ക്കാന്‍ കൊണ്ട് പോകുന്നത് തന്നെ ആണോ..??  യാസര്‍ ചിരിച്ചു.. സമാധാനം.. അവനു സ്നേഹം ഉള്ലോനാ.. 

ഈറ്റ നിറഞ്ഞ കാടിലൂടെ പോവുമ്പോള്‍ പെട്ടെന്ന് ടയര്‍ പഞ്ചര്‍..!!
കുടുങ്ങി.. ഈ കാടിന്റെ നടുക്ക്.. യാസര്‍ പിറകെ വന്ന ബ്യ്കില്‍ എന്നെ കയറ്റി വിട്ടു.. കാടിന്റെ നഗ്നത ഞാന്‍ ആസ്വദിക്കാന്‍ ശ്രേമിച്ചു പക്ഷെ ഒരു പേടി ഉള്ളില്‍/.. അകലെ ഉച്ചഭാഷിണി ശബ്ദം കേട്ട് തുടങ്ങിയതോടെ എനിക്ക് സമാധാനം ആയി..!!

അതാ കാടിന് നടുവില്‍ ഒരു മൈതാനം.. അവടെ പിള്ളര്‍ പന്ത് തട്ടി കളിക്കുന്നു...
"....ഇന്നത്തെ ആവെശോജ്ജലമായ പോരാട്ടത്തില്‍ സെവന്‍സ് സ്റ്റാര്‍ മരുത  അംബേദ്‌കര്‍ കല്‍കുളം ഉമായി ഏറ്റുമുട്ടുന്നു..."

ഉച്ചഭാഷിണി തകൃതിയായി കാടിനെ ശല്യപ്പെടുത്തുന്നു...കളി കഴിഞ്ഞു ഞാന്‍ മടങ്ങി...


ഈ അടുത്ത വായിച്ചു.. അറനാടെം പാടം കാറ്റില്‍ ഫുട്ബോള്‍ മൈതാനത് ആന ഇറങ്ങി എന്ന്..!!

പടച്ചോന്‍ കാത്തു..!!!


4 comments:

 1. എന്റെ യാത്രകളുടെ ഉദ്ദേശം എനിക്ക് സന്തോഷം സമാധാനം എന്നിത്യാദി സംഗതികള്‍ക്ക് വേണ്ടിയാണു.. അല്ലാതെ ഇങ്ങല്ടെ സന്തോഷതിനെ വേണ്ടി അല്ല..!

  itu vaayichu njammakkum santhoshom samadhanom kittiyal ingal enttakum :-/ :P

  ReplyDelete
 2. tiks... kittiyal ingal santhoshippin..!!

  jaisal.. allathengott pokana :D

  ReplyDelete
 3. നന്നായിട്ടുണ്ട് ..:)

  ReplyDelete