Thursday, November 17, 2011

പെറ്റു മക്കളെ പെറ്റു ..!!

പെറ്റു മക്കളെ  പെറ്റു ..!!

പ്രിയപ്പെട്ട അളിയമ്മാരെ പെങ്ങമ്മാരെ എന്നെ ലൈന്‍ അടിക്കാന്‍ നടക്കണ സുന്ദരിമാരെ  എന്നോട് അസൂയ ഉള്ള പയ്യന്‍സേ .. ഇങ്ങള്‍ അറിഞ്ഞോ..?? ഞമ്മടെ ബഹ്ച്ചന്റെ മോന്‍ അച്ഛന്‍ ആയി.. ആസ്പത്രിന്റെ മുന്നില്‍ ഇന്ടയിരുന്ന സകല പത്രക്കാരും ( നമുക്ക് വേണ്ടി അവര്‍ ഈ ചെയ്യുന്ന ത്യാഗങ്ങള്‍ക്ക് ദൈവം പുണ്യം കൊടുക്കട്ടെ..!! ) മൂത്രമൊഴിക്കാന്‍ പോയെത്രെ... ഒരാഴ്ച ആയിട്ട് ആരും മൂത്രപ്പുര കണ്ടിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.. !! ഇത്രയും ദേശസ്നേഹികളായ ആള്‍ക്കാരെ നമുക്ക് എവടെന്ന് കിട്ടും..?? ആഷ് എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ബച്ചന്റെ മരുമോള്‍ സുന്ദരി ഇനിയും പെറ്റിട്ടില്ലെങ്കി നമ്മടെ ഇന്ത്യ മഹാരാജ്യം ഹൃദയം പൊട്ടി ചത്തേനെ..!!

കൊച്ചിന്റെ അച്ഛന്‍ ബച്ചന്‍ ഓന്റെ അച്ഛന്‍ ബച്ചനോട് എന്ത് പറഞ്ഞോ ആവോ, എന്തായാലും ചാനലിലെ സുന്ദരി എന്റെ മുഖത്ത് ( സത്യം എന്റെ മുഖത്ത് നോക്കി..!!) നോക്കി  പ്രേമര്‍ദ്രമായി മൊഴിഞ്ഞു .. ബച്ചന്റെ കൊച്ചന്‍ അച്ഛനായി..!! അത് പറഞ്ഞപോം അവള്‍ടെ വായിന്നു തേനും പാലും ഒഴുകി യെന്റമ്മോ..!! 

സുന്ദരി ആഷ് പെറ്റ സമയത്ത് ഗാന്ധിജി രാജ്ഘട്ടില്‍ കിടന്നു ദീര്‍ഘ നിശ്വാസം വിട്ടു എന്ന്  അല്കുല്ത് ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്തു..!! ആ കുട്ടി  പെറ്റ ഉടനെ എണീറ്റ്‌ എല്ലാരോടും ഹൈ പറഞ്ഞെത്രെ.. ഇനി നാളെ മുതല്‍ ഡാന്‍സ് പഠിക്കാന്‍ പോണം.. മറ്റന്നാള്‍ സ്റ്റണ്ട്  പഠിക്കാന്‍ പോണം.. കുട്ടിക്ക് പാകമില്ലാത്ത ജെട്ടി മേടിക്കണം.. കൊച്ചു ബച്ചന്റെ ഉത്തരവാദിത്തം കൂടിപ്പോയി.. നമ്മടെ കയിഞ്ഞു എന്ന് ആരും ആശ്വസിക്കേണ്ട..!!
ഇതൊക്കെ ശ്വാസം അടക്കിപ്പിടിച്ചു നമ്മള്‍ കാണണം.. കണ്ടു വിജയിപ്പിക്കണം..
നമ്മടെ ആഷ് അല്ലെ.. നമ്മടെ ബച്ചച്ചന്‍  അല്ലെ... ബച്ചന്ടച്ചന്‍ അല്ലെ..!!

വൈറ്റ് ഹൌസില്‍ ഇന്നലെ ഉച്ചക്ക് കഞ്ഞിക്കും പപ്പടതിനും പകരം ( മറ്റേ ടീംസ് വാല്‍ സ്ട്രീറ്റ്  അങ്ങാടി പിടിച്ചെടുത്ത കാരണം ഇപോം യുനിസെഫ്‌ കൊടുക്കാന നാല് വറ്റ് ഇട്ട കഞ്ഞി ആണല്ലോ ഒബാമന്റെ തീറ്റ..!!) ബിരിയാണി കൊടുതെത്രേ.. ഇസ്രേല്‍ 200  പലസ്തീന്‍ പിള്ളേരെ വെര്‍തെ വിട്ടെത്രേ..!!
ലിബിയയില്‍ ഗദ്ദാഫിന്റെ പേരക്കുട്ടികളെ  കൊട്ടാരത്തിലേക്ക് തിരിച്ചു  വിളിച്ചു..!! സോമാലിയയിലും ഉഗാണ്ടയിലും പിള്ളാര്‍ക്ക് ഇന്നലെ പെരുന്നാള്‍ ആയിരുന്നെത്രേ..  പാകിസ്താനില്‍ തീവ്രവാദികള്‍  ഇന്നലെ കുട്ടികള്‍ക്ക് പുതിയ എ കെ  47  കൊടുത്തു..!!

ഇനീം ഇങ്ങള്‍ ഇതൊന്നും കാണാതെ ഇവടെ ഇരുന്നാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ചേട്ടന്‍ നല്ലൊരു കുട്ടികളുടെ സില്‍മ ഇങ്ങക്കായി നിര്‍മ്മിച്ച്‌ തരും...!!


എന്തായാലും നമ്മടെ പത്രക്കാരെ .. ഇങ്ങക്ക് നന്ദി..
ഇനി ആഷ് തൂറുന്നതും ആ കുട്ടി പായയില്‍ മുള്ളുന്നതും അഭിഷേക്  സംഗതി ഒപ്പിക്കുന്നതും കൂടെ ഇങ്ങള്‍  കവര്‍ ചെയ്യുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രബുദ്ധരായ  ഈ നാട്ടുകാര്‍..

മാധ്യമ ധര്‍മം  സിന്ദാബാദ്..!!

1 comment: