Wednesday, November 9, 2011

എന്റെ പ്രണയലേഖനങ്ങള്‍ 2


പറന്നു പോകുന്ന 
പക്ഷികലെപ്പോള്‍
തിരഞ്ഞു ഞാനിന്നും
വരച്ചു വെച്ചയെന്‍
പ്രണയ വര്‍ണങ്ങളില്‍ 
തുളുമ്പി നില്‍ക്കും സ്വരങ്ങള്‍...

പുണര്‍ന്നു കിടക്കും
തിരയും തീരവും
പറഞ്ഞു വെച്ച സ്വകാര്യങ്ങള്‍..
തന്നെ പുണരുന്ന 
കാമുക രാഷ്മിയാല്‍
നിര്‍വൃതിയടയുന്ന താമരകള്‍..

പറഞ്ഞു വെച്ച പ്രണയ രഹസ്യങ്ങള്‍
വിരലുകളില്‍ പുണരുന്ന
എന്റെ പ്രണയ ലേഖനങ്ങള്‍..

പാറക്കല്ലുകളില്‍ തലതല്ലി,
പതഞ്ഞു മദാലസയായി 
തെന്റെ പ്രണയത്തെ ,
ആര്‍ത്തു വിളിക്കുന്ന കാട്ടരുവികള്‍ ..

ഇലത്തുമ്പില്‍ 
തുഷാര ബിന്ദുവും
പിന്നെ ഞാനും ,
തേടുന്നു, കഥകളില്‍ കേട്ടറിഞ്ഞ..
മനസ്സുകളില്‍ കുളിര് നിറച്ച പ്രണയത്തെയും 
കാത്തു..

ഇനിയും എത്ര നേരം,
വരയിലും പിന്നെയെന്‍ വരിയിലും
കുന്നു കൂടി പ്രണയം..

ഒരു നിറഞ്ഞ ഹൃദയമായ്
പറഞ്ഞുവോ കനവിലെ
തുഷാര ബിന്ദുവിനെ പോല്‍ 
പ്രണയമേ നീ..??

No comments:

Post a Comment